നവമാധ്യമ സവിധാനങ്ങൾ ജനാധിപത്യ ഇടമല്ല: പി. സായ്നാഥ്

നവമാധ്യമ സംവിധാനങ്ങള്‍ ജനാധിപത്യ ഇടമാണെന്ന് വരുത്തിതീര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി ‘പാരി’ മുന്‍ നിര പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ പി.സായ്നാഥ്. ജനങ്ങളുടെ കഥനശേഷി കോര്‍പറേറ്റുകള്‍ ലാഭവര്‍ധന മുന്‍നിര്‍ത്തി പ്രഫഷണല്‍ പത്രപ്രവര്‍ത്തനമാക്കി കയ്യടക്കി വെച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള സാഹിത്യ അക്കാദമി മൂഴിക്കുളം ശാലയുടെയും വെസ്റ്റ് കൊരട്ടി ജ്ഞാനോദയ വായന ശാലയുടെയും സഹകരണത്തോടെ മൂന്ന് ദിവസങ്ങളിലായി ‘ജനാവിഷ്കാര’ എന്ന ജനപങ്കാളിത്ത പോര്‍ട്ടലിനു വേണ്ടി സംഘടിപ്പിച്ച  പണിപ്പുര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗൂഗിളും ഫേസ്ബുക്കും ആമസോണും ട്വിറ്ററുമൊക്കെ  ജനാധിപത്യ ഇടങ്ങളാണെന്ന് ജനം തെറ്റിദ്ധരിച്ചിരിക്കുകയാണ്.  സ്വന്തം അവസ്ഥകള്‍ ആവിഷ്കരിക്കാനുള്ള ജനശേഷിയെ കോര്‍പ്പറേറ്റുകളില്‍ നിന്ന് മോചിപ്പിക്കുക എന്ന വിപ്ളവകരമായ കടമ ‘ജനാവിഷ്കാര’ ഏറ്റടെുക്കണമെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യത്തില്‍ ‘പാരി’യുടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. മാധ്യമപ്രവര്‍ത്തനം സമൂഹബദ്ധവും, കമ്മ്യൂണിറ്റി അധിഷ്ഠിതവുമാക്കണം. അങ്ങനെ വിവരോത്പാദനവും വിതരണവും ജനകീയമാക്കിയാല്‍ മാത്രമേ കോര്‍പറേറ്റ് വത്കരണത്തെ ചെറുക്കാനാകൂ.

ഡിജിറ്റല്‍ സാങ്കതേിക വിദ്യയുടെ ടൂളുകള്‍ ജനങ്ങളെ ഏല്‍പ്പിച്ചാല്‍ മനുഷ്യത്വമുള്ള വാര്‍ത്തകളും ചിത്രങ്ങളും പിറവിയെടുക്കുമെന്നും സായ്നാഥ് പറഞ്ഞു. സമൂഹത്തോട് പ്രതിബദ്ധതയുള്ള യുവജനങ്ങളാണ് ‘ജനാവിഷ്കാര’യുടെ പിന്നില്‍ അണിനിരക്കുന്നത്. അവര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നും പദ്ധതി വിശദീകരിച്ച അക്കാദമി സെക്രട്ടറി ഡോ. കെ.പി.മോഹനന്‍ ചൂണ്ടിക്കാട്ടി. ‘ജനാവിഷ്കാര’ മുഖ്യ സംയോജകനും, മാധ്യമ പ്രവര്‍ത്തകനുമായ പി.കെ.ശിവദാസ് മുഖ്യ പ്രഭാഷണം നടത്തി. ഭാഷ, ചരിത്രം, സംസ്കാരം , ജെന്‍ഡര്‍ , ദലിത് വിഷയങ്ങള്‍, പരിസ്ഥിതി എന്നീ അഞ്ച് വിഷയങ്ങളെ അടിസ്ഥാനമാക്കി ചര്‍ച്ചയും സംഘടിപ്പിച്ചു.  സന്തോഷ് തോട്ടിങ്ങല്‍ , റഫീഖ് ഇബ്രാഹീം, അനുപമ മോഹന്‍, ശ്രീജിത്ത് ശിവരാമന്‍, ഷഫീക് സല്‍മാന്‍ എന്നിവര്‍ സമീപന രേഖകള്‍ അവതരിപ്പിച്ചു. പ്രഫ. വി.പി.മാര്‍ക്കോസ് , കെ.ബി.രാജാനന്ദ്, പ്രഫ. സോമനാഥന്‍, ഡോ.എം.വി.നാരായണന്‍, വിജയരാജമല്ലിക, മിനി സുകുമാരന്‍, ഡോ.കെ.എന്‍.ഗണേഷ്, ഹരീഷ് വാസുദേവന്‍, ഡോ .എം.പി.പരമേശ്വരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും അരങ്ങേറി.

Tags:    
News Summary - P Sainath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.