Posted On
date_range Updated On
date_range ഇതാണ്...'ഘട'
നിന്‍െറ കൈയ്യിലെന്താ... പുട്ടുകുറ്റിയോ എന്നു ചോദിച്ചാല്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. ഏകദേശം അതുപോലെ തന്നെ! പിന്നെ നിറത്തിലും ഡിസൈനിലും സ്റ്റൈലിലും വ്യത്യാസമുണ്ടെന്ന് മാത്രം. പൂട്ടുകുറ്റി പോലെ കൈനിറഞ്ഞ് കിടക്കുന്നവയും വലിപ്പം കുറഞ്ഞവയും ഇക്കൂട്ടത്തിലുണ്ട്. ഇതാണ് 'ഘട'! നമ്മുടെ ന്യൂജെന്‍ പെമ്പിള്ളേരുടെ പുത്തന്‍ വളയുടെ പേരാണിത്. സ്വര്‍ണം, വെള്ളി, കോപ്പര്‍ നിറത്തിലും വൈറ്റ് മെറ്റലിലും 'ഘട' ലഭിക്കും. വെള്ളി കളറിലുള്ള 'ഘട'യിലെ ചിത്രങ്ങളും ആലേഖനങ്ങളുമെല്ലാം പണ്ടത്തെ ട്രൈബല്‍ സ്റ്റൈലില്‍ നിന്നു കടമെടുത്തതാണ്.
പൂക്കള്‍, അക്ഷരങ്ങള്‍, പഴയ ലിപികള്‍ എന്നിവ ആലേഖനം ചെയ്ത 'ഘട'യും ലഭ്യമാണ്. മെറ്റലിലുള്ള ഘടയില്‍ റെക്സിന്‍ ഒട്ടിച്ചവക്ക് ചാരുതയേറും. വിവിധ വര്‍ണങ്ങളിലും ഡിസൈനുകളിലും സോഫ്റ്റ് റെക്സിനുകള്‍ ഉപയോഗിച്ചാണ് ഇത്തരം 'ഘട'കളുടെ നിര്‍മാണം. കുര്‍ത്ത, രാജസ്ഥാന്‍ മോഡല്‍ ചുരിദാറുകള്‍, ജീന്‍സ് ടോപ്പുകള്‍ എന്നിവക്കും ഇണങ്ങുന്നവ 'ഘട'യില്‍ നിന്നു തെരഞ്ഞെടുക്കാം. ഫ്ളോറല്‍ പ്രിന്‍റുകളുള്ള ജീന്‍സ് ടോപ്പുകള്‍ക്ക് ഫ്ളോറല്‍ പ്രിന്‍റഡ് വെല്‍വെറ്റ് 'ഘട' തന്നെ സെലക്ട് ചെയ്യാം.
തയാറാക്കിയത്: ജുവല്‍ ബേബി
കടപ്പാട്:
Goodwill Collections
Convent Junction,
Ernakulam.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.