നിലയ്ക്കുമായിരുന്നു ആശയുടെ സംഗീതം; ഭോസ് ലേയുടെ നിര്‍ബന്ധമില്ലെങ്കില്‍...

ന്യൂഡല്‍ഹി: വിവാഹശേഷം സംഗീതജീവിതം ഉപേക്ഷിച്ച് വീട്ടിലൊതുങ്ങിക്കഴിയാനായിരുന്നത്രെ ഇന്ത്യയുടെ പ്രിയപാട്ടുകാരി ആശാ ഭോസ്ലേയുടെ ആഗ്രഹം. മൂത്ത മകന്‍ ഹേമന്ത് പിറന്നപ്പോള്‍ ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനൊരുങ്ങി. എന്നാല്‍, ഭര്‍ത്താവ് ഭോസ്ലേ ആ ശബ്ദം നിശ്ശബ്ദമാകാന്‍ അനുവദിച്ചില്ല. പാട്ട് പാടണമെന്ന അദ്ദേഹത്തിന്‍െറ നിര്‍ബന്ധം കൊണ്ടാണ് ആശ വീണ്ടും മൈക്കെടുത്തത്.

ചരിത്രകാരന്‍ രാജു ഭരതന്‍െറ 'ആശാ ഭോസ് ലേ: എ മ്യൂസിക്കല്‍ ബയോഗ്രഫി' എന്ന പുസ്തകത്തിലാണ് ആശാ ഭോസ്ലേയുടെ സംഗീതജീവിതം വെളിപ്പെടുത്തുന്നത്. 1974ല്‍ മികച്ച ഗായികക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിയ അവരുടെ ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ളെന്ന വിവരവും അധികം പേര്‍ക്കുമറിയില്ല. 'പ്രാണ്‍ ജായേ പര്‍ വചന്‍ ന ജായേ' എന്ന ചിത്രത്തിനുവേണ്ടി പാടിയ 'ചൈന്‍ സോ ഹംകോ കഭീ ആപ് നേ ജീനേ നാ' എന്ന ഗാനത്തിനായിരുന്നു ആശക്ക് അവാര്‍ഡ്. ഈ ഗാനം സിനിമയില്‍ ഇടംപിടിച്ചില്ല.

സംഗീതസംവിധായകന്‍ ഒ.പി നയ്യാര്‍ക്ക് വേണ്ടി ആശ പാടിയ അവസാനഗാനവുമായിരുന്നു അത്. ആശയുടെയും നയ്യാറുടെയും ബന്ധത്തിന്‍െറ അവസാനനാളുകളിലാണ് ഗാനം ചെയ്തത്.  ഫിലിംഫെയര്‍ അവാര്‍ഡ് വാങ്ങാന്‍ ആശ പോയതുമില്ല. തന്‍െറ ഏറ്റവും മികച്ച ഗായികക്കുവേണ്ടി പുരസ്കാരം വാങ്ങാന്‍ തയാറെന്നുപറഞ്ഞ് നയ്യാര്‍ ആണ് പുരസ്കാരം ഏറ്റുവാങ്ങിയത്. രാജു ഭരതന്‍െറ  പുസ്തകം നയ്യാര്‍, എസ്.ഡി. ബര്‍മന്‍, ആര്‍.ഡി. ബര്‍മന്‍ എന്നിവര്‍ക്കൊപ്പമുള്ള ആശയുടെ സംഗീതജീവിതമാണ് വരച്ചുകാണിക്കുന്നത്. 'ലതാ മങ്കേഷ്കര്‍: എ ബയോഗ്രഫി', 'നൗഷാദ്നാമ: ദ ലൈഫ് ആന്‍ഡ് മ്യൂസിക് ഓഫ് നൗഷാദ്' തുടങ്ങിയ പുസ്തകങ്ങളും രാജു ഭരതന്‍േറതായുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.