പാകിസ്താൻ ശത്രുരാജ്യമല്ല, സഹോദരീ രാഷ്ട്രം -കുരീപ്പുഴ ശ്രീകുമാർ

തിരുവനന്തപുരം: പാകിസ്താനെ ശത്രു രാജ്യമായി തനിക്ക് കാണാനാവില്ലെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. പാകിസ്ഥാന്‍ നമ്മുടെ സഹോദരീ രാഷ്ട്രമാണ്. എനിക്ക് വേണ്ടപ്പെട്ടവരെല്ലാം പാകിസ്താനിലാണ്. ഹാരപ്പ, മോഹന്‍ഞ്ചദാരോ, ലാഹോര്‍, ഭഗത് സിങ് തുടങ്ങയവയെല്ലാം അപ്പുറത്താണ്. വെടിയേറ്റുവീഴുന്ന പട്ടാളക്കാരന്‍െറ ശവപ്പെട്ടിക്ക് മുന്നിരുന്ന് ഇന്ത്യന്‍ അമ്മയും പാകിസാതാനി അമ്മയും ഒരുപോലയൊണ് കരയുന്നത്. പാകിസ്ഥാനെ ശത്രുരാജ്യമെന്ന പയുന്നത് രാഷ് ട്രീയക്കരാണ്. സിന്ധു നദി പാകിസ്താനിലൂടെയാണ് ഒഴുകുന്നതെന്ന് അധ്യാപകന്‍ ക്ളാസില്‍ പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും തൈക്കാട് ഭാരത് ഭവനില്‍  ദേശീയ കാവ്യോല്‍സവത്തില്‍ എ. അയ്യപ്പന്‍ കവിതാ പഠന ട്രസ്റ്റിന്‍െറ ഞരളക്കാട് രുഗ്മിണയമ്മ പുരസ്കാരം ഏറ്റുവങ്ങി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.  

കവി എ. അയ്യപ്പന് അഭയം കൊടുത്തവരും ഓടിയൊളിച്ചവരുമുണ്ട്. ഒഡേസ സത്യന്‍െറ വീട്ടില്‍ ദീര്‍ഘനാള്‍ അയ്യപ്പന്‍ താമസിച്ചിരുന്നു. അയ്യപ്പന്‍ ഉടന്‍ മരിക്കുമെന്ന് പ്രവചനം നടത്തിയ മുന്നു ഡോക്ടര്‍മാര്‍ മരിച്ചതിന് ശേഷമാണ്  അയ്യപ്പന്‍ നമ്മെ വിട്ടുപിരഞ്ഞതെന്നും കുരീപ്പുഴ സൂചിപ്പിച്ചു.

മലയാള സര്‍വകലാശാല വി.സി കെ. ജയകുമാര്‍ പുരസ്കാരം കുരീപ്പുഴക്ക് നല്‍കി. കവി പ്രഭാവര്‍മ്മ  പരിപാടി ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്‍െറ കനലാണ് കവിതയെന്ന് തെളിയിച്ച കവിയായ അയ്യപ്പന്‍െറ തുടര്‍ച്ചയാണ് കുരീപ്പുഴയുടെ കവിതകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെബാസ്റ്റ്യന്‍, നിര്‍മലാപിള്ള, സബീര്‍ തിരുമല, ഗുരുരത്നം ജ്ഞാനതപസി തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - pakistan is not our enemy: kureepuzha sreekumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT