രാമായണ ഹൃദയം

പ്രപഞ്ചത്തിൽ യഥാർഥത്തിൽ ഉള്ള എന്തിനെയെങ്കിലും ഇല്ലാതാക്കാനോ യഥാർഥത്തിൽ ഇല്ലാത്തത് എന്തെങ്കിലും ഉണ്ടാക്കാനോ ആർക്കും കഴിയില്ല എന്നാണ് വേദാന്തപാഠം. സത്യമായി ഉള്ളത് എപ്പോഴുമുണ്ട്, ഒരിക്കലും ഇല്ലാതാകുന്നില്ല. സത്യത്തിൽ ഇല്ലാത്തത് ഉണ്മയല്ല, ഒരിക്കലും ആവുകയും ഇല്ല. അപ്പോൾ ജനനം ഒരു ഉണ്ടാകൽ അല്ല, മരണം ഒരു ഇല്ലാതാകലും അല്ല എന്നാണോ? അല്ല, പക്ഷേ, ഉണ്ടായി കാണുന്നത് യഥാർഥത്തിൽ ഉള്ളതല്ല, ഇല്ലാതാകുന്നതായി കാണപ്പെടുന്നതും യഥാർഥത്തിൽ ഉള്ളതല്ല.

കർമഫലങ്ങളുടെ മുദ്രകൾമാത്രമാണ് ജീവനെ അടിസ്ഥാന സത്തയിൽനിന്ന് വേർതിരിക്കുന്നത്. ഈ മുദ്രകൾ മായ്ച്ചുകളയാനാണ് ജീവൻ വീണ്ടും വീണ്ടും ദേഹങ്ങൾ സ്വീകരിക്കുന്നതും പ്രവൃത്തിനിരതമാകുന്നതും. പക്ഷേ, ഈ കർമങ്ങൾ പുതിയ പുതിയ മുദ്രകൾ തന്നിൽ വീഴ്ത്താതിരിക്കാൻ മുൻകരുതൽ എടുത്തില്ലെങ്കിൽ ജന്മം പാഴാകും എന്നു മാത്രമല്ല ജീവന്റെ പ്രാരബ്​ധം വർദ്ധിക്കുകയും ചെയ്യും! അതായത്, മനുഷ്യന് ആകെയുള്ള സ്വാതന്ത്ര്യം ജീവന്റെ ചോദനകൾ അനുസരിച്ചുള്ള കർമങ്ങൾ ആകാവുന്നത്ര മികവോടെ ചെയ്യാനും ആ കർമങ്ങളുടെ ഫലങ്ങൾ ജീവനിൽ പുതിയ മുദ്രകൾ വീഴ്ത്താതിരിക്കാൻ മുൻകരുതൽ എടുക്കാനുമാണ്. എല്ലാ കർമങ്ങളും അവയുടെ എല്ലാ ഫലങ്ങളും നിസ്സംഗതയോടെ പ്രപഞ്ചത്തിന്റെ അടിസ്ഥാന സത്തയിൽ സമർപ്പിക്കുക എന്നതാണ് വേദാന്തം നിർദേശിക്കുന്ന രക്ഷാമാർഗം.

ഈ നേര് തിരിച്ചറിയാനും ആചരിക്കാനുമുള്ള അഭ്യാസത്തെയാണ് വേദാന്തികൾ വിദ്യാഭ്യാസം എന്നു വിളിക്കുന്നത്. ഈ കാര്യം, ലക്ഷ്മണൻ ആവശ്യപ്പെട്ടതനുസരിച്ച്, രാമൻ ചുരുക്കിയും ലളിതമായും തന്റെ പ്രിയപ്പെട്ട അനുജന് പറഞ്ഞുകൊടുക്കുന്ന ഭാഗമാണ് രാമായണത്തി​െൻറ ഹൃദയം.

Tags:    
News Summary - ramayana masam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.