യുവതയുടെ ട്രെന്‍ഡി \'പംപ്‌സ്‌\'

വര്‍ഷത്തില്‍ ഒരു ചെരുപ്പ്, അത് പൊട്ടുകയോ അല്ലെങ്കില്‍ തേഞ്ഞുതീര്‍ന്ന് ഉപയോഗിക്കാന്‍ സാധിക്കാതെ വരുകയോ ചെയ്യുമ്പോള്‍ മാത്രം പുതിയത് വാങ്ങുന്ന ശീലമൊക്കെ പഴങ്കഥയായി. ഇന്ന് ഒരോ വസ്ത്രത്തിനും അനുയോജ്യമായ ചെരുപ്പ് എന്ന രീതിയിലാണ് കാര്യങ്ങള്‍. മഴക്കാലത്തും വേനല്‍ക്കാലത്തും സീസണ്‍ അനുസരിച്ച് ഉപയോഗിക്കാന്‍ വൈവിധ്യമാര്‍ന്ന ചെരുപ്പുകള്‍ ഏവരുടെയും വാര്‍ഡ്രോബില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.

വസ്ത്രങ്ങളിലും ആക്സസറികളിലും ട്രെന്‍ഡുകള്‍ മാറി വരുന്നതു പോലെ തന്നെ പാദരക്ഷകളിലും ഇന്ന് പുത്തന്‍ ട്രെന്‍ഡുകളാണ്. ഇവയില്‍ ഏറ്റവും ലേറ്റസ്റ്റ് ട്രെന്‍ഡ് ആണ് ‘പംപ് സ്’ ഷൂസ്. പേരു പോലെ തന്നെ കാണാനും വളരെ ക്യൂട്ട് ആണ് ‘പംപ് സ്’. ഹൈ-ഫ്‌ളാറ്റ്‌ ഹീലുകളില്‍ പംപ് സ് ഷൂസുകള്‍ ലഭ്യമാണ്. ഹൈഹീല്‍ പംപ് സ് ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഹീലിന്റെ കനം ശ്രദ്ധിക്കണം. ധരിച്ച് നോക്കി കംഫര്‍ട്ട് ആയിട്ടുള്ളത് മാത്രം വാങ്ങിക്കുക. ലൈറ്റ് വെയ്റ്റ് ആയതുകൊണ്ട് തന്നെ ഫ്‌ളാറ്റ്‌ ഹീല്‍ പംപ് സ് ധരിക്കാന്‍ വളരെ സുഖകരമാണ്.

മറ്റൊരു കാര്യം ഇവയുടെ നിറങ്ങളാണ്. ബ്രൈറ്റ് കളറുകളിലും വ്യത്യസ്തമാര്‍ന്ന ഡിസൈനുകളിലും ‘പംപ് സ്’ ഷൂസ് ലഭ്യമാണ്. വസ്ത്രത്തിന് യോജിക്കുന്ന നിറങ്ങളിലും ഡിസൈനുകളിലുമുള്ളവ തെരഞ്ഞെടുക്കാമെന്നത് പംപ് സ് ഷൂസിന് പെട്ടെന്ന് സ്വീകാര്യത നേടികൊടുത്തു.

ഡിസൈനര്‍ സാരി, ലോങ്ങ് അനാര്‍ക്കലി സല്‍വാര്‍, പാകിസ്താനി ലോണ്‍ സ്യൂട്ട് എന്നിവയോടൊപ്പമെല്ലാം ഹൈഹീല്‍ പംപ് സ് ചേരുമെങ്കില്‍, ജീന്‍സ്, സ്കര്‍ട്ട് തുടങ്ങിയ കാഷ്വല്‍ ഡ്രസുകള്‍ക്കാണ് ഫ്‌ളാറ്റ്‌ ഹീല്‍ പംപ് സ് കൂടുതല്‍ അനുയോജ്യമാവുക. 500 രൂപ മുതല്‍ പംപ് സ് ഷൂസ് ലഭ്യമാണ്.

ബോളിവുഡ് തൊട്ട് ഇങ്ങ് മോളിവുഡ് വരെയുള്ള സെലിബ്രിറ്റികളും ‘പംപ് സ്’ ഷൂസുകളുടെ ആരാധികമാരാണ്. അവാര്‍ഡ് ചടങ്ങുകളിലും മറ്റും തിളങ്ങാന്‍ ഇപ്പോള്‍ പംപ് സ് ഷൂസാണ് കൂടുതല്‍ പേരും പ്രിഫര്‍ ചെയ്യുന്നത്.
-നാന്‍സി ബീഗം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.