മൈക്രോവേവ് ഓവന്‍ വൃത്തിയാക്കാന്‍

  1.  നാരാങ്ങാനീര് പിഴിഞ്ഞു ചേര്‍ത്ത വെള്ളം പരന്ന ബൗളിലാക്കി ഓവനില്‍ വെച്ച് 10 മിനിറ്റ് ചൂടാക്കുക. ഓവന്‍ തണുത്ത ശേഷം കട്ടിയുള്ള കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുക. 
  2. വിനിഗറും വെള്ളവും  സമം എടുത്ത് പാത്രത്തിലാക്കി ഓവനില്‍വെച്ച് 10 മിനിറ്റ് തിളപ്പിച്ച ശേഷം തുടച്ചാല്‍ ഓവനിലുള്ളിലെ ഗന്ധങ്ങള്‍ പോവുകയും പറ്റിപ്പിടിച്ച ആഹാര അവശിഷ്ടങ്ങള്‍ ഇളകുകയും ചെയ്യും. 
  3. ചെറു ചൂടുവെള്ളത്തില്‍ ചിരട്ടക്കരിയും നാരങ്ങാനീരും ചേര്‍ത്ത് ഓവനുള്ളില്‍വെച്ച് തിളപ്പിച്ചാല്‍ ദുര്‍ഗന്ധം മാറിക്കിട്ടുകയും വൃത്തിയാവുകയും ചെയ്യും. 
  4. ഒരു സ്പൂണ്‍ ലിക്വിഡ് ഡിഷ് വാഷ് ചേര്‍ത്ത വെള്ളം തിളക്കുന്നതു വരെ ഓവനില്‍ വെക്കുക. ഓവന്‍ തണുത്ത ശേഷം കോട്ടണോ സ്പോഞ്ചോ ഉപയോഗിച്ച് തുടച്ചുകളയുക. 
  5. വെള്ളത്തില്‍ ബേക്കിങ് സോഡ ചേര്‍ത്ത് തിളപ്പിക്കുന്നതിനും ഓവന്‍ വൃത്തിയാക്കാന്‍ നല്ലതാണ്.
Tags:    
News Summary - Methods of Cleaning MicroWave Ovens -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.