‘മീശ’ കത്തിക്കുന്നവർ ‘തുണ്ടു’കൾ മാത്രം കാണുന്നവർ –കുരീപ്പുഴ ശ്രീകുമാർ

കുണ്ടറ: സാഹിത്യത്തെ സാഹിത്യമായും സാങ്കൽപിക കഥാപാത്രങ്ങളെ അങ്ങനെയും കാണാൻ കഴിയാത്തവരും കഥാഭാഗത്തി​​െൻറ ചെറുഭാഗം മാത്രം വായിച്ച് കൃതി കത്തിക്കാനും നിരോധിക്കാനും നടക്കുന്നവർ കാര്യങ്ങൾ പൂർണമായി മനസ്സിലാക്കാതെ തുണ്ടുകൾ മാത്രം കണ്ട് ശീലിച്ചവരാണെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. കുണ്ടറ മുക്കടയിൽ ‘നാടക്’ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അംഗത്വ വിതരണോദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നാടകക്കാർ മണ്ണിൽ ചവിട്ടിനിൽക്കുന്ന മനുഷ്യരാണ്. അവർക്ക് സാധാരണക്കാര​​​െൻറ വിചാരങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാതിരിക്കാനാവില്ല. എന്നാൽ, സിനിമാനടന്മാർ ‘താരങ്ങ’ളാകുമ്പോൾ അവർക്ക് സാധാരണക്കാര​​​െൻറ അവസ്​ഥകളോട് ഒരു പ്രതിബദ്ധതയുമില്ല. അതിനാൽ തന്നെ അവർ സാമൂഹികവിഷയങ്ങളിൽ മൗനികളുമാണെന്നും അദ്ദേഹം കൂട്ടി​േച്ചർത്തു.

കേരളത്തിന് ഒരു സാംസ്​കാരിക നയം ഉണ്ടാകണമെന്നും നാടകത്തിനായി പ്രത്യേക അക്കാദമി ഉണ്ടാകണമെന്നും യോഗം ഉദ്ഘാടനം ചെയ്ത നാടക് സംസ്​ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ പറഞ്ഞു.

Tags:    
News Summary - Kureepuzha Sreekumar React to Meesha Novel -Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT