Posted On
date_range Updated On
date_range കെ. ആർ മീരക്ക് മുട്ടത്തു വർക്കി സാഹിത്യ അവാർഡ്
കോട്ടയം: 27ാമത് മുട്ടത്തു വർക്കി സാഹിത്യ അവാർഡ് കെ.ആർ. മീരക്ക്. 'ആരാച്ചാർ' എന്ന നോവലിനാണ് അവാർഡ്. 50,000 രൂപയും പ്രഫ.പി.ആർ.സി നായർ രൂപകൽപന ചെയ്ത ശിൽപവും പ്രശംസാപത്രവും ചേർന്നതാണ് മുട്ടത്തു വർക്കി പുരസ്കാരം . മേയ് 28ന് കോട്ടയം ഡി.സി ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ശ്രീകുമാരൻ തമ്പി അവാർഡ് സമ്മാനിക്കും. മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച നോവലാണ് 'ആരാച്ചാർ'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.