???????????? ????? ?????? ????????? ??.???. ???? ???????????? ?????? ????????????? ????????????

സാക്സോഫോണില്‍ പി.എഫ്. രാജുവിന്‍െറ സംഗീതവിസ്മയം

ടൗണ്‍ഹാളില്‍ നിറഞ്ഞസദസ്സില്‍ റഫിയുടെയും ലതാമങ്കേഷ്കറിന്‍െറയും ഗാനങ്ങളുമായി ‘സുഹാനി രാത്ത്’

സാക്സോഫോണുമായി പി.എഫ്. രാജു കോഴിക്കോട്ടെ സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കി.  റഫിയുടെയും ലതാ മങ്കേഷ്കറിന്‍െറയും ഗാനങ്ങള്‍ സാക്സോഫോണിന്‍െറ ശബ്ദത്താല്‍ ടൗണ്‍ഹാളില്‍ നിറഞ്ഞപ്പോള്‍ ഞായറാഴ്ചത്തെ സായംസന്ധ്യ ആവേശത്തിലായി. കേരളത്തില്‍ ആദ്യമായാണ് സാക്സോഫോണ്‍ നയിക്കുന്ന സംഗീതപരിപാടി അരങ്ങേറിയത്. സാക്സോഫോണ്‍ സോളോ ഓര്‍ക്കസ്ട്രയാണ് അരങ്ങേറിയത്.കഴിഞ്ഞ നാലുപതിറ്റാണ്ടായി കേരളത്തിനകത്തും പുറത്തും നിരവധി സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചിട്ടുള്ള പി.എഫ്. രാജുവിന്‍െറ സാക്സോഫോണിലെ കൈയടക്കം ആസ്വാദകരെ വിസ്മയിപ്പിച്ചു.
ഓടക്കുഴലിലും ക്ളാരനെറ്റിലും രാജു ഗാനങ്ങള്‍ വായിച്ചു. മുഹമ്മദ് റഫി, കിഷോര്‍കുമാര്‍, ലതാ മങ്കേഷ്കര്‍, മുകേഷ്, യേശുദാസ്, എസ്. ജാനകി, പി. സുശീല തുടങ്ങിയവരുടെ 25ഓളം ഗാനങ്ങള്‍ പരിപാടിയില്‍ അവതരിപ്പിച്ചു. വേദിയില്‍ നിന്ന് ആസ്വാദകരുടെ ഇടയിലേക്കിറങ്ങിയും അദ്ദേഹം ഹരംകൊള്ളിച്ചു.
 സാക്സോഫോണ്‍, ക്ളാരനറ്റ്, ഫ്ളൂട്ട് തുടങ്ങിയ വാദ്യോപകരണങ്ങളില്‍ രാജു വൈദഗ്ധ്യം നേടിയിട്ടുണ്ട്.  ഫൈസല്‍, നിതിന്‍, ശശി, അസീസ്, ജോയ്, രാമകൃഷ്ണന്‍ എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. സുഹാനി രാത്ത്, മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനംചെയ്തു. റോട്ടറി ക്ളബ് മുന്‍ പ്രസിഡന്‍റ് സുജിത്ത് സുരേഷ് അധ്യക്ഷത വഹിച്ചു. മ്യൂസിക്കല്‍ ആര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്‍റ് കെ. സലാം സ്വാഗതം പറഞ്ഞു. എം.ഇ.എസ് പ്രസിഡന്‍റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംഗീതപരിപാടിക്കത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.