അ​ധ്യാ​പി​ക ശാ​ലി​നി കു​ട്ടി​ക​ൾ​ക്കൊ​പ്പം

ടീച്ചർക്കെന്താ യൂനിഫോം ധരിച്ചൂടേ! വൈറലായി ശാലിനിയും കുട്ടികളും

മേ​പ്പാ​ടി: ടീ​ച്ച​റെ​ന്താ യൂ​നി​ഫോം ഇ​ടാ​ത്ത​ത്.? പ​ഠി​പ്പി​ക്കാ​നെ​ത്തി​യ​പ്പോ​ൾ കു​ട്ടി​ക​ളു​ടെ നി​ഷ്ക​ള​ങ്ക​മാ​യ ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​ര​വു​മാ​യാ​ണ് അ​ധ്യാ​പി​ക ശാ​ലി​നി അ​ടു​ത്ത ദി​വ​സം ക്ലാ​സി​ലെ​ത്തി​യ​ത്.

അ​ന്നു​മു​ത​ൽ കു​ട്ടി​ക​ളു​ടെ യൂ​നി​ഫോം ധ​രി​ച്ച് അ​വ​രി​ൽ ഒ​രാ​ളാ​യി മേ​പ്പാ​ടി മു​ണ്ട​ക്കൈ ഗ​വ.​എ​ൽ.​പി.​സ്കൂ​ൾ അ​ധ്യാ​പി​ക ശാ​ലി​നി സ്കൂ​ളി​ലെ​ത്താ​ൻ തു​ട​ങ്ങി. കു​ട്ടി​ക​ളോ​ടൊ​പ്പം പാ​ട്ടു പാ​ടു​ക​യും കു​ട്ടി​ക​ളെ ക​യ​റ്റി സൈ​ക്കി​ളി​ൽ ഗ്രൗ​ണ്ടി​ൽ ചു​റ്റി​യ​ടി​ക്കു​ക​യും ചെ​യ്യു​ന്ന അ​ധ്യാ​പി​ക നാ​ട്ടു​കാ​ർ​ക്കി​ട​യി​ലും വൈ​റ​ലാ​യി.

കൂ​ട്ടു​കാ​രി​യെ​പ്പോ​ലെ ക​ണ്ട് അ​ധ്യാ​പി​ക​യോ​ട് ഇ​ട​പ​ഴ​കു​ന്ന കു​ട്ടി​ക​ൾ​ക്കും സ്കൂ​ളി​ലെ​ത്തി​യാ​ൽ സ​ന്തോ​ഷം. സാ​ധാ​ര​ണ​യാ​യി കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ത​മ്മി​ലു​ണ്ടാ​കാ​റു​ള്ള അ​ക​ലം ഇ​വി​ടെ ഇ​ല്ലാ​താ​യി. കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ച് അ​ൽ​പ്പം മു​തി​ർ​ന്ന കു​ട്ടി മാ​ത്ര​മാ​ണ് ശാ​ലി​നി. യൂ​നി​ഫോം ധ​രി​ച്ച് അ​വ​രോ​ടൊ​പ്പം ഗ്രൗ​ണ്ടി​ൽ ക​ളി​ക്കു​ന്ന ശാ​ലി​നി ടീ​ച്ച​ർ ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

Tags:    
News Summary - teacher in uniform! Shalini and kids go viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.