കറികള്‍ പലതരം, കറികളുടെ തല ഏതെന്ന് ചോദിച്ചാല്‍ നോണ്‍വെജുകാര്‍ പറയും-അത് തലക്കറി തന്നെ. നല്ല അസ്സൽ നെയ്മീനിന്‍െറ തല. മീന്‍തല കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വിരളം. പക്ഷേ, വെച്ചുണ്ടാക്കി കഴിക്കാന്‍ നേരമില്ല. എന്നാല്‍, വഴിയോരക്കടയെക്കുറിച്ച് അറിയാവുന്ന ആര്‍ക്കും ഈ വക ടെന്‍ഷനൊന്നും ഇല്ലേയില്ല. തിരുവനന്തപുരം-കോട്ടയം സംസ്ഥാന പാതയില്‍ (എം.സി റോഡ്) കിളിമാനൂര്‍ പാപ്പാലക്ക് സമീപമാണ് വഴിയോരക്കട.
കിളിമാനൂര്‍ കഴിഞ്ഞ് രണ്ട് കിലോമീറ്റര്‍ മുന്നോട്ടുപോകണം. ഹൈവേയോട് ചേര്‍ന്നിരിക്കുന്ന കടയായതിനാല്‍ ഇതുവഴി പോകുന്നവര്‍ വഴിയോരക്കട കാണാതെ പോകില്ല. കിളിമാനൂര്‍ കഴിഞ്ഞാല്‍ റോഡ് സൈഡില്‍ ആഡംബര കാറുകളുടെ നീണ്ടനിര എവിടെ കാണുന്നോ അവിടെ തന്നെയാണ് വഴിയോരക്കട.
മീന്‍തലയും കപ്പയും കഴിക്കാനെത്തിയവരുടെ കാറുകളാണ് പുറത്ത് കാണുക. ഇവിടത്തെ പതിവുകാരില്‍ സിനിമാതാരങ്ങളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ബിസിനസുകാരും ഒക്കെയുണ്ട്. എന്നുകരുതി ഇത് വമ്പന്മാര്‍ക്കു മാത്രമുള്ള കടയാണെന്ന് തെറ്റിധരിക്കേണ്ട. മിതമായ വിലക്ക് നല്ല നാടന്‍ ഭക്ഷണംകിട്ടുന്ന ഒരു സാധാരണ ഹോട്ടല്‍.
പുട്ട്, പൊറോട്ട, അപ്പം, കപ്പ, ചോറ്, നാടന്‍ കോഴിത്തോരന്‍, കോഴിപെരട്ട് ഇങ്ങനെ വിഭവങ്ങളുടെ നീണ്ട പട്ടിക തന്നെ വഴിയോരക്കടയിലുണ്ട്. പക്ഷേ, ഹൈലൈറ്റ് മീന്‍തലയാണ്. അതിന്‍െറ രുചി എന്താണെന്ന് കഴിച്ചുതന്നെ അറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.