മലപ്പുറം: മതാധിപത്യവും ജനാധിപത്യവിരുദ്ധതയും പിടിമുറുക്കുന്ന ഇന്ത്യ ഇപ്പോള്‍ സഞ്ചരിക്കുന്നത് ഭരണഘടന ആഗ്രഹിച്ചതിന് നേര്‍വിപരീതമായാണെന്ന് കവി കെ. സച്ചിദാനന്ദന്‍. ഇന്ത്യയുടെ ബഹുസ്വര സംസ്കാരം തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ മുസ്ലിംകള്‍ക്കെതിരെ മെനഞ്ഞ കെട്ടുകഥകള്‍ പ്രചരിപ്പിച്ചാണ് ഹിന്ദുത്വ ഫാഷിസം വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. പ്ളാറ്റ്ഫോം ഫോര്‍ ഇന്നവേറ്റിവ് തോട്ട്സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (പിറ്റ്സ) സംഘടിപ്പിച്ച ‘ഇസ്ലാം ഭീതിയുടെ വര്‍ത്തമാനം’ ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സച്ചിദാനന്ദന്‍.
മുസ്ലിംകളെ അപരവത്കരിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ചില മുസ്ലിം നേതാക്കളുടെ പ്രതിലോമകരമായ പ്രസ്താവനകളും ഹിന്ദുത്വം വളമാക്കുന്നു. മനുസ്മൃതിയും ചാതുര്‍വര്‍ണ്യവും ഉയര്‍ത്തിപ്പിടിച്ച് ദലിത് പീഡനത്തിനും ന്യായം കണ്ടത്തെുന്നു. മുസ്ലിംകള്‍ പന്നികളെപ്പോലെ പെറ്റുകൂട്ടുന്നു എന്ന തരത്തിലുള്ള പ്രസ്താവനകള്‍ അറപ്പുളവാക്കുന്നതാണ്. ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി കൂലിപ്പണിയെടുക്കുകയും മാപ്പെഴുതിക്കൊടുക്കുകയും ചെയ്തവരെയാണ് ദേശസ്നേഹികളായി വാഴ്ത്തുന്നതെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.എ. റഷീദ് സ്വാഗതവും എ.കെ. അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
‘എന്തുകൊണ്ട് മുസ്ലിംകള്‍ ഇരകളാക്കപ്പെടുന്നു’ സെഷനില്‍ ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.കെ. അബ്ദുല്‍ അസീസ്, ടി.ടി. ശ്രീകുമാര്‍, എസ്. മൃദുല, ഡോ. ഫൈസല്‍ മാരിയാട്, സി.എച്ച്. അബ്ദുല്ലത്തീഫ് എന്നിവര്‍ സംസാരിച്ചു. ‘മാധ്യമങ്ങളും അപനിര്‍മിതികളും’ സെഷനില്‍ ഡോ. എന്‍. മുഹമ്മദലി അധ്യക്ഷത വഹിച്ചു. നിഖില ഹെന്‍ട്രി, എന്‍.പി. ചേക്കുട്ടി, ഡോ. സുബൈര്‍ ഹുദവി, ഡോ. അമീന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.