രാമനുണ്ണിക്കും വെങ്കിടാചലത്തിനും​ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്​കാരം

ന്യൂഡൽഹി: കെ.പി. രാമനുണ്ണിക്കും കെ.എസ്​. വെങ്കിടാചലത്തിനും കേന്ദ്ര സാഹിത്യഅക്കാദമി പുരസ്​കാരം. കെ.പി. രാമനുണ്ണിയുടെ ‘ദൈവത്തി​​​​​െൻറ പുസ്​തകം’ ആണ്​ മലയാള നോവൽ വിഭാഗത്തിൽ​ തെരഞ്ഞെടുക്കപ്പെട്ടത്​. ‘മാധ്യമം ആ​ഴ്​ചപ്പതിപ്പി’ൽ പരമ്പരയായി പ്രസിദ്ധീകരിച്ചതുമുതൽ അനുവാചക -വിമർശക ശ്രദ്ധ പിടിച്ചുപറ്റിയതാണ്​ ഇൗ കൃതി. 

വെങ്കിടാചലത്തിന്​ തർജമവിഭാഗത്തിലാണ്​ പുരസ്​കാരം ലഭിച്ചത്​. തമിഴ്​ സാഹിത്യകാരനായ ജയകാന്ത​​​​​െൻറ ‘തെരഞ്ഞെടുത്ത ചെറുകഥകൾ’ എന്ന കൃതിയുടെ ‘അഗ്രഹാരത്തിലെ പൂച്ച’ എന്ന പേരിലുള്ള മലയാളവിവർത്തനത്തിനാണ്​ പുരസ്​കാരം. ഒരു ലക്ഷം രൂപയാണ്​ പുരസ്​കാരം. വിവർത്തനങ്ങൾക്ക്​ 50,000 രൂപയും വെങ്കലഫലകവുമാണ്​ പുരസ്​കാരം. 
 

Tags:    
News Summary - K P Ramanunni and ks venkidachalam Get kendra sahitya academy award- Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT