വളർത്തുമൃഗമായ ആമയെ കാണാതായി; മാസങ്ങൾക്കു ശേഷം കണ്ടെത്തി

ഒൻപത് മാസമായി കാണാതായ ആമയെ നീണ്ടകാലത്തെ തിരച്ചിലുകൾക്കു ശേഷം ഉടമകൾക്കു ലഭിച്ചു. കഴിഞ്ഞ ജൂലൈയിൽ കംബ്രിയയിലെ ഉൾവർസ്റ്റണിലെ വീട്ടിൽ നിന്നും വളർത്തുമൃഗമായ ആമയെ കാണാതായി. തുടർന്ന് ഉടമ റേച്ചൽ എച്ചസ് തന്‍റെ പ്രിയപ്പെട്ട ആമയെ കണ്ടെത്താൻ സോഷ്യൽ മീഡിയയിൽ ഒരു കാമ്പെയ്‍ൻ ആരംഭിച്ചു. ഒടുവിൽ ഒരു ഡോഗ് വാക്കർ ആമയെ തെരുവിൽ നിന്നു കണ്ടെത്തുകയും വളർത്തുമൃഗങ്ങളുടെ കടയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. തുടർന്ന് ജീവനക്കാരാണ് ഉടമയെ കണ്ടെത്താൻ സഹായിച്ചത്.

കഴിഞ്ഞ പതിമൂന്നു വർഷമായി ആമയെ ഇവർ വളർത്തുന്നു. ഇതിനു മുമ്പും സാഹസികനായ ആമ വീടുവിട്ട് പോയതായും എന്നാൽ പെട്ടെന്നു തന്നെ തിരികെ വന്നതായും ഉടമ റേച്ചൽ പറഞ്ഞു. വീടിനോടടുത്ത തെരുവിൽ നിന്ന് തന്നെയാണ് ഇത്തവണ ആമയെ തിരികെ കിട്ടിയത്. 

Tags:    
News Summary - Tortoise missing for months found a mile from home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.