Posted On
date_range Updated On
date_range ഇൗച്ച ശല്യം ഇനിയില്ല
വീട് എത്ര തന്നെ വൃത്തിയുണ്ടെങ്കിലും ചുറ്റും ഇൗച്ചകളെ കാണുന്നത് വൃത്തിയില്ലായ്മ യുടെ ലക്ഷണമായി തോന്നും. മാർക്കറ്റിൽ ലഭിക്കുന്ന പല ഇൻസെക്റ്റിസൈഡുകളും നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ്. വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് ഇൗച്ചശല്യം അവസാനിപ്പിക്കാനുള്ള വഴികൾ നോക്കാം...
- വെളുത്ത വിനാഗിരിയിൽ കറുവപ്പട്ട േചർത്ത് കുറച്ച് മണിക്കൂറുകൾക്കുശേഷം കുറച്ച് ഡിറ്റർജൻറ് വെള്ളവും ചേർത്ത് ഒരു സ്പ്രേ ബോട്ടിലിൽ നിറച്ച് ഇൗച്ചയുള്ള സ്ഥലങ്ങളിൽ തളിക്കുക.
- 1/2 കപ്പ് വെജിറ്റബ്ൾ ഒായിൽ, 1/2 കപ്പ് ഷാമ്പൂ, 1/2 കപ്പ് വിനാഗിരി, 50 ഗ്രാം ബേക്കിങ് സോഡ എന്നിവ നന്നായി മിക്സ് ചെയ്ത് ഇൗച്ചയുള്ള സ്ഥലങ്ങളിൽ തളിച്ചാൽ ഇൗച്ചശല്യം പാെട മാറ്റാം.
- ഒരു പാത്രത്തിെൻറ പകുതിയിൽ യൂക്കാലിപ്റ്റസ് എണ്ണയും മറ്റേ പകുതിയിൽ ആൽക്കഹോളും നിറച്ച് അതിലേക്ക് ഒരു സ്പോഞ്ചോ തുണിയോ കുതിർത്തുവെച്ച് പാത്രം മൂടിെവക്കുക. 24 മണിക്കൂറിനുശേഷം മൂടി തുറന്നുവെച്ചാൽ ഇൗച്ച ആ വഴിയിൽ വരില്ല. ആവശ്യമുള്ളപ്പോൾ വീണ്ടും കുതിർത്ത് വെക്കുക.
- അടുക്കളയിലെ പച്ചക്കറി വേസ്റ്റും മറ്റുമാണ് ഇൗച്ചയെ ആകർഷിക്കുന്നത്. വേസ്റ്റിനു മുകളിലായി കക്കിരി കഷണങ്ങൾ െവച്ചാൽ ഇൗച്ച വന്നിരിക്കുന്നത് തടയാം.
- ഒരു പാത്രത്തിൽ തേനും റെഡ് ൈവനും ചേർത്ത് െവച്ചാൽ തേൻ ഇൗച്ചയെ ആകർഷിക്കുകയും റെഡ് വൈൻ കൊല്ലുകയും ചെയ്യും.
- ഇതുകൂടാതെ വെളുത്തുള്ളി നാരങ്ങയും ഉപ്പും ചേർത്ത മിശ്രിതം, വിനാഗിരി, ലാവൻറർ ഒായിൽ തുടങ്ങി പല സാധനങ്ങളും ഉപയോഗിച്ച് ഇൗച്ച വരുന്നത് തടയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.