കഥാകാരനോട് പരിഭവം പറഞ്ഞ് കഥാപാത്രങ്ങൾ

കോഴിക്കോട്: ചോയിയും ചന്ദ്രികയും അല്‍ഫോസാച്ചനും രാധയും സായ്വും തങ്ങളെ സൃഷ്ടിച്ച കഥാകാരന്‍ മുകുന്ദനെ കാണാനത്തെി. അവരുടെ ആഗ്രഹവും അമര്‍ഷവും നിരാശയുമെല്ലാം പങ്കുവെച്ചു അവര്‍ മടങ്ങി. എം. മുകുന്ദനോടൊപ്പം അദ്ദേഹത്തിന്‍െറ കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലത്തെിയ 'ബോംഴൂര്‍ മയ്യഴി'യുടെ ആദ്യ പ്രദര്‍ശനം അക്ബര്‍ കക്കട്ടിലിന്‍െറ ഓര്‍മയില്‍ കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്നു. സാഹിത്യത്തിലെ അപൂര്‍വമായ ചിരിയാണ് മലയാളത്തിന് നഷ്ടമായതെന്ന് എം. മുകുന്ദന്‍, അക്ബര്‍ കക്കട്ടിലിനെ അനുസ്മരിച്ചു. അനുജനും സുഹൃത്തുമായിരുന്നു അക്ബര്‍ കക്കട്ടില്‍. സാഹിത്യത്തില്‍ എല്ലാവരെയും ചിരിപ്പിക്കുന്നവര്‍ കുറവാണ്. അത്തരത്തിലുള്ള അപൂര്‍വ ചിരിയാണ് നമുക്ക് നഷ്ടമായത്. ബോംഴൂര്‍ മയ്യഴിയുടെ ആദ്യ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനായി ചൊവ്വാഴ്ച വൈകീട്ട് അക്ബറിനെ വിളിക്കുമ്പോഴാണ് സുഖമില്ലാതെ ആശുപത്രിയിലാണെന്ന വിവരമറിയുന്നത്. ബുധനാഴ്ച രാവിലെയാണ് അദ്ദേഹത്തിന്‍െറ വിയോഗ വാര്‍ത്തയറിഞ്ഞത്. എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞിരുന്ന ഒരു അനുജനെയാണ് നഷ്ടമായിരിക്കുന്നത് -എം. മുകുന്ദന്‍ പറഞ്ഞു. കലാസൃഷ്ടിയില്‍ ഭാവനക്ക് നിയന്ത്രണമില്ളെന്നതിന്‍െറ തെളിവാണ് ചിത്രമെന്ന് നടന്‍ ശ്രീനിവാസന്‍ പറഞ്ഞു.
ഒരിക്കലും സംഭവിക്കാത്ത ആഗ്രഹങ്ങളാണ് കഥാപാത്രങ്ങള്‍ ചിത്രത്തിലൂടെ പങ്കുവെക്കുന്നത്. പ്രായം കൂടുന്തോറും തൂലികയുടെ മൂര്‍ച്ചകൂടുമെന്നതിന്‍െറ തെളിവാണ് എം. മുകുന്ദന്‍െറ ഏറ്റവും പുതിയ നോവല്‍ 'കുട നന്നാക്കുന്ന ചോയി'. വായനക്കാര്‍ക്ക് അദ്ദേഹത്തോടുള്ള നന്ദിയാണ് ഈ ചിത്രമെന്നും ശ്രീനിവാസന്‍ പറഞ്ഞു. ചിത്രത്തിലൂടെ മുകുന്ദന്‍െറ നോവലുകളിലെ കഥാപാത്രങ്ങള്‍ നോവലിസ്റ്റിനോട് നേരിട്ട് സംവദിക്കുകയാണ്.
പഴംപുരാണങ്ങളും മിത്തുകളും ഇഴചേര്‍ന്നുകിടക്കുന്ന മയ്യഴിയുടെ ചരിത്രാംശങ്ങള്‍കൂടി മാധ്യമപ്രവര്‍ത്തകനായ ഇ.എം. അഷ്റഫ് സംവിധാനവും രചനയും നിര്‍വഹിച്ച ഹ്രസ്വചിത്രത്തില്‍ കടന്നുവരുന്നുണ്ട്. ഫിക്ഷന്‍െറ ഫിക്ഷന്‍ എന്നെല്ലാം സാഹിത്യാസ്വാദകര്‍ സ്നേഹത്തോടെ വിളിച്ച വെള്ളിയാങ്കല്ലും ഹ്രസ്വചിത്രത്തിലെ കേന്ദ്രബിന്ദുവാകുന്നു. മയ്യഴി കേന്ദ്രീകരിച്ചുള്ള മുകുന്ദന്‍ സാഹിത്യത്തിലെ കഥാപാത്രങ്ങള്‍ നോവലിസ്റ്റിനോട് പരിഭവം പറയാനും അവരുടെ നിലപാട് വിശദമാക്കാനുമത്തെുന്നതാണ് ഹ്രസ്വചിത്രത്തിന്‍െറ പശ്ചാത്തലം. എന്തിനാണ് തങ്ങളെ ജീവിക്കന്‍ അനുവദിക്കാതെ കൊന്നുകളഞ്ഞതെന്ന് ചന്ദ്രികയും ചോയിയും ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ മുകുന്ദനോട് ചോദിക്കുന്നു. എം. മുകുന്ദന്‍ മുകുന്ദനായിതന്നെ അഭ്രപാളിയിലത്തെുന്നു. അല്‍ഫോണ്‍സച്ചനായി കെ. നൗഷാദും ഗസ്തോന്‍ സായ്വായി സുര്‍ജിത്തും ചന്ദ്രികയായി ജിന്‍സിയും ചോയിയായി അജയ് കല്ലായിയും വെള്ളിത്തിരയിലത്തെുന്നു.
ഇ.എം ഹാഷിം നിര്‍മിച്ച ചിത്രത്തിന്‍െറ കാമറ ശ്രീകുമാര്‍ പെരുമ്പടവമാണ്. ബോംഴൂര്‍ എന്ന ഫ്രഞ്ച് വാക്കിന്‍െറ മലയാള അര്‍ഥം വന്ദനം എന്നാണ്. മയ്യഴിയുടെ കഥാകാരനുള്ള വന്ദനമായാണ്  ഹ്രസ്വചിത്രമൊരുക്കിയത്. മാമുക്കോയ, വി.ആര്‍. സുധീഷ്, ഖദീജ മുംതാസ്, സിവിക് ചന്ദ്രന്‍, കമാല്‍ വരദൂര്‍ എന്നിവര്‍ സംസാരിച്ചു. സംവിധായകന്‍ വി.എം. അഷ്റഫ്, നിര്‍മാതാവ് വി.എം. ഹാഷിം ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.