?????? ????? ????? ?????? ?????? ?????????????? ??? ???????? ?????? ???????????????

കവിതയുടെ കാണാവഴി തേടിയ  കാര്‍ണിവലിന് സമാപനം

പട്ടാമ്പി: ഗവ. സംസ്കൃത കോളജിലെ മലയാള വിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ നാല് ദിവസമായി നടന്ന കവിതയുടെ കാര്‍ണിവലിന് ഉജ്ജ്വല സമാപനം. മലയാളത്തിന്‍െറ പ്രിയകവി പദ്മശ്രീ അക്കിത്തത്തെ ആദരിച്ച് കാവ്യപ്രിയര്‍ കവിത ചൊല്ലിപ്പിരിഞ്ഞു. സമാപനദിനത്തില്‍ റിയാസ് കോമു വരച്ച ചിത്രം യുവ കവയിത്രി റൊമില അക്കിത്തത്തിന് സമ്മാനിച്ചു. കവിതയെക്കുറിച്ച് സംവദിക്കാന്‍ ഇത്തരം കാര്‍ണിവലുകള്‍ തുടരണമെന്ന് അക്കിത്തം പറഞ്ഞു. പി.പി. രാമചന്ദ്രന്‍, വിജു നായരങ്ങാടി, കെ.വി. സജയ് എന്നിവര്‍ പങ്കെടുത്തു. സ്വന്തം ദേശത്തുനിന്ന് ഓടിപ്പോകേണ്ടിവന്നവരാണ് പശ്ചിമേഷ്യയിലെ എഴുത്തുകാരെന്നും അതാണ് ആ ഭാഷയുടെ നേട്ടവും കോട്ടവുമെന്നും ‘മിഡില്‍ ഈസ്റ്റില്‍നിന്നുള്ള പാലങ്ങള്‍’ വിഷയത്തില്‍ പ്രഭാഷണം നടത്തിയ വി. മുസഫര്‍ അഹമ്മദ് പറഞ്ഞു. ഡോ. കെ.എം. വേണുഗോപാല്‍ സംസാരിച്ചു. കുട്ടികളുടെ കാവ്യാലാപന മത്സരവും സാവിത്രി രാജീവനും എസ്. ജോസഫും പങ്കെടുത്ത കവിസംവാദവും നടന്നു. അടുത്തവര്‍ഷവും കാര്‍ണിവല്‍ സംഘടിപ്പിക്കുമെന്ന് സംസ്കൃത കോളജ് മലയാള വിഭാഗം അധ്യക്ഷന്‍ എച്ച്.കെ. സന്തോഷ് പറഞ്ഞു. 
 
Tags:    
News Summary - .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT