ഹരിശ്രീയും ഹരിതയും

ഇരട്ടകളുടെ ഇരട്ട റാങ്കിന് ഇരട്ടി മധുരം

woman:ഇരട്ടകളുടെ ഇരട്ട റാങ്കിന് ഇരട്ടി മധുരം. കൊടക്കാട് കുന്നും കിണറ്റുകരയിലെ ഇരട്ട സഹോദരങ്ങളായ പി.എൻ.ഹരിശ്രീയും പി.എൻ.ഹരിതയുമാണ് ഇരട്ട റാങ്ക് നേടി അഭിമാനമായത്. കണ്ണൂർ യൂനിവേഴിസിറ്റിയുടെ ഡിഗ്രി പരീക്ഷയിലാണ് ഇരുവരും ഒന്നാം റാങ്ക് നേടിയത്.

കാഞ്ഞങ്ങാട് നെഹ്റു കോളജ് വിദ്യാർത്ഥിനികളാണ് ഇരുവരും.ഹരിശ്രീ 95.5 ശതമാനം മാർക്ക് നേടി ബി.എസ്.സി.സ്റ്റാറ്റിസ്റ്റിക്സിലാണ് ഒന്നാം റാങ്ക് നേടിയത്. ഹരിത 95.5 ശതമാനം നേടി ബി.എസ്.സി.പ്ലാൻറ് സയൻസിലാണ് ഒന്നാം റാങ്ക് നേടിയത്.

ഇരുവർക്കും പി.ജിക്ക് ചേർന്ന് പഠിക്കാനാണ് ആഗ്രഹം.കൊടക്കാട് കേളപ്പജി സ്മാരക ഹയർ സെക്കൻ്ററിയിൽ നിന്നും എസ്.എസ്.എൽ.സിക്കും, ചീമേനി ഗവ: ഹയർ സെക്കൻ്ററിയിൽ നിന്നും പ്ലസ്ടുവിനും ഇരുവരും മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയിരുന്നു.പി.എൻ ശങ്കരൻ നമ്പൂതിരിയുടേയും ടി.എ. ഉഷാകുമാരിയുടേയും മക്കളാണിവർ.

Tags:    
News Summary - Twice as sweet as the twins' rank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT