'മീശ' നോവൽ പിൻവലിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം -വി.എസ്

തിരുവനന്തപുരം: പിൻവലിച്ച ‘മീശ’എന്ന നോവൽ തുടർന്നും പ്രസിദ്ധീകരിക്കാൻ എഴുത്തുകാരൻ എസ്​. ഹരീഷും പ്രസാധകരായ മാതൃഭൂമിയും തയാറാവണമെന്ന്​ വി.എസ്​. അച്യുതാനന്ദൻ. സംഘ്​പരിവാർ ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കാതെ, നോവല്‍ പിന്‍വലിച്ച തീരുമാനം എസ്. ഹരീഷ് പുനഃപരിശോധിക്കണം. സംഘ്​പരിവാറി​​െൻറ ഭീഷണിക്ക് വഴങ്ങിയാല്‍ കേരളം പൊരുതി പരാജയപ്പെടുത്തിയ സാമൂഹികവിരുദ്ധമായ ആശയങ്ങളുടെ പുനരുജ്ജീവനത്തിനായിരിക്കും വഴിതുറക്കുക. അതുകൊണ്ട് എഴുത്തുകാര്‍ക്കെതിരായ ഭീഷണിയെ ഏതു വിധേനയും ചെറുത്ത് പരാജയപ്പെടുത്താന്‍ കേരളത്തിലെ ജനാധിപത്യസമൂഹം ഒന്നടങ്കം തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.

അക്ഷരങ്ങളുടെയും എഴുത്തി​​െൻറയും ഭാവനാത്മകമായ സൗന്ദര്യമാണ് ജീവിത നന്മകളുടെ സൗന്ദര്യമെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഇക്കൂട്ടര്‍ ഫാഷിസ്​റ്റുകളാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് പോളണ്ടില്‍ അതിക്രമിച്ചു കടന്ന ഹിറ്റ്‌ലറുടെ ഫാഷിസ്​റ്റ്​ പട അവിടത്തെ ഗ്രന്ഥശേഖരങ്ങള്‍ അഗ്​നിക്കിരയാക്കിയ ചരിത്ര സംഭവം സംഘികളുടെ അക്ഷരവിരോധവുമായി കൂട്ടിവായിക്കേണ്ടതാണെന്നും വി.എസ് പറഞ്ഞു. 

Tags:    
News Summary - VS Achuthannadan on Meesh Novel-Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT