ഉ​ത്സ​വം

കാ​റ്റ്. ഒ​രു ഉ​റു​മി​പോ​ലെ ചീ​റ്റി. ത​ണു​ത്ത ആ​കാ​ശം. നി​ലാ​വെ​ളി​ച്ചം പാ​റിവീ​ണ വ​യ​ല്‍ വ​ര​മ്പി​ലൂ​ടെ അ​യാ​ള്‍ ഓ​ടി. മു​ന്നി​ല്‍ അ​വ്യ​ക്ത​മാ​യ ഒ​രു ചാ​ട്ടു​ളി​പോ​ലെ അ​വ​ള്‍ ചീ​റി​പ്പാ​ഞ്ഞു. അ​യാ​ള്‍ കി​ത​പ്പാ​റ്റിക്കൊ​ണ്ട് അ​വ​ളെ വി​ളി​ച്ചു. “മോ​ളെ കാ​ര്‍ത്തി​കേ നി​ല്‍ക്ക്, മോ​ളെ... ​കാ​ര്‍ത്തൂൂൂ...” അ​യാ​ളു​ടെ വാ​ക്കു​ക​ള്‍ അ​ത്ര​മേ​ല്‍ സ്നേ​ഹാ​ര്‍ദ്ര​മാ​യി​രു​ന്നു. ഇ​തി​നു​മു​മ്പൊ​രി​ക്ക​ലും അ​യാ​ള്‍ അ​ങ്ങ​നെ വി​ളി​ച്ചി​രു​ന്നി​ല്ല; ആ​രെ​യും. ക​ര​ച്ചി​ലാ​ണോ അ​പേ​ക്ഷ​യാ​ണോ സ്നേ​ഹ​മാ​ണോ വാ​ക്കു​ക​ളി​ല്‍ നി​റ​ഞ്ഞി​രു​ന്ന​തെ​ന്ന് അ​യാ​ള്‍ക്കുപോ​ലും...

കാ​റ്റ്. ഒ​രു ഉ​റു​മി​പോ​ലെ ചീ​റ്റി. ത​ണു​ത്ത ആ​കാ​ശം. നി​ലാ​വെ​ളി​ച്ചം പാ​റിവീ​ണ വ​യ​ല്‍ വ​ര​മ്പി​ലൂ​ടെ അ​യാ​ള്‍ ഓ​ടി. മു​ന്നി​ല്‍ അ​വ്യ​ക്ത​മാ​യ ഒ​രു ചാ​ട്ടു​ളി​പോ​ലെ അ​വ​ള്‍ ചീ​റി​പ്പാ​ഞ്ഞു. അ​യാ​ള്‍ കി​ത​പ്പാ​റ്റിക്കൊ​ണ്ട് അ​വ​ളെ വി​ളി​ച്ചു.

“മോ​ളെ കാ​ര്‍ത്തി​കേ നി​ല്‍ക്ക്, മോ​ളെ... ​കാ​ര്‍ത്തൂൂൂ...”

അ​യാ​ളു​ടെ വാ​ക്കു​ക​ള്‍ അ​ത്ര​മേ​ല്‍ സ്നേ​ഹാ​ര്‍ദ്ര​മാ​യി​രു​ന്നു. ഇ​തി​നു​മു​മ്പൊ​രി​ക്ക​ലും അ​യാ​ള്‍ അ​ങ്ങ​നെ വി​ളി​ച്ചി​രു​ന്നി​ല്ല; ആ​രെ​യും. ക​ര​ച്ചി​ലാ​ണോ അ​പേ​ക്ഷ​യാ​ണോ സ്നേ​ഹ​മാ​ണോ വാ​ക്കു​ക​ളി​ല്‍ നി​റ​ഞ്ഞി​രു​ന്ന​തെ​ന്ന് അ​യാ​ള്‍ക്കുപോ​ലും തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പാ​തി​രാ​ത്രി ക​ഴി​ഞ്ഞി​രി​ക്ക​ണം. സ​മ​യംപോ​ലും നി​ശ്ച​യ​മി​ല്ല. അ​ല്ലെ​ങ്കി​ല്‍ത​ന്നെ ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രും സ​മ​യം നോ​ക്കാ​റി​ല്ല​ല്ലോ.

ഓ​ട്ട​ത്തി​ന്റെ ഒ​രി​ട​വേ​ള​യി​ല്‍ അ​യാ​ള്‍ ചു​റ്റും നോ​ക്കി. വ​യ​ല്‍ പി​ന്നി​ട്ട് ആ ​വ​ഴി കാ​ട്ടി​ലേ​ക്ക് ക​യ​റി​യി​രു​ന്നു. നി​ലാ​വി​ന്റെ കാ​ഴ്ച​ക​ള്‍ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു. ഇ​രു​ട്ടി​ലേ​ക്ക് വീ​ണു​പോ​കു​ന്ന നി​ശ്വാ​സം മാ​ത്രം. അ​യാ​ള്‍ ഒ​രി​ക്ക​ല്‍ക്കൂ​ടി അ​ല​റിവി​ളി​ച്ചു:

“മോ​ളേ...”

ആ ​ശ​ബ്ദം അ​ക​ലെ കാ​ട്ടി​ല്‍ എ​വി​ടെ​യോ ത​ട്ടി പ്ര​തി​ധ്വ​നി​ച്ചു. ഒ​രി​ക്ക​ല്‍കൂ​ടി അ​ല​റിവി​ളി​ക്കാ​നൊ​രു​ങ്ങും മു​മ്പേ അ​യാ​ള്‍ മ​ര​ത്തി​ന്റെ വേ​രി​ല്‍ ത​ട്ടിവീ​ണു. ക​രി​യി​ല​ക​ളി‍ല്‍ വ​ഴു​തി അ​യാ​ള്‍ കി​ത​പ്പാ​റ്റി. ആ ​വീ​ഴ്ച​യി​ല്‍നി​ന്ന് അ​യാ​ള്‍ക്ക് പെ​ട്ടെ​ന്ന് എ​ഴു​ന്നേ​ല്‍ക്കാ​നാ​യി​ല്ല. വ​ള​രെ ശ്ര​മ​പ്പെ​ട്ട് എ​ഴു​ന്നേ​റ്റി​രു​ന്നു. എ​ന്നി​ട്ട് ചു​റ്റും നോ​ക്കി. തൊ​ട്ടു​മു​ന്നി​ലെ കാ​ഴ്ച​പോ​ലും അ​വ്യ​ക്ത​മാ​ക്കു​ന്ന ഇ​രു​ട്ട്. കൊ​ഴു​ത്ത ഇ​രു​ട്ടി​ന് ഒ​രു മ​ണ​വും പേ​ടി​പ്പെ​ടു​ത്തു​ന്ന ഒ​രു ശ​ബ്ദ​വും. ഏ​തൊ​ക്കെ​യോ ഇ​ല​ക​ളു​ടെ മ​ണം. നാ​ട്ടു​മാ​വി​ന്റെ മ​ണം. വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ല്‍നി​ന്ന് കു​ട്ടി​ക്കാ​ല​ത്തു ത​ന്നെ തേ​ടിവ​ന്ന അ​മ്മ മ​ണം. വി​ശ​ന്ന് ഒ​ലി​ച്ചുപോ​യ ബാ​ല്യ​ത്തി​ന്റെ മ​ണം. തെ​യ്യ​ത്തി​ന്റെ മ​ഞ്ഞ​ള്‍ക്കു​റി​യു​ടെ ഗ​ന്ധം. എ​ല്ലാ ​ഗ​ന്ധ​ങ്ങ​ളും ഒ​രു​മി​ച്ച് ത​ന്നി​ലേ​ക്ക് വ​ന്നുനി​റ​യു​ന്ന​താ​യി അ​യാ​ള്‍ക്കു​ തോ​ന്നി. ഏ​തൊ​ക്കെ​യോ ജീ​വി​ക​ളു​ടെ ശ​ബ്ദം. കു​ട്ടി​ക്കാ​ല​ത്ത് കേ​ട്ട ചീ​വി​ടു​ക​ളു​ടെ ശ​ബ്ദം മാ​ത്രം അ​യാ​ള്‍ക്കു തി​രി​ച്ച​റി​യാ​നാ​യി. മ​റ്റെ​ന്തൊ​ക്കെ​യോ ഒ​ച്ച​ക​ള്‍ അ​യാ​ളി​ലേ​ക്ക് ഭ​യ​ത്തി​ന്റെ വേ​രു​ക​ളാ​ഴ്ത്തി. എ​ഴു​ന്നേ​റ്റു നി​ല്‍ക്കാ​ന്‍ പേ​ടി​തോ​ന്നി. ത​ണു​പ്പ് പ​തി​യെ അ​യാ​ളു​ടെ ശ്വാ​സ​ത്തി​ലേ​ക്ക് ക​യ​റി. അ​പ്പോ​ള്‍ കാ​ട്ടി​ലെ ഒ​ട്ട​നേ​കം ശ​ബ്ദ​ങ്ങ​ളേ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ ത​ന്റെ ശ​രീ​ര​ത്തി​ലൂ​ടെ ര​ക്തം ഓ​ടു​ന്ന​ത് അ​യാ​ള്‍ക്കു തി​രി​ച്ച​റി​യാ​നാ​വു​മാ​യി​രു​ന്നു. ഹൃ​ദ​യ​ത്തി​ന്റെ മി​ടി​പ്പ് വ​ലി​യൊ​രു പെ​രു​മ്പ​റ​പോ​ലെ അ​യാ​ളെ വ​ല​യം ചെ​യ്തു. പ​തി​യെ എ​ഴു​ന്നേ​റ്റ് തൊ​ട്ട​ടു​ത്ത മ​ര​ത്തി​ല്‍ പി​ടി​ച്ച് നി​വ​ര്‍ന്നി​രു​ന്നു. പി​ന്നെ ക​ണ്ണു​മി​ഴി​ച്ച് ഇ​രു​ട്ടി​ലേ​ക്കു​നോ​ക്കി. എ​ഴു​ന്നേ​റ്റു.

“മോ​ളെ...”

അ​യാ​ളു​ടെ ശ​ബ്ദം പു​റ​ത്തേ​ക്ക് വ​ന്നി​ല്ല. ഏ​റെനേ​രം അ​യാ​ളാ നി​ല്‍പു തു​ട​ര്‍ന്നു. എ​ഴു​ന്നേ​റ്റ് ഓ​ടു​മ്പോ​ള്‍, ഉ​ടു​മു​ണ്ട് മാ​ത്ര​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഫോ​ണോ ഒ​രു ടോ​ര്‍ച്ചോ എ​ടു​ക്കാ​ന്‍ ക​ഴി‍ഞ്ഞി​ല്ല.

“ജ​യ​കൃ​ഷ്ണ​ന്‍ മാ​ഷേ, കാ​ര്‍ത്തി​ക ക്ലാ​സി​ല്‍നി​ന്ന് പു​റ​ത്തേ​ക്കു ചാ​ടി... അ​വ​ള​താ ഓ​ടു​ന്നു...”

കി​ത​ച്ചും ശ​ബ്ദ​മി​ട​റി​യും ജാ​ന​കി ടീ​ച്ച​ര്‍ പ​റ​ഞ്ഞ​പ്പോ ബെ​ഞ്ചി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന അ​യാ​ള്‍ ‍ഞെ​ട്ടി ഉ​ണ​ര്‍ന്നു. പി​ന്നെ എ​ഴു​ന്നേ​റ്റ് കാ​ര്‍ത്തി​ക ഓ​ടി​യ, സ്കൂ​ളി​നു മു​ന്നി​ലെ വ​യ​ലി​ലേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. ക​ണ്ണ​ങ്ങാ​ട്ടു​ ഭ​ഗ​വ​തി​യാ​യി​രു​ന്നു ജാ​ന​കി​ ടീ​ച്ച​ര്‍. പ​ഴ​ശ്ശി​ത​മ്പു​രാ​ന്റെ ക​ള​രി ഭ​ഗ​വ​തി.

“മാ​ഷേ നി​ങ്ങ​ള് പോ​ണ്ട. അ​വ​ള് നാ​ളെ വ​രും. അ​ല്ലെ​ങ്കി​ല്‍ മ​റ്റ​ന്നാ​ള്‍. ന​മ്മ​ള്‍ ആ​രോ​ടും പ​റ​യാ​ണ്ടി​രു​ന്നാ മ​തി. ഇ​ന്ന് അ​വി​ടെ കാ​ട്ടി​ലെ കാ​വി​ല് ഉ​ത്സ​വാ. അ​വ​ള് നാ​ഗ​മാ​യി ഇ​ഴ​യു​മെ​ന്നാ കൂട്ടു​കാ​ര് പ​റ​യ​ണേ. മാ​ഷേ നി​ങ്ങ​ള് പോ​ണ്ട മാ​ഷേ... പോ​ണ്ട.”

പാ​തി​രാ​ത്രി ക​ഴി​ഞ്ഞു കാ​ണ​ണം.

“മാ​ഷേ...”

ക​ര്‍ക്ക​ട​ത്തി​ല്‍ പ​ച്ച​വി​രി​ച്ച​ പാ​ടം. അ​ക​ലെ കാ​ട്. മ​ഴ പെ​യ്തു​തു​ട​ങ്ങി​യാ​ല്‍ പി​ന്നെ കാ​ടും പ​ച്ച​പ്പി​ല്‍ നി​റ​യും. മേ​ഘ​ങ്ങ​ളാ​കെ നി​റ​യു​ന്ന ആ​കാ​ശ​ത്തി​നു കീ​ഴെ പ​ച്ച​യി​ല്‍ കു​ളി​ച്ച് കാ​ടും പാ​ട​വും അ​യാ​ള​ത് നോ​ക്കി നി​ല്‍ക്കാ​റു​ണ്ടാ​യി​രു​ന്നു.

“ക​വി​ത എ​ഴു​താ​ന്‍ തോ​ന്ന​ണു​ണ്ടോ മാ​ഷേ...”

“ഏ​യ്...”

ഒ​രു​ മ​ണി​യാ​കാ​റാ​യ​പ്പോ​ഴാ​ണ് കി​ട​ന്ന​ത്. ഒ​ന്നു മ​യ​ങ്ങി​യ​പ്പോ​ഴാ​ണ് ടീ​ച്ച​ര്‍ ഓ​ടി​ക്കി​ത​ച്ചെ​ത്തിയത്. പ​ത്താം ക്ലാ​സി​ലെ കു​ട്ടി​ക​ള്‍ക്കാ​യി സ്കൂ​ളി​ല്‍ സ​ഹ​വാ​സ ക്യാ​മ്പ് തു​ട​ങ്ങി​യ​തി​ന്റെ ര​ണ്ടാം ദി​വ​സ​മാ​യി​രു​ന്നു അ​ത്.​ പ​തി​നാ​റ് പെ​ണ്‍ക്കു​ട്ടി​ക​ളും ഇ​രു​പ​ത് ആ​ണ്‍ക്കു​ട്ടി​ക​ളു​മാ​ണ് ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ​വ​ര്‍ഷ​വും വ​യ​നാ​ട്ടി​ലെ ഈ ​സ്കൂ​ളി​ല്‍ എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷാ​കാ​ല​ത്ത് റെ​സി​ഡ​ന്‍ഷ്യ​ല്‍ ക്യാ​മ്പ് ന​ട​ത്തും. ഗോ​ത്ര​വ​ർഗ​ വി​ദ്യാ​ർഥി​ക​ള്‍ക്കു​ള്ള ക്യാ​മ്പി​ന്റെ ക​ണ്‍വീ​ന​റാ​യി​രു​ന്നു ജ​യ​കൃ​ഷ്ണ​ന്‍ മാ​ഷ്. ഏ​താ​നും വ​ര്‍ഷം മു​മ്പാ​ണ് കാ​സ​ർകോട് ഉ​പ്പ​ള​ക്കാ​ര​നാ​യ ജ​യ​കൃ​ഷ്ണ​ന്‍ പി.​എ​സ്.​സി റാ​ങ്ക് ലി​സ്റ്റി​ല്‍ ഇ​ടംപി​ടി​ച്ച് ജോ​ലി​ക്കെ​ത്തി​യ​ത്.

അ​മ്മ ജ​യ​കൃ​ഷ്ണ​നോ​ടു പ​റ​യാ​റു​ണ്ടാ​യി​രു​ന്നു.

“എ​ന്തി​ന് നീ ​വ​യ​നാ​ട്ടി​ലേ​ക്ക് പോ​ന്നെ. മോ​നെ നി​ന്ക് ഈ​ടെ ഏ​ടെ​ങ്കു പോ​യെ​ങ്ക് പോ​രെ…. വ​യാ​നാ​ട് ചെ​ല്ല്യെ​ങ്ക് ഒ​രു കാ​ട്ടി​ന്റെ ഉ​ള്ള്…​ ഇ​പ്പി​ളും പോ​ല് ആ​ന​യും പു​ലി​യും എ​ല്ലോ എ​ർ​ങ്ങി​ന്നെ സ്ഥാ​ലോ അ​ത്.”

തെ​യ്യ​ങ്ങ​ളു​ടെ ത​മ്പു​രാ​ന്‍ ക​രി​വെ​ള്ളൂ​ര്‍ മ​ണ​ക്കാ​ട​ന്‍ ഗു​രു​ക്ക​ളെ ഓ​ര്‍ത്തു. കു​ടും​ബ​ത്തി​ലെ ഏ​തോ അ​പ്പൂ​പ്പ​ന്റെ ഗു​രു. പാ​ര​മ്പ​ര്യ​മാ​യി അ​ച്ഛ​നും അ​ങ്ങനെ​യാ​ണ് തെ​യ്യം പ​ഠി​ച്ച​ത്. ത​ന്റെ ഘ​ട്ട​മെ​ത്തി​യ​പ്പോ​ള്‍ പ​ഠി​ക്കാ​ന്‍ അ​മ്മ​യും അ​ച്ഛ​നും നി​ര്‍ബ​ന്ധി​ച്ചു. പേ​ടി​യാ​യി​രു​ന്നു. പി​ന്നെ പി​ന്നെ അ​ൽപം സ്നേ​ഹം തോ​ന്നി തു​ട​ങ്ങി​യെ​ങ്കി​ലും അ​ത് തൊ​ഴി​ലാ​യി സ്വീ​ക​രി​ക്കാ​ന്‍ മ​ന​സ്സു​ വ​ന്നി​ല്ല. എ​ന്നാ​ലും എ​ന്തൊ​ക്കെ​യോ പ​ഠി​ച്ചു. ഗു​രു​ക്ക​ളെപ്പോ​ലെ മാ​ന്ത്രി​ക​നാ​വാ​ന്‍ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. കോ​ല​ത്തി​രി രാ​ജാ​വി​ന്റെ ത​ന്ത്ര​ങ്ങ​ളി​ല്‍ പെ​ട്ട ഗു​രു​ക്ക​ള്‍ കു​ട​യി​ലേ​റി പു​ഴ​ക​ട​ന്ന​തും മു​റു​ക്കാ​ന്‍, ക​വു​ങ്ങു​വ​ള​ച്ചു അ​ട​ക്ക പ​റി​ച്ച​തു​മെ​ല്ലാം അ​ത്ഭു​ത​ത്തോ​ടെ അ​ച്ഛ​നി​ല്‍ നി​ന്നു കേ​ട്ടു നി​ന്നു. അ​ന്ന് അ​തൊ​ക്കെ പ​ഠി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഈ ​കൂ​രി​രുട്ടി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ടാ​മെ​ന്ന് അ​യാ​ള്‍ ചി​ന്തി​ച്ചു. തു​ലാം പ​ത്തു​ മു​ത​ല്‍ ഇ​ട​വ​പ്പാ​തി വ​രെ ദൈ​വ​മാ​യി മാ​റി​യ ആ​ളാ​യി​രു​ന്നു താ​നെ​ന്ന് അ​യാ​ളോ​ര്‍ത്തു. ഒ​രി​ക്ക​ല്‍ മാ​ത്രം. പി​ന്നീ​ട് എ​ന്തൊ സാ​ധി​ച്ചി​ല്ല. അ​രി​ച്ചാ​ന്തും മ​ഞ്ഞ​ളും ക​രി​യും മു​ഖ​ത്തെ​ഴു​തി, ചു​വ​ന്ന ഉ​ട​യാ​ട ചു​റ്റി, മു​ടി​കെ​ട്ടി, കി​ലു​ങ്ങു​ന്ന പാ​ദ​ങ്ങ​ളു​മാ​യി കാ​വു​ക​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്ന ദൈ​വം. ഉ​രി​യാ​ട്ടു​കേ​ള്‍പ്പി​ക്കു​മ്പോ​ള്‍ വി​ശ്വാ​സി​ക​ള്‍ അ​വ​രു​ടെ വേ​ദ​ന​ക​ളും വി​ഷ​മ​ങ്ങ​ളും പ​തി​യെ തെ​യ്യ​ത്തി​ന്റെ ചെ​വി​യി​ല്‍ സ്വ​കാ​ര്യം പ​റ​യും.

അ​മ്മ​യും വ​ന്നു പ​റ​ഞ്ഞു.

“അ​ന്റെ ജ​യ​കൃ​ഷ്‍ണ​ന് ന​ല്ലൊ​രു പ​ണി കി​ട്ട​ണേ, ഓ​ന് ന​ല്ലൊ​രു പെ​ണ്ണ് കി​ട്ട​ണേ.”

ഇ​താ​യി​രു​ന്നു അ​മ്മ​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍.

“നി​ങ്ങ​ളെ മോ​ന്‍ ബെ​ല്ല്യ ആ​ളാ​വും”

എ​ന്നോ മ​റ്റോ തെ​യ്യം പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ, മ​ന​സ്സി​ല്‍ നീ​ലേ​ശ്വ​രം അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ന്‍കാ​വി​ലെ പ​ട​വീ​ര​ന്‍ കെ​ട്ടാ​നാ​യി​രു​ന്നു താ​ൽപ​ര്യം. മ​ര​ണ​ത്തി​നു​ശേ​ഷം ദൈ​വ​മാ​യി മാ​റി​യ തെ​യ്യ​മാ​ണ് പ​ട​വീ​ര​ന്‍ തെ​യ്യം. എ​ന്താ​ണ് ആ ​തെ​യ്യ​ത്തോ​ടു സ്നേ​ഹ​മെ​ന്ന​റി​യി​ല്ല. ഗു​രു​വി​നെ ആ​ക്ര​മി​ച്ച തെ​യ്യം. എ​ല്ലാ തെ​യ്യ​ങ്ങ​ളോ​ടും സ്നേ​ഹ​മാ​യി​രു​ന്നു​വെ​ങ്കി​ലും ഉ​ള്ളി​ലെ പേ​ടി ചി​ല​പ്പോ​ഴോ​ക്കെ മാ​റി ചി​ന്തി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ചു. അ​താ​ണ് അ​മ്മ​യു​ടെ ആ​ഗ്ര​ഹംപോ​ലെ ജോ​ലിനേ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്. അ​മ്മ​ക്ക് തെ​യ്യ​ങ്ങ​ളെ ഉ​പേ​ക്ഷി​ക്കു​ന്ന​തി​ല്‍ പേ​ടി​യു​ണ്ടാ​യി​രു​ന്നു.

“തെ​യ്യ​ങ്ങ​ളെ ചൊ​ട്പി​ച്ച​ർ​ന്റാ. ചൊ​ട്പ്പി​ച്ചെ​ങ്കി​ല്... എ​ട്ക്കെ​ങ്കി​ലു നീ ​തെ​യ്യം കെ​ട്ണൊ അ​വേ...”

വ​യ​നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​റ​ങ്ങി​യ​പ്പോ​ള്‍ അ​മ്മ ക​ണ്ണു​ തു​ട​ച്ചു.

“അ​ന്റെ തെ​യ്‍വ​ങ്ങ​ളെ... ​ങ് ങ്.”

​പ​ത്തു​ വ​ര്‍ഷം. എ​ല്ലാ വ​ര്‍ഷ​വും ക​ര്‍ക്ക​ട​ത്തി​ന് നാ​ട്ടി​ലെ​ത്തും. പെ​രു​മ​ഴ​ക്കാ​ല​ത്ത് തെ​യ്യം കെ​ട്ടാ​ന്‍.​ ച​മ​യ​ങ്ങ​ളി​ല്‍ മ​ഴ​ ചാ​റ​ല്‍ പ​തി​യു​മ്പോ​ള്‍ ഞ​ര​മ്പു​ക​ള്‍ വ​ലി​ഞ്ഞു​മു​റു​കും.

“അ​ട്ത്തെ ചി​ങ്ങ​ത്തി​ല് നി​ന്റെ മം​ഗ​ലൊ ന​ട്ത്ത​ണൊ...​ഉം”

അ​മ്മ ക​ണ്ണു തു​ട​ച്ചു.

ഓ​ർമ​ക​ളി​ലേ​ക്ക് ആ​ന​യു​ടെ ചി​ന്നംവി​ളി വീ​ണു. അ​യാ​ള്‍ ഞെ​ട്ടി.​ ഇ​രു​ട്ടി​ല്‍ മു​ന്നി​ലെ​വി​ടെ​യോ ആ​ന​യു​ടെ ചൂ​ര്. അ​യാ​ള്‍ ഇ​രു​ട്ടി​നെ കീ​റി​മു​റി​ച്ച് പ​ട​വീ​ര​ന്‍ തെ​യ്യ​മാ​യി. കാ​ട്ടി​ലൂ​ടെ പ​റ​ന്നു. ആ​വു​ന്ന​തും ശ​ക്തി​യി​ല്‍ ശ്വാ​സം വ​ലി​ച്ചു. പി​ന്നെ കു​തി​ച്ചു. ഗൂ​രു​കാ​ര​ണ​വ​ന്മാ​രെ ഓ​ര്‍ത്തു. അ​യാ​ള്‍ വി​ളി​ച്ചു.

“മോ​ളെ കാ​ര്‍ത്തി...”

അ​യാ​ള്‍ തെ​യ്യം കെ​ട്ടി​യാ​ടു​മ്പോ​ഴ​ത്തെപോ​ലെ ആ​വു​ന്ന​ത്ര ഉ​ച്ച​ത്തി​ല്‍ അ​ല​റി. ദൈ​വ​ങ്ങ​ളു​ടെ ശ​ബ്ദ​ത്തി​ല്‍...​ പ്ര​ഭാ​തം അ​ക​ലെ​യെ​വി​ടെ​യോ ആ​ണെ​ന്ന് അ​യാ​ള്‍ക്ക് തോ​ന്നി. വീ​ണ്ടും ഒ​രി​ക്ക​ല്‍ അ​യാ​ള്‍ വി​ളി​ച്ചു. ഇ​നി​യൊ​രി​ക്ക​ലും ത​നി​ക്കു വി​ളി​ക്കാ​നാ​വി​ല്ലെ​ന്ന തോ​ന്ന​ല്‍ അ​യാ​ളെ പൊ​തി​ഞ്ഞു. ശ​ബ്ദം അ​ത്ര​മേ​ല്‍ ത​ണു​ത്തു​പോ​യി​രു​ന്നു. തൊ​ണ്ട​ക്കു​ഴ​ലു​ക​ള്‍ വ​ല്ലാ​തെ പൊ​ട്ടിപ്പോ​യെ​ന്നുതോ​ന്നി. തെ​യ്യ​ത്തി​ന്റെ തൊ​ണ്ട​യി​ല്‍നി​ന്നും വ​രു​ന്ന ആ ​ഉ​റ​ച്ചശ​ബ്ദം ഒ​രു ഇ​ല​പോ​ലെ ഇ​രു​ട്ടി​ലേ​ക്കു പാ​റി​പ്പോ​യി. പ​ട​വീ​ര​നാ​കാ​ന്‍ ത​നി​ക്കു ക​ഴി​യു​ന്നി​ല്ല​ല്ലോ. ഗു​രു​വി​നെപ്പോ​ലെ അ​ത്ഭു​ത​ങ്ങ​ളൊ​ന്നും കാ​ണി​ക്കാ​നും ആ​വി​ല്ല. കു​ട്ടി​ക​ളു​ടെ മ​ന​സ്സി​ലാ​ണ് താ​ന്‍ അ​ത്ഭു​തം കാ​ണി​ച്ചി​രു​ന്ന​തെ​ന്ന് അ​യാ​ള്‍ ഓ​ര്‍ത്തു. വേ​വ​ലാ​തി​യു​ടെ ഒ​രു പാ​ഠ​പു​സ്ത​ക​മാ​യി​രു​ന്നു ജീ​വി​തം. തെ​യ്യ​ക്കോ​ല​ങ്ങ​ളു​ടെ ചു​വ​പ്പ് പ​ട​ര്‍ന്ന മു​ഖം.

“വ​യ​നാ​ട്ടി​ലെ കു​ട്ടി​ക​ള്‍ പാ​വ​ങ്ങ​ളാ​ണ് മാ​ഷേ.”

ജോ​യി​ന്‍ ചെ​യ്യാ​ന്‍ വ​ന്ന​പ്പോ​ള്‍ അ​ന്ന​ത്തെ എ​ച്ച്.​എം കാ​ര്‍ത്തി​കേ​യ​ന്‍ മാ​ഷ് പ​റ​ഞ്ഞു. മാ​ഷ് ക​ണ്ണൂ​രാ​ണ്. ന​ല്ല മ​നു​ഷ്യ​ന്‍.

“വ​യ​നാ​ട് നി​ങ്ങ​ള്‍ക്കൊ​രു പാ​ഠ​പു​സ്ത​കാ​യി​രി​ക്കും. പ​ഠി​ക്കാ​ന്‍ ഒ​രു​പാ​ടു​ണ്ട്. ”

കാ​ര്‍ത്തി​കേ​യ​ക​ന്‍ മാ​ഷ്‍ പി​ന്നീ​ട് എ​ന്തൊ​ക്കെ​യോ പ​റ​ഞ്ഞു. പ​ല​തും ഓ​ർമ​യി​ല്‍നി​ന്നും അ​ട​ര്‍ന്നു​പോ​യി. വീ​ണ്ടും ഇ​പ്പോ​ഴാ​ണ് അ​തൊ​ക്കെ ഓ​ര്‍മി​ക്കു​ന്ന​ത്.

ആ ​വ​ര്‍ഷ​ത്തെ റെസി​ഡ​ന്‍ഷ്യ​ല്‍ ക്യാ​മ്പ് ക​ഴി​ഞ്ഞാ​ല്‍ കാ​ര്‍ത്തി​കേ​യ​ന്‍ മാ​ഷ് വി​ര​മി​ക്കും. ക്യാ​മ്പി​ലേ​ക്ക് കു​ട്ടി​ക​ളെ എ​ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് മാ​ഷ് പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍ ന​മ്മ​ളെ ക​ണ്ടാ​ല്‍ ഓ​ടി​ കാ​ടു​ക​യ​റും. വ​ണ്ടി​യു​ടെ ഇ​ര​മ്പ​ല്‍, മു​ഷി​യാ​ത്ത വ​സ്ത്രം ധ​രി​ച്ച് ചി​രി​ക്കു​ന്ന മ​നു​ഷ്യ​ര്‍... ഒ​ക്കെ അ​വ​ര്‍ക്ക് പേ​ടി​യാ​ണ്.

 

“സ്നേ​ഹി​ച്ചാ​ലും സ്നേ​ഹി​ച്ചാ​ലും നി​ങ്ങ​ക്ക് മ​തി​യാ​വൂ​ല മാ​ഷേ, സ്നേ​ഹം അ​ൽപം കു​റ​ഞ്ഞാ​ല്‍ കു​ട്ടി​ക​ള്‍ ക്യാ​മ്പി​ല്‍നി​ന്നും ഓ​ടി​പ്പോ​കും. പി​ന്നെ അ​വ​രെ കി​ട്ടാ​ന്‍ പാ​ടാ​ണ്. ക​ണ്ണി​ല്‍ എ​ണ്ണ ഒ​ഴി​ച്ചി​രി​ക്ക​ണം എ​ന്നൊ​ക്കെ പ​റ​യാ​റി​ല്ലേ. അ​ത് വേ​ണം. പ​ത്താം ക്ലാ​സാ​ണ്. കു​ട്ടി​ക​ള്‍ക്ക് ചി​ല​പ്പോ അ​തൊ​ന്നും ഒാ​ര്‍മ​യു​ണ്ടാ​വി​ല്ല. വ​ള്ളി​യൂ​ര്‍ക്കാ​വ് ഉ​ത്സ​വം വ​ര്വാ​ണ്. വ​ള്ളി​യൂ​ര്‍ക്കാ​വ് ഉ​ത്സ​വം​ന്ന് വ​ച്ചാ. അ​ങ്ങ​നെ​യാ. കൊ​ടി​യേ​റി​യാ പി​ന്നെ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ മ​ന​സ്സ് അ​വ​ടെ​യാ.​ ക​ബ​നി​യു​ടെ ക​യ​റ്റി​റ​ക്ക​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കി​പോ​കു​ന്ന​ത​ല്ല അ​ത്. അ​തൊ​രു ശ്വാ​സ​മാ​ണ്. ര​ക്ത​ത്തി​ലാ​ണ് അ​ത് അ​ലി​ഞ്ഞു​ചേ​ര്‍ന്നി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍ക്ക് ക്യാ​മ്പി​നെ​ക്കാ​ള്‍ വ​ലു​താ അ​ത്. ന​മ്മ​ള് ശ​രി​ക്കും ദ്രോ​ഹി​ക്ക​ല്ലേ മാ​ഷേ?”

കാ​ര്‍ത്തി​കേ​യ​ന്‍ മാ​ഷ്‍ പ​റ​ഞ്ഞു നി​ര്‍ത്തി. അ​ടു​ത്തേ​ക്ക് വ​ന്ന് ചെ​വി​യി​ല്‍ പ​റ​ഞ്ഞു.

‍“മാ​ഷേ നി​ങ്ങ​ള് നോ​ക്കി​ക്കോ ഈ ​വ​ര്‍ഷം ഞാ​നി​വ​രെ ഉ​ത്സ​വ​ത്തി​നു കൊ​ണ്ടു​പോ​കും. രാ​ത്രി ഇ​ബ്ട്ന്ന് പോ​കാം. നേ​രം പു​ല​രു​ന്ന​തി​നു മു​മ്പേ തി​രി​ച്ചുവ​രാം. ആ​രു​മ​റി​യാ​തെ. നി​ങ്ങ​ള് കൂ​ടെ നി​ക്കോ മാ​ഷേ.”

പ്രാ​യ​ത്തി​ന്റെ അ​വി​വേ​കം കൊ​ണ്ടോ എ​ന്തോ. ത​നി​ക്കാ ചോ​ദ്യ​ത്തി​ന്റെ പൊ​രു​ള്‍ മ​ന​സ്സി​ലാ​യി​രു​ന്നി​ല്ല. കൂ​ടെ നി​ക്കാം എ​ന്നാ​ണോ പ​റ​ഞ്ഞി​ട്ടു​ണ്ടാ​വു​ക. ഇ​പ്പോ​ഴും ഓ​ർമ​യി​ല്ല. പ​ക്ഷേ, കാ​ര്‍ത്തി​കേ​യ​ന്‍ മാ​ഷി​ന് കു​ട്ടി​ക​ളെ ഉ​ത്സ​വ​ത്തി​ന് കൊ​ണ്ടു​പോ​കാ​ന്‍ സാ​ധി​ച്ചി​ല്ല. അ​തി​നു മു​മ്പ് മാ​ഷ് പോ​യി. പേ​ര്യ ചു​രം വ​ഴി ആം​ബു​ല​ന്‍സ് ക​ര​ഞ്ഞുകൊ​ണ്ടു ഇ​റ​ങ്ങി​പ്പോകു​മ്പോ​ള്‍ ഞ​ങ്ങ​ളും മാ​ഷി​നെ അ​നു​ഗ​മി​ച്ചു.

ഏ​തു തെ​യ്യ​മാ​യി​രു​ന്നു കാ​ര്‍ത്തി​കേ​യ​ന്‍ മാ​ഷ്. ക​തി​വ​ന്നൂ​ര്‍ വീ​ര​ന്‍...​തോ​റ്റു​പോ​യ മ​നു​ഷ്യ​ന്റെ ക​ഥ. ക​തി​വ​ന്നൂ​ര്‍ വീ​ര​ന്‍ത​ന്നെ​യാ​യി​രു​ന്നു മാ​ഷ്. കു​ട്ടി​ക​ളെ ഉ​ത്സ​വം കാ​ണി​ക്കാ​ന്‍ ക​ഴി​യാ​തെ, തോ​റ്റു​പോ​യ തെ​യ്യം. പ​രി​ച​യ​പ്പെ​ടു​ന്ന​വ​രെ​യൊ​ക്കെ ഒാ​രോ തെ​യ്യ​ത്തി​ന്റെ രൂ​പ​ത്തി​ല്‍ കാ​ണു​ക ത​ന്റെ സ്വ​ഭാ​വ​മാ​ണെ​ന്ന് അ​യാ​ളോ​ര്‍ത്തു. മ​ട​യി​ൽ ചാ​മു​ണ്ഡി​യാ​യി സ​ബി​ത ടീ​ച്ച​ര്‍, കു​ട്ടി​ക​ളെ​യും സ​ഹ​പ്ര​വ​ര്‍ത്ത​ക​രെ​യും നി​ഗ്ര​ഹി​ക്കു​ന്ന ചാ​മു​ണ്ഡ‍ി. അ​സു​ര​നി​ഗ്ര​ഹം ചെ​യ്ത കാ​ളി​യാ​ണ് മ​ട​യി​ൽ ചാ​മു​ണ്ഡി. എ​ന്തി​നും ഏ​തി​നും ആ​ര്‍ക്കും എ​പ്പോ​ഴും ഓ​ടി​യെ​ത്തു​ന്ന മു​ത്ത​പ്പ​ന്‍ തെ​യ്യ​മാ​യി അ​ര​വി​ന്ദ​ന്‍ മാ​ഷ്. ഉ​മ്മ​ച്ചി​ത്തെ​യ്യ​മാ​യി ന​ബീ​സ ടീ​ച്ച​ര്‍. ചു​റ്റി​ലു​ള്ള​വ​രൊ​ക്കെ ഓ​രോ തെ​യ്യ​ങ്ങ​ളാ​യി അ​യാ​ളോ​ടൊ​പ്പം ചേ​രു​ന്നു. ക്ലാ​സിലെ കു​ട്ടി​ക​ളെ പോ​ലും അ​യാ​ള്‍ അ​ങ്ങനെ ക​ണ്ടി​രു​ന്നു.

മു​ന്നിലി​രി​ക്കു​ന്ന കു​ട്ടി​ത്തെ​യ്യ​ങ്ങ​ള്‍. മു​ഖ​ത്തെ​ഴു​ത്തും മെ​യ്യെ​ഴു​ത്തു​മി​ല്ലാ​ത്ത തെ​യ്യ​ങ്ങ​ള്‍. തെ​യ്യ​ങ്ങ​ളി​ല്‍ ജീ​വി​ക്കു​ന്ന മാ​ഷ്. ക​ണ്ട​നാ​ര്‍ കേ​ള​ന്‍ എ​ന്നാ​ണ് കു​ട്ടി​ക​ളൊ​ക്കെ ത​ന്നെ വി​ളി​ച്ചി​രു​ന്ന​ത്. ഉ​ത്ത​ര​ കേ​ര​ള​വും വ​യ​നാ​ടും ത​മ്മി​ല്‍ ബ​ന്ധ​മു​ള്ള തെ​യ്യ​മാ​യി​രു​ന്നു ക​ണ്ട​നാ​ര്‍ കേ​ള​ന്‍. ഓ​രോ ഓ​ര്‍മ​ക​ളി​ലും തെ​യ്യ​ക്കോ​ല​ങ്ങ​ള്‍ നി​റ​ഞ്ഞു. അ​പ്പോ​ഴും ഇ​രു​ട്ടി​ന് ക​ട്ടി​കൂ​ടി വ​ന്നു. തെ​യ്യം കെ​ട്ടാ​റു​ള്ള പു​ല​ര്‍ക്കാ​ല​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് താ​നെ​ന്ന് അ​യാ​ള്‍ ക​ണ്ടു. ഓ​ര്‍മ​ക​ളു​ടെ പു​ത​പ്പു മാ​റ്റി. വേ​ഗ​ത്തി​ല്‍ ഈ ​കാ​ട്ടി​ലൂ​ടെ ഓ​ടാ​ന്‍ ആ​ഗ്ര​ഹി​ച്ചു​വെ​ങ്കി​ലും ഓ​ടി​യോ​ടി ത​ള​ര്‍ന്ന അ​യാ​ളു​ടെ കാ​ലു​ക​ള്‍ക്ക് ശേ​ഷി​യു​ണ്ടാ​യി​രു​ന്നി​ല്ല. തൊ​ണ്ട വ​ര​ണ്ടു​പോ​യി​രു​ന്നു. ക​ര്‍ക്ക​ട​പ്പെയ്ത്തു സ്വ​പ്ന​മാ​ക്കി​യ വേ​ന​ല്‍ക്കാ​ല​ത്തെ മ​ണ്ണു​പോ​ലെ. തൊ​ണ്ട​ക്കു​ഴി​ക​ളി​ല്‍ ചൂ​ടു നി​റ​ഞ്ഞു. ത​ന്റെ മു​ന്നിലൂ​ടെ, കാ​ട്ടു​വ​ഴി​ക​ളി​ലൂ​ടെ ഓ​ടി​പ്പോ​യ ആ ​പെ​ണ്‍കു​ട്ടി കാ​ട്ടു​മ​ട​ന്ത തെ​യ്യ​മാ​ണെ​ന്ന് അ​യാ​ള്‍ സ​ങ്ക​ൽപി​ച്ചു. വ​ന​ദേ​വ​ത... ഇ​നി​യും ഓ​ടേ​ണ്ടിവ​രു​മോ. ആ​ന​യു​ടെ ചൂ​ര് അ​യാ​ളി​ലേ​ക്കു​ള്ള ദൂ​രം അ​ള​ന്നുകൊ​ണ്ടി​രു​ന്നു. കാ​ട്ടു​ചി​ല്ല​ക​ള്‍ ‍ഞെ​രി​ഞ്ഞ​മ​രു​ന്ന​തി​ന്റെ ശ​ബ്ദം.

ഇ​ല​ക​ളി​ല്‍ കോ​ട പെ​യ്തി​റ​ങ്ങു​ന്നു. ആ​കാ​ശ​മ​ര​ങ്ങ​ളി​ല്‍ ഉ​റ​ക്കം തൂ​ങ്ങി​യ ഏ​തൊ​ക്കെ​യോ പ​ക്ഷി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ചി​റ​ക​ടി​ച്ച് ഇ​രു​ട്ടി​ലേ​ക്ക് പ​റ​ന്നു. അ​യാ​ളി​ല്‍നി​ന്ന് ആ​ദ്യ​മാ​യി ഭ​യ​ത്തി​ന്റെ ഒ​രു​പ​ക്ഷി ആ​കാ​ശ​ത്തി​ലേ​ക്കു പ​റ​ന്നു. വ​ഴി​കാ​ണാ​നാ​കാ​തെ അ​യാ​ള്‍ ഇ​രു​ട്ടി​ല്‍ ഒ​രു പാ​റ​പോ​ലെ നി​ശ്ച​ല​നാ​യി.

തി​രി​ച്ചു ന​ട​ക്കാ​ന്‍ ഇ​നി ഏ​റെ​യു​ണ്ടെ​ന്ന് അ​യാ​ളോ​ര്‍ത്തു. ഇ​നി അ​ഥ​വാ അ​വ​ള്‍ നാ​ളെ വ​ന്നി​ല്ലെ​ങ്കി​ല്‍, പ​രീ​ക്ഷ എ​ഴു​തി​യി​ല്ലെ​ങ്കി​ല്‍... അ​യാ​ളൊ​രു തെ​യ്യ​മാ​യി മാ​റിക്കൊണ്ടി​രു​ന്നു.​ ച​ടു​ല​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി അ​ഭ​യം തേ​ടി​യെ​ത്തു​ന്ന​വ​ര്‍ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന തെ​യ്യം. ആ​ദ്യ​മാ​യി കാ​ടി​ന്റെ വ​ന്യ​ത​യി​ല്‍നി​ന്ന് ക​രു​ണ​യു​ടെ ഒ​രി​റ്റ് വെ​ളി​ച്ചം വ​ലി​ച്ചെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു. അ​ക​ലെ​യെ​വി​ടെ​യോ കാ​വി​ല്‍ അ​വ​ള്‍ നാ​ഗ​മാ​യി ഇ​ഴ​യു​ന്നു​ണ്ടാ​വ​ണം. മു​ടി​യ​ഴി​ച്ച്, ക​ണ്ണു​ക​ളി​ല്‍ രോ​ഷ​ത്തി​ന്റെ​യോ സ്നേ​ഹ​ത്തി​ന്റെ​യോ ചോ​ര​ക​ക്കി അ​വ​ള്‍. നേ​രി​ട്ടു ക​ണ്ടാ​ല്‍ കാ​ലി​ല്‍ വീ​ഴ​ണം. എ​ന്നി​ട്ട് ചോ​ദി​ക്ക​ണം.

“മോ​ളെ. എ​ന്തി​നാ നീ ​ഓ​ടി​യ​ത്.​ നി​ന​ക്ക് പ​രീ​ക്ഷ എ​ഴു​ത​ണ്ടേ, പ​ത്താം ക്ലാ​സ് ജ​യി​ച്ച് വ​ല്യ ആ​ളാ​വ​ണ്ടെ...” അ​ല്ലെ​ങ്കി​ല്‍ എ​ന്തു ചോ​ദി​ക്കാ​ന്‍. ഒ​ന്നും ചോ​ദി​ക്കി​ല്ല. വെ​റു​തെ ഒ​ന്നു ചി​രി​ക്കും. പി​ന്നെ ഒ​ന്നും സം​ഭ​വി​ക്കാ​ത്ത​തു​പോ​ലെ... അ​ല്ലെ​ങ്കി​ല്‍ത​ന്നെ എ​ത്ര​മാ​ത്രം സം​യ​മ​നം പാ​ലി​ക്കേ​ണ്ടി​വ​രും. നി​ര്‍വി​കാ​ര​മാ​യി​രി​ക്കാ​ന്‍...

നാ​ളെ പു​ല​ര്‍ച്ചെ കാ​ടി​നു പു​റ​ത്ത് മ​നു​ഷ്യ​രു​ടെ ലോ​ക​ത്ത് പ​ര​ക്കു​ന്ന വാ​ര്‍ത്ത അ​യാ​ളോ​ര്‍ത്തു.

ഒ​രു പ​ക​ര്‍ച്ച വ്യാ​ധി​പോ​ലെ പ​ര​ക്കു​ന്ന വാ​ര്‍ത്ത​ക​ള്‍.

ഓ​ണ്‍ലൈ​ന്‍ ചാ​ന​ലി​ന്റെ വാ​ര്‍ത്ത തു​ട​ങ്ങു​ന്ന​ത് ഇ​പ്ര​കാ​ര​മാ​യി​രി​ക്ക​ണം.

ഗ്രാ​മ​ത്തി​ലെ സ്കൂ​ളി​ലെ എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​ക്ക് തയാ​റെ​ടു​ക്കു​ന്ന ഗോ​ത്ര​വ​ർഗ വി​ദ്യാ​ർഥി​ക​ള്‍ക്കു​ള്ള ക്യാ​മ്പി​ല്‍നി​ന്ന് ഒ​രു പെ​ണ്‍കു​ട്ടി​യെ കാ​ണാ​താ​യി. കൂ​ടെ അ​ധ്യാ​പ​ക​നെ​യും... പി​ന്നെ എ​ന്തൊ​ക്കെ​യാ​യി​രി​ക്കും. അ​യാ​ളോ​ര്‍ത്തു. മ​നു​ഷ്യ​ര​ല്ലെ. തെ​യ്യ​ങ്ങ​ള​ല്ല​ല്ലോ. മൃ​ഗ​ങ്ങ​ളു​മ​ല്ല​ല്ലോ. അ​പ്പോ​ള്‍ ചി​ന്ത​ക​ള്‍ക്ക​തീ​ത​മാ​യി വാ​ര്‍ത്ത വ​രാം. “മ​ക​ളെ മാ​പ്പ്...”

അ​യാ​ള്‍ ആ​രോ​ടെ​ന്നി​ല്ലാ​തെ ഉ​ച്ച​ത്തി​ല്‍ വി​ളി​ച്ചുകൊ​ണ്ടു മ​ണ്ണി​ലേ​ക്കുവീ​ണു. ക​രി​യി​ല​ക​ളി​ല്‍ അ​മ​ര്‍ന്നു. കാ​ടി​നു​മേ​ല്‍, മേ​ഘ​പാ​ളി​ക​ളി​ല്‍ മി​ന്ന​ല്‍ പാ​ഞ്ഞു. മ​ഴ. ഇ​രു​ട്ടി​ലേ​ക്കു പെ​യ്യു​ന്ന ക​റു​ത്ത മ​ഴ.

“ആ​ന​ക​ള്‍ മ​ഴ​പെ​യ്യു​മ്പോ​ള്‍ എ​ന്തുചെ​യ്യും...”

കു​ട്ടി​ക്കാ​ല​ത്ത് മ​ന​സ്സി​ല്‍ നി​റ​യു​ന്ന ചോ​ദ്യ​മാ​യി​രു​ന്നു അ​ത്. ഒ​രി​ക്ക​ലും ഉ​ത്ത​ര​മി​ല്ലാ​ത്ത​ത്. കാ​ടു ക​ട​ന്ന് കാ​വി​ലേ​ക്കു പോ​കാ​ന്‍ എ​ത്രദൂ​രം താ​ണ്ട​ണം. കാ​ടി​നു പു​റ​ത്തെ മ​നു​ഷ്യ​രെ ഓ​ര്‍ത്ത​പ്പോ​ള്‍ അ​യാ​ള്‍ക്ക് തി​രി​കെ പോ​കാ​ന്‍ തോ​ന്നി​യ​തേ​യി​ല്ല. തെ​യ്യാ​ട്ട​ങ്ങ​ളു​ടെ കാ​ലം എ​ത്ര ചെ​റു​താ​ണെ​ന്ന് അ​യാ​ളോ​ര്‍ത്തു. തെ​യ്യ​ത്തി​ന്റെ ആ​ട്ടം ക​ഴി​ഞ്ഞു. ഇ​നി ക​രി​യ​ടി​ക്ക​ലാ​ണ്. അ​വ​സാ​നം കാ​വി​ലെ സ്ഥാ​നി​ക​രെ വി​ളി​ച്ചു. പി​രി​യു​ക​യാ​ണ്. ക​രി​യ​ടി​ക്ക​ല്‍-​വി​കാ​ര​നി​ര്‍ഭ​ര​മാ​യ ആ ​ച​ട​ങ്ങ് എ​ന്തി​നാ​ണ് ഇ​പ്പോ​ൾ ഓ​ര്‍മി​ച്ച​ത്. അ​യാ​ള്‍ ഇ​രു​ട്ടി​ലേ​ക്ക് ഒ​ന്നു​കൂ​ടി ഒ​ട്ടിച്ചേ​ര്‍ന്നു.

ക​ര്‍മി​യോ​ടും കോ​മ​ര​ത്തോ​ടും ഭ​ക്ത​ജ​ന​ങ്ങ​ളോ​ടും ചോ​ദി​ച്ചു.

“ആ​ത്മം കൊ​ടു​ക്ക​ട്ടെ?”

മു​ടി​യെ​ടു​ക്ക​ല്‍*‍ ന​ട​ത്തി.

അ​മ്മ വ​യ​റ്റ​ത്ത് ഒ​ട്ടി​ക്കിട​ന്ന് ക​രി​മ്പ​ടം പു​ത​ക്കുന്ന കു​ട്ടി​യെപ്പോ​ലെ. അ​പ്പോ​ള്‍ ചി​ന്നംവി​ളി തൊ​ട്ട​ടു​ത്തുനി​ന്നും മു​ഴ​ങ്ങി. ഒ​ന്ന​ല്ല, കു​റെ ക​രി​വീ​ര​ന്മാ​ര്‍ ഇ​രു​ട്ടി​നൊ​പ്പം ചേ​ര്‍ന്ന് അ​യാ​ളി​ലേ​ക്ക് എ​ത്തി. അ​പ്പോ​ള്‍ കാ​ടി​നു​പു​റ​ത്ത് കാ​വി​ല്‍ ഒ​രു പെ​ണ്‍തെ​യ്യ​ത്തി​ന്റെ ചു​വ​ടു​ക​ള്‍ വി​രി​യു​മ്പോ​ള്‍, കാ​ടി​ന്റെ ഇ​രു​ട്ടി​ല്‍ ആ​ന​ച്ചൂ​രി​ല്‍ പ​ട​വീ​ട​ന്‍ തെ​യ്യം പി​ട​ഞ്ഞു.

================

* തെ​യ്യം സ​മാ​പി​ക്കു​ന്ന ച​ട​ങ്ങി​ന് മു​ടി​യെ​ടു​ക്ക​ല്‍ എ​ന്നാ​ണ് പ​റ​യു​ക. അ​തി​നു​മു​മ്പ് ആ​ത്മം​കൊ​ടു​ക്കും.​ കോ​ല​ക്കാ​ര​നി​ലെ ദേ​വ​താ​ചൈ​ത​ന്യം ദേ​വ​താ​സ്ഥാ​ന​ത്തേ​ക്കു സ​മ​ര്‍പ്പി​ക്കു​ന്ന​താ​ണ് അ​ത്.

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.