റി യാദ്: ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് ദോഹയിൽ ആദ്യ വിസിലുയരാൻ ദിവസങ്ങൾ ശേഷിക്കെ പ്രവാസലോകത്തെ കാൽപ്പന്തുകളി പ്രേമികൾ വെർച്വലായി പന്തുതട്ടി അക്ഷമമായ കാത്തിരിപ്പിനെ ആനന്ദകരമാക്കി മാറ്റുന്നു.
ജി.സി.സിയുടെ പല ഭാഗങ്ങളിൽനിന്നായി പന്ത് പാസ് ചെയ്യുന്ന ഒരു വിഡിയോ തയാറാക്കി അത് മ്യൂസിക്കൽ ആൽബമാക്കി 'റോഡ് ടു ഖത്തർ' എന്നപേരിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് വൈറലാക്കിയാണ് മലയാളി ഫുട്ബാൾ പ്രേമികളുടെ നേരംപോക്ക്.
കോവിഡ് കാലത്ത് തലശ്ശേരി, മാഹി പ്രദേശങ്ങളിലെ പ്രവാസികളായ ഒരു കൂട്ടം കായികപ്രേമികൾ ചേർന്ന് രൂപവത്കരിച്ച വാട്സ്ആപ് കൂട്ടായ്മയായ 'ടെലി ഗാലറി'യാണ് ഇതിനു പിന്നിൽ. ഓരോരുത്തരും തങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് നിർമിച്ച ഈ വിഡിയോയിൽ സൗദിയിൽനിന്നും റിയാദിലെ അൻവർ സാദത്ത് കാത്താണ്ടിയാണ് പങ്കെടുത്തിരിക്കുന്നത്.
ബി.കെ. ഇസ്മാഈലിെൻറ നേതൃത്വത്തിലുള്ള ഈ കൂട്ടായ്മ സൗഹൃദത്തിന് കൽപിക്കുന്ന പ്രാധാന്യത്തിൽനിന്നാണ് ആൽബത്തിെൻറ പിറവി. https://youtu.be/F6CM-LFpOhU എന്ന ലിങ്കിൽ വിഡിയോ കാണാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.