കരൺ ജോഹറിന്‍റെ ആത്മകഥ അൺസ്യൂട്ടബ്ൾ ബോയ് പുറത്തിറങ്ങി

 

വിജയങ്ങൾ മാത്രം ആവർത്തിക്കുന്ന ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്‍റെ ആത്മകഥ പുറത്തിറങ്ങി. കരണിന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് ഷാറൂഖ് ഖാനാണ് 'അൺസ്യൂട്ടബ്ൾ ബോയ് 'എന്ന പുസ്തകം പ്രകാശനം ചെയ്തത്. കരൺ, പൂനം സക്സേനയോടൊരുമിച്ചാണ് പുസ്തകത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.

കുട്ടിക്കാല ഓർമകളിൽ നിന്നും ആരംഭിക്കുന്ന പുസ്തകം, സിനിമ ഇൻഡസ്ട്രിയിലെത്തിയതിെക്കുറിച്ചും ഷാറൂഖ് ഖാൻ, ആദിത്യ ചോപ്ര, കജോൽ എന്നിവരുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്ന് പറയുന്നു.

ഈ പുസ്തകത്തിലെ എല്ലാ കാര്യങ്ങളും ഓരോ വായനക്കാരനും ഇഷ്ടപ്പെടുന്നതായിരിക്കും എന്നതാണ് ഇതിന്‍റെ സവിശേഷത. വായനക്കാരനുമായി നേരിട്ട് സംവദിക്കുന്ന രീതിയിലാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. സാഹിത്യാംശത്തിന് വളരെ കുറച്ച് പരിഗണന മാത്രമേ നൽകിയിട്ടുള്ളൂ. എന്നാൽ ഒരു കരൺ ജോർ സിനിമ പോലെ ഈ പുസ്തകവും ആരേയും നിരാശപ്പെടുത്തില്ല. ഉറപ്പേറിയതും വൈകാരികവുമായ മുഹൂർത്തങ്ങൾ നിറഞ്ഞതാണ് സിനിമ പോലെത്തന്നെ പുസ്തകവും.

Tags:    
News Summary - Karan Johar's autobiograbhy 'The Unsuitable Boy' released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.