അ​മ​യ് കി​ര​ൺ ലെ​ഗോടോ​യ് കൊ​ണ്ട് നി​ർ​മി​ച്ച മൂ​ന്ന് നി​ല

വീ​ട്. ഇ​ൻ​സെ​റ്റി​ൽ അ​മ​യ് കി​ര​ൺ

ലെഗോ ടോയിൽ അദ്ഭുത നിർമാണവുമായി ഏഴ് വയസ്സുകാരൻ

അഞ്ചൽ: ലോകത്തിലെ വിലകൂടിയ കളി ഉപകരണമായ 'ലെഗോ ടോയ്' കൊണ്ട് കൊട്ടാര സദൃശ്യമായ മൂന്ന് നില വീട് നിർമിച്ച് പൊടിയാട്ടുവിള ഗവ.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി അമയ് എ. കിരൺ. 41763 പീസുകൾ ചേർത്തുവെച്ച് അഞ്ച് ദിവസം കൊണ്ടാണ് അമയ് 'മൂന്ന് നില കെട്ടിടം' നിർമിച്ചത്.

വീട്ടിനുള്ളിലെ അടുക്കള, കിടപ്പുമുറികൾ, ബാത്ത് റൂമുകൾ, വായനമുറികൾ, സിറ്റൗട്ട് എന്നിവിടങ്ങളിൽ ആവശ്യമായ ഫർണിച്ചറുകൾ, കറണ്ട് പോയാൽ വൈദ്യുതിക്കായുള്ള സോളാർ സിസ്റ്റം, മുറ്റത്ത് ആടിക്കളിക്കാനായി ഉൗഞ്ഞാൽ എന്നുവേണ്ട എല്ലാം അതാതിന്‍റെ രീതിയിൽ അടുക്കും ചിട്ടയോടും കൂടിയാണ് നിർമിച്ചത്.

ഓണം പ്രമാണിച്ച് ആസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയ അമയ് യുടെ പിതൃസഹോദരൻ സമ്മാനിച്ചതാണ് ഈ കളിയുപകരണം. നവ മാധ്യമങ്ങളിൽ കണ്ടറിഞ്ഞ നിരവധിപേർ അമയ് യെ നേരിട്ടുകാണുവാൻ നിരവധിപേർ പൊടിയാട്ടുവിളയിലെ ദേവാലയം വീട്ടിൽ എത്തിക്കൊണ്ടിരിക്കുകയാണ്.

മൂന്ന് മിനിറ്റ് നാൽപത്തി ഏഴ് സെക്കൻറ് കൊണ്ട്, ഇന്ത്യയിലെ പ്രശസ്തരായ നൂറ് മഹാന്മാരുടെ പേരും അവരുടെ ജനനവർഷവും പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടംപിടിച്ചിരുന്നയാളാണ് അമയ് എ. കിരൺ.

Tags:    
News Summary - Seven-year-old boy with amazing construction in Lego toy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT