കോഴിക്കോട്: 60 തികഞ്ഞ ഉമ്മാച്ചുവിന് ആകാശവാണിയുടെ ആദരം. മലയാളിയുടെ വായനയില്‍ തീവ്രമായ അനുഭവത്തിന്‍െറ പുത്തന്‍ അധ്യായം രചിച്ച ഉറൂബിന്‍െറ ‘ഉമ്മാച്ചു’ എന്ന നോവലിനെക്കുറിച്ച് ആഗസ്റ്റ് 27ന് രാത്രി 10.30ന് കോഴിക്കോട് ആകാശവാണി നിലയമാണ് പ്രത്യേക ഫീച്ചര്‍ അവതരിപ്പിക്കുന്നത്.
1954 ഡിസംബറിലായിരുന്നു ഉമ്മാച്ചുവിന്‍െറ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. കോഴിക്കോട്ടെ കെ.ആര്‍. ബ്രദേഴ്സ് ആയിരുന്നു പ്രസാധകര്‍. മലബാറിലെ മുസ്ലിം സാമൂഹിക ജീവിതത്തിന്‍െറ ഉള്ളടരുകളിലേക്ക് വഴിതുറന്ന ഉമ്മാച്ചു ഇന്നും വായനയുടെ ലോകത്ത് വിസ്മയമായി നിലകൊള്ളുന്നു. 16ാം പതിപ്പാണ് ഇപ്പോള്‍ ഡി.സി ബുക്സ് പുറത്തിറക്കിയിരിക്കുന്നത്.
ഉറൂബിന്‍െറ 100ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിനുള്ള ആദരമായിട്ടാണ് ആകാശവാണി ഉമ്മാച്ചുവിനെക്കുറിച്ച് ഫീച്ചര്‍ അവതരിപ്പിക്കുന്നത്.
‘മാധ്യമം’ ലേഖകന്‍ ബച്ചു ചെറുവാടിയാണ് ഫീച്ചറിന്‍െറ തിരക്കഥ തയാറാക്കിയത്. ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടിവ് മാത്യു ജോസഫ് സംവിധാനം. കോഴിക്കോട്ടെ പഴയകാല നാടക പ്രവര്‍ത്തകരായ എം.എ. നാസര്‍, കെ.എസ്. കോയ, സി.വി. ദേവ് എന്നിവര്‍ക്കു പുറമെ എ.എന്‍. ജഷിതകുമാരി, പ്രദീപ് ഗോപാല്‍, ഗായത്രി മുരളീധരന്‍, കെ. നീരജ്, ഫിനു ഫവാസ്, അനുരാഗ് എന്നിവരും കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.