സൈ​ക്കി​ളി​ൽ ല​ണ്ട​നി​ലേ​ക്ക്; ഫാ​യി​സി​ന്​ ആ​ല​പ്പു​ഴ​യി​ൽ വ​ര​വേ​ൽ​പ്

ആ​ല​പ്പു​ഴ: സൈ​ക്കി​ളി​ൽ ല​ണ്ട​നി​ലേ​ക്ക്​ പു​റ​പ്പെ​ട്ട കോ​ഴി​ക്കോ​ട് ത​ല​ക്കു​ള​ത്തൂ​ർ സ്വ​ദേ​ശി ഫാ​യി​സ് അ​ഷ്‌​റ​ഫ് അ​ലി (35) ആ​ല​പ്പു​ഴ​യി​ലെ​ത്തി. ആ​ഗ​സ്റ്റ്​ 15ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്. ര​ണ്ട്​ ഭൂ​ഖ​ണ്ഡ​ങ്ങ​ളും 35 രാ​ജ്യ​ങ്ങ​ളും ക​ട​ന്ന് 450 ദി​വ​സം​കൊ​ണ്ട് 30,000 കി.​മീ. പി​ന്നി​ട്ടാ​ണ് ല​ണ്ട​നി​ലെ​ത്തു​ക.

ആ​രോ​ഗ്യ സം​ര​ക്ഷ​ണം, ലോ​ക​സ​മാ​ധാ​നം തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യ യാ​ത്ര റോ​ട്ട​റി ക്ല​ബ്, പാ​ര​ജോ​ൺ, എ​മി​റേ​റ്റ്സ് തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മു​ന്നേ​റു​ന്ന​ത്. പാ​കി​സ്താ​ൻ, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​സ ല​ഭി​ക്കാ​ത്ത​തി​നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്‌ മും​ബൈ വ​രെ സൈ​ക്കി​ളി​ലെ​ത്തും. അ​വി​ടെ​നി​ന്ന് വി​മാ​ന​ത്തി​ൽ ഒ​മാ​നി​ലെ​ത്തി​യാ​കും തു​ട​ർ​ന്നു​ള്ള യാ​ത്ര. ദി​വ​സ​വും ശ​രാ​ശ​രി 100 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​റ​മ്പ​ത്ത് ക​ച്ചേ​രി​വ​ള​പ്പി​ൽ പ​രേ​ത​നാ​യ അ​ഷ്റ​ഫി​ന്റെ​യും ഫൗ​സി​യ​യു​ടെ​യും മ​ക​നാ​ണ്. ഇ​ല​ക്‌​ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്തി​രു​ന്നു. 2015ൽ ​രാ​ജി​വെ​ച്ചു. സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്. 2019ൽ ​കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ സിം​ഗ​പ്പൂ​രി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യ​യാ​ത്ര.

ഡോ. ​അ​സ്മി​നാ​ണ് ഫാ​യി​സി​ന്റെ ഭാ​ര്യ. മ​ക്ക​ൾ: ഫ​ഹ്സി​ൻ ഒ​മ​ർ, ഐ​സി​ൻ ന​ഹേ​ൽ. ല​ണ്ട​നി​ലേ​ക്ക് സൈ​ക്കി​ൾ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഫാ​യി​സി​ന്​ ആ​ല​പ്പു​ഴ ബീ​ച്ച് വീ​ലേ​ഴ്‌​സ് ക്ല​ബ് സ്വീ​ക​ര​ണം ന​ൽ​കി. ബീ​ച് വീ​ലേ​ഴ്‌​സ് ക്ല​ബി​ന് വേ​ണ്ടി പ്ര​സി​ഡ​ന്റ്‌ വെ​ങ്കി​ടേ​ഷ്​ പൊ​ന്നാ​ട അ​ണി​യി​ച്ചു. സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ ര​ഞ്ജി​ത്, ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി എ​ബി​ൻ, മെം​ബ​ർ​മാ​രാ​യ ന​യാ​സ്, ഷ​ഫീ​ക്, ല​തീ​ഷ്, നാ​സിം, അ​രു​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - to london in motorcycle; fayis receives warm welcome in alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.