Posted On
date_range Updated On
date_range അടുക്കളയിലെ ചില വിദ്യകള്‍
- തേങ്ങ പൊടിയായി തിരുമണമെങ്കിൽ തേങ്ങാമുറി അഞ്ചു മണിക്കൂർ ഫ്രീസെറിൽ വച്ച ശേഷം തിരുമ്മുക
- ചീര വേവിക്കുമ്പോൾ വെള്ളത്തിൽ അൽപം ഉപ്പു ചേർത്താൽ ചീരയുടെ നിറം മാറുകയും ഇല്ല, രുചിയും കൂടും
- പഞ്ചസാര പാനിയുണ്ടാക്കുമ്പോൾ ഒരു സ്പൂൺ നാരങ്ങാനീര് കൂടി ചേർത്താൽ കട്ടിയാവുകയില്ല
- അധികം വന്ന മോര് കേടാകാതിരിക്കാൻ അതിൽ കുറച്ചു ഉപ്പും പച്ചമുളകും ഇട്ടു വച്ചാൽ മതി
- ഉരുളക്കിഴങ്ങ് എളുപ്പത്തിൽ വേവിക്കാൻ അല്പം വിനാഗിരി കൂടി ചേർത്താൽ മതി
- കറിവേപ്പിലയുടെ ഇലകൾ മാത്രം അടർത്തി വായു കടക്കാത്ത ഗ്ലാസ് കുപ്പികളിൽ സൂക്ഷിച്ചാൽ ദിവസങ്ങളോളം കേടാകാതെയിരിക്കും
- ഇറച്ചി പാചകം ചെയ്യുമ്പോൾ വെളുത്തുള്ളി കൂടുതൽ ചേർത്താൽ മണവും രുചിയും കൂടും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.