കേരളത്തില്‍ 13 ലക്ഷം ആള്‍പ്പാര്‍പ്പില്ലാത്ത വീടുകള്‍ ഉണ്ടെന്ന് സുഗതകുമാരി

തിരുവനന്തപുരം: കേരളത്തില്‍ 13 ലക്ഷം ആള്‍പ്പാര്‍പ്പില്ലാത്ത വീടുകള്‍ ഉണ്ടെന്ന് സുഗതകുമാരി. ഒരു പഠനറി¤േപാര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ കണ്ടത്തെലുള്ളതെന്നും  അവര്‍ പറഞ്ഞു. പി.സദാശിവന്‍ എഴുതിയ ‘സരയു സാക്ഷിയാണ്’ എന്ന നോവലിന്‍െറ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സുഗതകുമാരി. പലരും വീടുകള്‍ ഉണ്ടാക്കിയികയാണ്. എന്തിനാണ് വേണ്ടിയാണ് മനുഷ്യര്‍ ഇങ്ങനെ വീടുകള്‍ കെട്ടി പൊക്കുന്നതെന്ന് ആലോചിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ല. വീടും സുഖസൗകര്യങ്ങളും ഉണ്ടാക്കാനുള്ള നെട്ടോട്ടത്തില്‍ മലയാളികള്‍ക്ക് നഷ്ടപ്പെടുന്നത് പ്രകൃതിയുടെ അവശേഷിക്കുന്ന തുരുത്തുകളാണ്. കാടും പുഴയും ഒക്കെ നശിപ്പിക്കുമ്പോള്‍ നാളെ തലമുറകള്‍ അതിന്‍െറപേരില്‍ പൂര്‍വികരെ ചോദ്യം ചെയ്യുമെന്നും കവയത്രി പറഞ്ഞു. പുസ്തകം കഥാകൃത്ത് ബാബുകുഴിമറ്റം ഏറ്റുവാങ്ങി. ചടങ്ങില്‍ ഡോ.ഇന്ദ്രബാബു അധ്യക്ഷത വഹിച്ചു. അഡ്വ.വണ്ടന്നൂര്‍ സന്തോഷ് സ്വാഗതവും സി.വി പ്രേംകുമാര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT