Posted On
date_range Updated On
date_range രാജ്യത്തെ മുസ്ലിം ദുരവസ്ഥ വരച്ചുകാട്ടി െഎ.പി.എസ് ഉദ്യോഗസ്ഥെൻറ പുസ്തകം
സച്ചാര്, രംഗനാഥ് മിശ്ര കമീഷനുകള് റിപ്പോര്ട്ട് സമര്പ്പിച്ച് 12 വര്ഷ ം പിന്നിട്ടിട്ടും രാജ്യത്തെ മുസ്ലിംകളുടെ ദുരവസ്ഥ വിവരിച്ച് മഹാരാഷ ്ട്ര ഐ.പി.എസ് ഉദ്യോഗസ്ഥെൻറ പുസ്തകം. മഹാരാഷ്ട്ര മനുഷ്യാവകാശ ക മീഷനില് സ്പെഷല് ഐ.ജിയായ അബ്ദുറഹ്മാനാണ് ‘ഡിനയല് ആൻഡ് ഡിപ്രിവേഷന്: ഇന്ത്യന് മുസ്ലിംസ് ആഫ്റ്റര് സച്ചാര് കമ്മിറ്റി ആൻഡ് രംഗനാഥ് മിശ്ര കമീഷന് റിപ്പോര്ട്ട്’ എന്ന പുസ്തകം രചിച്ചത്. മുസ്ലിംകളുടെ ജനസംഖ്യ, വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളില് ഗവേഷണം നടത്തിയാണ് രചന.
മുസ്ലിംകളുടെ ഉന്നമനത്തിനായി യു.പി.എ സര്ക്കാറുകള് കൊണ്ടുവന്ന പദ്ധതികള് ഗുണംചെയ്തോ എന്നും പരിശോധിക്കുന്നു. കമ്മിറ്റികളുടെ പ്രധാന ശിപാര്ശകള് നടപ്പാക്കാതെ യു.പി.എ സര്ക്കാറുകള് ചെറിയ പദ്ധതികൾക്കാണ് ശ്രമിച്ചത്. കോണ്ഗ്രസ് കാലത്തെ മുസ്ലിംകളോടുള്ള അവഗണനയും മോദി കാലത്തെ ശത്രുത മനോഭാവവും വിശദമായി പ്രതിപാദിക്കുന്നുണ്ട്. മുസ്ലിംകളെ വികൃതമായി ചിത്രീകരിക്കാനും മുഖ്യധാരയില്നിന്ന് അകറ്റാനും ബോധപൂർവ ശ്രമം അധികാരസ്ഥാപനങ്ങളിൽനിന്നും സംഘടനകളിൽനിന്നും നടക്കുന്നുവെന്നും പുസ്തകം ചൂണ്ടിക്കാട്ടുന്നു.
ലോക രാഷ്ട്രീയ മേഖലയില് തങ്ങളുടെ മേൽക്കോയ്മ നിലനിര്ത്താന് പടിഞ്ഞാറന് രാജ്യങ്ങള് പടച്ചുവിട്ടതാണ് ഇസ്ലാമിക രാജ്യങ്ങളിലെ തീവ്രവാദി സംഘടനകളെന്ന് ഓര്മപ്പെടുത്തി തീവ്രവാദത്തോട് മുഖംതിരിക്കാന് ഇന്ത്യന് മുസ്ലിംകളോട് പുസ്തകം ആവശ്യപ്പെടുന്നുമുണ്ട്. മുസ്ലിം ഉന്നമന വിഷയത്തില് എല്ലാ രാഷ്ട്രീയ പാര്ട്ടികള്ക്കും ഒരേ മനോഭാവമാണെന്നും പറയുന്നു. വിദഗ്ധരും പണ്ഡിതരുമായി കൂടിയാലോചിച്ച് പരിഹാരമാര്ഗങ്ങളും പുസ്തകത്തില് നിര്ദേശിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില് ശ്രദ്ധേയ സേവനം നടത്തി പുരസ്കാരങ്ങൾ നേടിയ അബ്ദുറഹ്മാന് കഴിഞ്ഞ ഫെബ്രുവരി 28നാണ് സംസ്ഥാന മനുഷ്യാവകാശ കമീഷനില് സ്പെഷല് ഐ.ജിയായി നിയമിതനായത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.