ക​ൽ​പാ​ത്തി ര​ഥോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സം ന​ട​ന്ന മ​ന്ത​ക്ക​ര ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ ര​ഥ പ്ര​യാ​ണം

കൽപാത്തിയിൽ ഇന്ന് ദേവരഥ സംഗമം

പാലക്കാട്: കൽപാത്തിയിൽ ഞായറാഴ്ച ദേവരഥ സംഗമം. പതിനായിരങ്ങളൊഴുകുന്ന അഗ്രഹാര വീഥിയിൽ വൈകീട്ട് ദേവരഥങ്ങൾ സംഗമിക്കും. ശനിയാഴ്ച രണ്ടാം തേരുത്സവം ആഘോഷമായി. ദേവദേവകൾക്കൊപ്പം കൽപാത്തിയും ഭക്തരും പ്രദക്ഷിണം നടത്തി. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിയും ഗണപതിയും വള്ളി-ദൈവസമേത സുബ്രഹ്മണ്യ സ്വാമിയും മന്തക്കര മഹാഗണപതിയും ശനിയാഴ്ച രഥത്തിലേറി പ്രദക്ഷിണം നടത്തി.

ഞായറാഴ്ച പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാളും ചാത്തപുരം പ്രസന്ന മഹാഗണപതിയും പ്രദക്ഷിണ വഴികളിലേക്കിറങ്ങുന്നതോടെ അഗ്രഹാരവീഥി ദേവഭൂമിയായി മാറും. തേരുമുട്ടിയിൽ സംഗമിക്കുന്ന ദേവരഥ സംഗമം കാണാൻ പതിനായിരങ്ങൾ കൽപാത്തിയിലേക്ക് ഒഴുകും.

ഭഗവാനെ ഗ്രാമത്തിലൂടെ ഭക്തരുടെ അടുത്തേക്ക് എത്തിക്കാൻ നൂറുകണക്കിനാളുകളാണ് തേരു വലിക്കാനെത്തുക. തിങ്കളാഴ്ച കൊടിയിറക്കത്തോടെ രഥോത്സവം സമാപിക്കും.

Tags:    
News Summary - kalpathi radholsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.