ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത
Posted On
date_range Updated On
date_range ഓർത്തഡോക്സ് സഭ മെത്രാപ്പൊലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് സ്‌ഥാനത്യാഗം ചെയ്തു
കോട്ടയം: ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത പദവിയിൽ നിന്ന് ഒഴിയുന്നതായി കാട്ടി ഗ്രബ്രിയേൽ മാർ ഗ്രിഗോറിയോസ്, സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് കത്തുനൽകി.
ഇന്നലെ സഭാ മാനേജിങ് കമ്മിറ്റി യോഗത്തിനു ശേഷമാണു കത്തു നൽകിയത്. കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്‌കൂൾസ് മാനേജർ, സഭാ മിഷൻ ബോർഡ് അധ്യക്ഷൻ, മിഷൻ സൊസൈറ്റി അധ്യക്ഷൻ തുടങ്ങിയ ഉത്തരവാദിത്തങ്ങളിൽ നിന്നെല്ലാം ഒഴിയുന്നതായും കത്തിലുണ്ട്.
ഭദ്രാസനത്തിലെ ചില പ്രശ്നങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. എന്നാൽ, രാജി വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് സഭാ വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.