പുണ്യസ്ഥലങ്ങൾ മുനിസിപ്പാലിറ്റി തൊഴിലാളികൾ
വൃത്തിയാക്കുന്നു
മക്ക: മക്കയും പുണ്യസ്ഥലങ്ങളും വൃത്തിയാക്കുന്നതിന് 13,500 തൊഴിലാളികൾ. വിവിധ വലുപ്പത്തിലുള്ള ഏകദേശം 88,000 മാലിന്യപ്പെട്ടികൾ പുണ്യസ്ഥലങ്ങളിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 1,235 കോംപാക്റ്റർ പെട്ടികൾ, 113 ഗ്രൗണ്ട് വെയർഹൗസുകൾ, ഒമ്പത് വലിയ കോംപാക്റ്റർ ട്രക്കുകൾ, നാല് മൊബൈൽ സ്റ്റേഷനുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
തിരക്കേറിയ സ്ഥലങ്ങളിലും സമയങ്ങളിലും എളുപ്പത്തിൽ ഉപയോഗിക്കുന്നതിനായി ചെറുതും ബഹുമുഖവുമായ കംപ്രസ്സറുകൾ, വാക്വം ക്ലീനറുകൾ, ഡംപ് ട്രക്കുകൾ, വിവിധ തരം ബുൾഡോസറുകൾ എന്നിവ പോലുള്ള ഏറ്റവും പുതിയ യന്ത്രങ്ങളും ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. തീർഥാടക സേവന മേഖലയിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ശുചീകരണ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനുള്ള മക്ക മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് മക്കയിലേയും പുണ്യസ്ഥലങ്ങളിലേയും ഹജ്ജ് ഒരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.