ഷാഹിര്‍ കാരമ്മല്‍

ലോക്ഡൗണ്‍ കാലത്ത് സര്‍ട്ടിഫിക്കറ്റ് കൊയ്ത്ത്; ഷാഹിര്‍ പൂര്‍ത്തിയാക്കിയത് നൂറിലേറെ കോഴ്സുകള്‍

കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാലത്ത് കാന്തപുരം കാരമ്മല്‍ വീട്ടില്‍ ഷാഹിര്‍ വെറുതെ ഇരിക്കുകയായിരുന്നില്ല. അധ്യാപകനായ ഷാഹിര്‍ കോവിഡ് കാലത്ത് പൂര്‍ത്തിയാക്കിയത് നൂറിലേറെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണ്.

പ്രസിദ്ധമായ വിദേശ സര്‍വകലാശാലകളില്‍നിന്ന് 15ഓളം വിഷയങ്ങളിലാണ് നൂറിലേറെ ഓണ്‍ലൈന്‍ കോഴ്സുകള്‍ ഇദ്ദേഹം പൂര്‍ത്തിയാക്കിയത്. എളേറ്റില്‍ ഗോള്‍ഡന്‍ ഹില്‍സ് ആര്‍ട്സ് ആൻഡ്​ സയന്‍സ് കോളജിലെ ഇംഗ്ലീഷ് അധ്യാപകനാണ് ഷാഹിര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഷാഹിര്‍ പ്രദേശത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ ക്ലാസുകളുടെ കോഓഡിനേറ്ററായും സേവനം ചെയ്യുന്നുണ്ട്.

ഒരുമാസം മുതല്‍ അഞ്ചു മാസം വരെ ദൈര്‍ഘ്യമുള്ളതാണ് കോഴ്സുകള്‍. മാസിവ് ഓപണ്‍ ഓണ്‍ലൈന്‍ കോഴ്സി​െൻറ പ്ലാറ്റ്ഫോമിലൂടെയാണ് ഓണ്‍ലൈന്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയതെന്ന് ഷാഹിര്‍ പറഞ്ഞു. ബ്രിട്ടൻ, ഫ്രാന്‍സ്, ആസ്​​ട്രേലിയ, യു.എസ്, കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രസിദ്ധമായ കാലിഫോര്‍ണിയ, വിര്‍ജീനിയ, കൊളറാഡോ, ഡെല്‍, ടൊറ​േൻറാ, ന്യൂയോര്‍ക്, ജനീവ, ഡ്യൂക്ക്, മിഷിഗണ്‍, മാഞ്ചസ്​റ്റര്‍, ജോര്‍ജിയ, ഇലനോയ്​, വെസ്​റ്റ്​ ആസ്ട്രേലിയ തുടങ്ങിയ യൂനിവേഴ്സിറ്റികളുടെ ഹ്രസ്വകാല ഓണ്‍ലൈന്‍ കോഴ്സുകളാണ് പൂര്‍ത്തിയാക്കിയത്.

പൂനൂര്‍ ജി.എം.എല്‍.പി സ്‌കൂള്‍ പ്രധാന അധ്യാപകനായി വിരമിച്ച കെ. അബ്​ദുറഹ്​മാന്‍- ഖദീജ ദമ്പതികളുടെ മകനാണ് ഷാഹിര്‍. ഭാര്യ: ഫിദ മിന്നത്ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT