‘കാതിലോല’ കമ്മലിട്ട് കുണുങ്ങി നില്‍പ്പവളേ........

‘കാതിലോല’ എന്ന് പണ്ട് പറഞ്ഞിരുന്നത് പോലെ...... ഇപ്പോ നമ്മുടെ ന്യൂ ജനറേഷന്‍ പെണ്‍കുട്ടികളുടെ കാതില്‍ ഓലയോ, പേപ്പറോ, തുണിയോ എന്തും തൂങ്ങാം എന്ന സ്ഥിതിയായിട്ടുണ്ട്. ആഭരണ സങ്കല്‍പങ്ങളെ മാറ്റിമറിച്ചു കൊണ്ട് ന്യൂ ജനറേഷന്‍ ഫാഷനുകള്‍ മാറിമറിയുകയാണ്. കഴിഞ്ഞ ദിവസം വരെ ട്രെന്‍ഡ് ആയി നിന്നിരുന്ന പേപ്പര്‍ കമ്മലില്‍ നിന്നും ‘തുണി കമ്മലു’കളിലേക്കാണ് ‘ട്രെന്‍ഡ്’ മാറിയത്.

ചെറിയ നേര്‍ത്ത റിബണുകള്‍ കൊരുത്തിട്ട കമ്മല്‍. അതും പല നിറങ്ങളില്‍, റെയിന്‍ബോ കളറുകള്‍, പച്ചയും മഞ്ഞയും ചുവപ്പും ഡോട്ടുകള്‍ ഉള്ളവ, പുലിത്തോല്‍ ഡിസൈന്‍, പ്രെയിന്‍ കളറുകള്‍ തുടങ്ങി നിരവധി നിറങ്ങള്‍ വിപണിയിലെത്തിയിട്ടുണ്ട്. തോളിനോട് ചേര്‍ന്ന് കിടക്കുന്നവയും, മീഡിയം സൈസും ഏത് വസ്ത്രത്തിനും ചേര്‍ന്ന കളറുകളും തെരഞ്ഞെടുക്കാം.

ഫോര്‍മല്‍, കാഷ്യല്‍ സാരികള്‍ അങ്ങനെ എല്ലാത്തരം വസ്ത്രങ്ങള്‍ക്കും ഇണങ്ങുമെന്നതാണ് ‘തുണി കമ്മലി’ന്റെ പ്രത്യേകത. കാത് മുതല്‍ കഴുത്ത് വരെ നീളമുള്ളതിനാല്‍ മാല അണിയേണ്ട ആവശ്യവുമില്ല. ഇപ്പോഴത്തെ ‘ട്രെന്‍ഡ്’ എന്ന് പറഞ്ഞ് നടക്കാന്‍ ടീനേജേഴ്സിന്റെ ആഭരണപ്പെട്ടിയിലേക്ക് പുതിയ ഇനം കൂടിയായി. 79 രൂപയാണ് ഒരു സെറ്റ് ‘തുണി കമ്മലി’ന്റെ വില.
-ജുവല്‍ ആന്‍
കടപ്പാട്:
Alphonsa,
Convent Junction,
Ernakulam.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.