Posted On
date_range Updated On
date_range സുഭാഷ് ചന്ദ്രന്റെ പാറുവിന്റെ പിറന്നാൾ
പിറന്നാൾ ദിനം വായനക്കാരുമായി പങ്കുവെച്ചിരിക്കുന്നു. മകൾ പാറുക്കുട്ടിക്ക് ഗിറ്റാർ സമ്മാനിക്കുന്ന ചിത്രത്തോട് കൂടിയാണ് സുഭാഷ് വായനക്കാരുമായി ഈ ദിനത്തിന്‍റെ സന്തോഷം പങ്കുവെച്ചത്.
'എനിക്കൊരു നിധി കിട്ടിയ ദിനമാണിന്ന്. എന്റെ പാറുക്കുട്ടി ഭൂമിയിൽ വന്ന ദിവസം.
സംഗീതത്തിലും സാഹിത്യത്തിലും ഇന്ന് എന്‍റെ വഴികാട്ടിയായി അവൾ വളർന്നിരിക്കുന്നു.
മൊബേൽ ഫോൺ യുഗത്തിനുമുൻപ് , കടം വാങ്ങിയ ക്യാമറയിൽ ഞാനവളെ ആദ്യമായി പകർത്തിയ ചിത്രങ്ങളിലൊന്ന് ഇതോടൊപ്പം.
അച്ഛന്റെ മോൾക്കുമ്മ. ലോകത്തെ മുഴുവൻ അച്ഛന്മാർക്കു വേണ്ടിയും!' ഫേസ്ബുക് കുറിപ്പിൽ അദ്ദേഹം എഴുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.