ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളക്ക് ഇനി ദിവസങ്ങള്‍മാത്രം ബാക്കി. 63ാമത് ജലമേളയും ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 63 വള്ളങ്ങള്‍ പങ്കെടുക്കുമ്പോള്‍ മത്സരത്തിന് ചൂടും ചൂരും പകരാന്‍ ശക്തമായ പരിശീലനം വേണം. ദിവസങ്ങളായി ഉള്‍നാടന്‍ കുട്ടനാടന്‍ ജലാശയങ്ങളില്‍ ജലരാജക്കന്മാരായ ചുണ്ടന്‍വള്ളങ്ങളില്‍ തുഴച്ചിലുകാര്‍ വിശ്രമമില്ലാതെ പരിശീലനം തേടുകയാണ്. തുഴ നന്നായി കുത്തി വെള്ളം പിന്നോട്ട് തള്ളി ചുണ്ടനെ മുന്നോട്ട് കുതിപ്പിക്കുന്ന കായികപരിശീലനമാണ് നടക്കുന്നത്. കാവാലത്ത് പല ചുണ്ടന്‍വള്ളങ്ങളും ഇങ്ങനെ ഓളപ്പരപ്പില്‍ തുഴച്ചിലുകാരുടെ പരിശീലനത്തിലാണ്. ഇത്തവണ സാമ്പത്തികമാന്ദ്യം പൊതുവേ ഉണ്ട്. പ്രധാന സ്പോണ്‍സര്‍മാരെ കിട്ടാത്തതാണ് കാരണം. വള്ളംകളി മൊത്തം സ്പോണ്‍സര്‍ ചെയ്യുന്ന വന്‍കിട കമ്പനികള്‍ മുമ്പ് മത്സരരംഗത്തുണ്ടായിരുന്നു. സ്വകാര്യ ദൃശ്യമാധ്യമങ്ങളുടെ സ്പോണ്‍സര്‍ഷിപ്പും ജലമേളക്ക് സാമ്പത്തിക ആശ്വാസമായിരുന്നു. എന്നാല്‍, ഇത്തവണ ജില്ലാ ഭരണകൂടം ഏറെ ശ്രമിച്ചിട്ടും ആരെയും കിട്ടിയില്ല. ബാങ്കുകള്‍ ഉള്‍പ്പടെ ചെറുകിട സ്പോണ്‍സര്‍ഷിപ്പുകളും സര്‍ക്കാറിന്‍െറ സഹായവുമാണ് ഏറെ ആശ്വാസം. സാമ്പത്തികസഹായം വിവിധ കോണുകളില്‍നിന്ന് ലഭിക്കുമ്പോള്‍ മാത്രമേ ചുണ്ടന്‍വള്ളങ്ങളുടെ തുഴച്ചിലുകാര്‍ക്കും ബോട്ട് ക്ളബുകള്‍ക്കും ഗുണമുണ്ടാകൂ. എങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ മറന്ന് കുട്ടനാടിന്‍െറ തനത് പാരമ്പര്യ നിലനിര്‍ത്താന്‍ പരിശീലനത്തിന് ഒട്ടും കുറവ് വരുത്തുന്നില്ല. നാല് ട്രാക്കുകളിലായുള്ള 16 ചുണ്ടന്‍വള്ളങ്ങളുടെ മത്സരപ്പോര് നന്നാവാന്‍ പരിശീലന തുഴച്ചിലും കേമമാകണം. അതിനുവേണ്ടിയുള്ള തത്രപ്പാടിലാണ് തുഴച്ചിലുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.