നാലുകെട്ടിലെ അപ്പുണ്ണി താനല്ല –എം.ടി

തി​രൂ​ര്‍: ‘നാ​ലു​കെ​ട്ടി’​ലെ ക​ഥാ​പാ​ത്ര​മാ​യ അ​പ്പു​ണ്ണി താ​ന​ല്ലെ​ന്ന് എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍. തി​രൂ​രി​ല്‍ സ്​​റ്റു​ഡ​ൻ​റ്​​സ്​ പൊ​ലീ​സ് കേ​ഡ​റ്റ് സം​സ്ഥാ​ന​ത​ല ക്വി​സ്​ മ​ത്സ​ര​ത്തി​ൽ (നോ​ള​ജ് ഫെ​സ്​​റ്റ്​-2020) വി​ദ്യാ​ര്‍ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജീ​വി​ത​ത്തി​ല്‍ എ​വി​ടെ​യെ​ങ്കി​ലും കാ​ണു​ക​യോ കേ​ള്‍ക്കു​ക​യോ ചെ​യ്ത​വ​രാ​ണ് ത​​െൻറ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി രൂ​പാ​ന്ത​രം പ്രാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു പ​രാ​ധീ​ന​ത​യു​മി​ല്ലാ​ത്ത​വ​രാ​യി ആ​രു​മി​ല്ല. എ​ന്നാ​ൽ, അ​തി​നെ അ​റി​വി​ലൂ​ടെ മ​റി​ക​ട​ക്കാ​ന്‍ ന​മു​ക്കാ​വ​ണം. പ്ര​കൃ​തി​യെ അ​റി​ഞ്ഞും സ്നേ​ഹി​ച്ചും ജീ​വി​ച്ചാ​ല്‍ പ്ര​ള​യ​മു​ൾ​പ്പെ​ടെ​യു​ള്ള തി​രി​ച്ച​ടി​ക​ള്‍ നേ​രി​ടേ​ണ്ടി വ​രു​മാ​യി​രു​ന്നി​ല്ല.

മാ​തൃ​ഭാ​ഷ​യു​ടെ സം​ര​ക്ഷ​ണ​വും ജാ​തി-​മ​ത-​വ​ര്‍ഗ-​വ​ര്‍ണ​ങ്ങ​ള്‍ക്ക​പ്പു​റ​ത്തേ​ക്ക് മ​തി​ലു​ക​ളി​ല്ലാ​ത്ത ലോ​കം പ​ടു​ത്തു​യ​ർ​ത്ത​ലു​മാ​ണ് പ്ര​ധാ​ന പാ​ഠ​ങ്ങ​ളെ​ന്നും എം.​ടി പ​റ​ഞ്ഞു.

Tags:    
News Summary - appunni in nalukettu is note me said MT Vasudevan nair -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT