കേരള സർവകലാശാലയുടെ പ്രഥമ ഒ.എൻ.വി സാഹിത്യ പുരസ്കാരം സുഗതകുമാരിക്ക്

തിരുവനന്തപുരം: കേരള സർവകലാശാലയുടെ പ്രഥമ ഒ.എൻ.വി സാഹിത്യ പുരസ്കാരത്തിന്​ കവയ​ത്രി സുഗതകുമാരി അർഹയായി. ഒരു ലക്ഷം രൂപയും പ്രശസ്​തിപത്രവും ഫലകവുമാണ്​ പുരസ്​കാരം. സര്‍വകലാശാല അധ്യാപകരായ ഡോ.ബി.വി ശശികുമാര്‍, ഡോ.എസ്. നസീബ്, ഡോ.ജി പത്മറാവു, ഡോ.സി. ആര്‍ പ്രസാദ് എന്നിവരടങ്ങിയ പുരസ്​കാര സമിതിയാണ് സുഗതകുമാരിയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്​.

സാമൂഹിക, സാഹിത്യരംഗങ്ങളിലെ സുഗതകുമാരിയുടെ ശക്തമായ ഇടപെടലുകളുടെ അംഗീകാരമായാണ് പുരസ്​കാരം നൽകുന്നതെന്ന്​ സർവകലാശാല വാർത്താകുറിപ്പിൽ അറിയിച്ചു. കേരള പിറവി ദിനത്തിൽ പുരസ്‌കാരം സമര്‍പ്പിക്കും.

കഴിഞ്ഞ വർഷം ഒ.എൻ.വി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ഒ.എൻ.വി സാഹിത്യ പുരസ്കാരവും (മൂന്നുലക്ഷം രൂപ) സുഗതകുമാരിക്ക് ലഭിച്ചിരുന്നു.

Tags:    
News Summary - first onv memmorial literature award by Kerala university goes to Sugatha kumari -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT