'മീശ' പുറത്തിറങ്ങി

കോട്ടയം: ഡി.സി ബുക്​സ്​ പ്രസിദ്ധീകരിക്കുന്ന വിവാദ നോവൽ മീശയുടെ ആദ്യപതിപ്പ്​ പുറത്തിറങ്ങി. 328 പേജുള്ള പുസ്​തകത്തി​​െൻറ  അച്ചടി ​ ചൊവ്വാഴ്​ച  ​പൂർത്തിയായി. ഇത്​  സംസ്​ഥാനത്തിനകത്തും പുറത്തുമുള്ള മുഴുവൻ ശാഖകളിലും എത്തിച്ചതായി ഡി.സി ബുക്​സ്​ പബ്ലിക്കേഷൻ മാനേജർ എ.വി. ശ്രീകുമാർ അറിയിച്ചു. ഇന്നുമുതൽ വിൽപന ആരംഭിക്കും. 299 രൂപയാണ്​ വില. പ്രത്യേക പ്രകാശനച്ചടങ്ങുകളൊന്നും ഉണ്ടാവില്ല. നോവലിസ്​റ്റ്​ എസ്​. ഹരീഷിനും ചടങ്ങ്​ നടത്തുന്നതിനോട്​ യോജിപ്പില്ല. പുസ്​തകം പുറത്തിറക്കുന്ന വിവരം പുറത്തുവന്നതോടെ രവി ഡിസി ക്കും ഡി.സി ബുക്​സിനുമെതിരെ ഭീഷണി ഉയർന്നതിനെ തുടർന്ന്​ പൊലീസിൽ പരാതി നൽകിയിരുന്നു. ഒറ്റപ്പാലം സ്വദേശിക്കെതിരെയാണ്​ പരാതി. ഇയാളെ പിടികൂടാനുള്ള നീക്കത്തിലാണ്​ പൊലീസ്​.

വിവാദ നോവൽ പ്രസിദ്ധീകരിക്കുന്നതി​​െൻറ പേരിൽ  ഉയർന്ന ഭീഷണി ഗൗരവമായി കാണാൻ ആഭ്യന്തര വകുപ്പ്​ കോട്ടയം, പാലക്കാട്​ എസ്​.പിമാർക്കും നിർദേശം നൽകി​. അ​േന്വഷണവും ഉൗർജിതമാണ്​. മാതൃഭൂമി ആഴ്​ചപ്പതിപ്പിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ചു തുടങ്ങിയ നോവൽ സംഘ്​ പരിവാർ സംഘടനകളുടെ ഭീഷണിയെ തുടർന്ന്​ നിർത്തുകയായിരുന്നു. പുസ്​തകത്തിനും നോവലിസ്​റ്റിനും എതിരെയുള്ള ഭീഷണി ഇപ്പോഴും അവസാനിച്ചിട്ടില്ല. ചില സാമുദായിക സംഘടനകളും ഭീഷണിയുമായി രംഗത്തുണ്ട്​. നോവൽ ആദ്യം പ്രസിദ്ധീകരിച്ച സ്​ഥാപനത്തിനെതിരെ ബഹിഷ്​കരണ ഭീഷണിയും സാമുദായിക സംഘടനയുടേതായി ഉയർന്നിട്ടുണ്ട്​. സൈനുൽ ആബീദാണ്​ കവർ ഡിസൈൻ ചെയ്​തത്​.

 

Tags:    
News Summary - Dc will publish Meesha Novel- Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT