കോഴിക്കോട് കല്ലായ് റോഡിലെ പിള്ളേഴ്സ് സ്നാക്സില്‍ നിന്ന് മടങ്ങുന്നവരുടെ മനസ്സുനിറയെ നാടന്‍ചമ്മന്തിയുടെ രുചിയാണ്. 1939ല്‍ ലിങ്ക് റോഡിലെ പി.വി. രാമകൃഷ്ണപിള്ളയാണ് നാടന്‍ ദോശയും ചമ്മന്തിയും ഒരുക്കി പിള്ളേഴ്സ് സ്നാക്സ് തുടങ്ങിയത്. അത് പിന്നീട് കോഴിക്കോടിന്‍റെ വേറിട്ട രുചിയായിമാറി. അതിരാവിലെ 3.30ന് തുറക്കുന്ന കട രാത്രി എട്ടുമണിവരെ സജീവമാകും. കോഴിക്കോട്ടെ പ്രഭാത സവാരിക്കാരില്‍ ഭൂരിഭാഗവും പിള്ളേഴ്സിന്‍െറ രുചിതേടി രാവിലെ എത്തും. ഇതിനു പുറമെ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്നവരും പിള്ളേഴ്സിന്‍െറ സ്വന്തക്കാരാണ്.
സാംസ്കാരിക നായകര്‍, മന്ത്രിമാര്‍, സിനിമാ മേഖലയിലുള്ളവര്‍ എന്നിങ്ങനെ നിരവധിപേര്‍ ചമ്മന്തിയുടെ രുചി തേടിയെത്തി. മേശയില്‍ മൂന്നുതരം പാത്രങ്ങളിലാക്കി നിരത്തുന്നതിനാല്‍ ചമ്മന്തി കൊതിയന്മാര്‍ പിള്ളേഴ്സ് തേടിയെത്തുക പതിവാണ്. മുളകുചമ്മന്തി, കട്ടി ചമ്മന്തി എന്നിവയാണ് സ്പെഷല്‍. തട്ടുദോശക്കു പുറമെ, ഇഡലി, ഉഴുന്നുവട, മസാല ദോശ, തൈര് വട, ബാജി, സാമ്പാര്‍ എന്നിവയും ലഭ്യമാണ്.
രാമകൃഷ്ണപിള്ളയുടെ മകന്‍ ആര്‍. മനോഹര്‍ പിള്ളയാണിപ്പോള്‍ കട നടത്തുന്നത്. പല പ്രമുഖരും ചായ കുടിച്ചിറങ്ങിയ ശേഷമാണ് ആരാണെന്ന് അറിയുന്നതെന്നും തിരക്കിനിടയില്‍ പലരെയും തിരിച്ചറിയാറില്ലെന്നും മറ്റുള്ളവര്‍ പറഞ്ഞാണ് അറിയുന്നതെന്നും മനോഹര്‍ പിള്ള പറയുന്നു.
കോഴിക്കോടിന്‍റെ രുചിപ്പെരുമയില്‍ പാരഗണ്‍, സാഗര്‍, ബോംബെ, സൈന്‍സ് ഹോട്ടല്‍ എന്നിങ്ങനെ നിരവധിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.