കൊച്ചി: യോഗയുടെ പ്രചാരണത്തിനും പരിസ്ഥിതി ബോധവത്കരണത്തിനും രണ്ടുകൊല്ലം നീളുന്ന പദയാത്രയുമായി മൈസൂരു സ്വദേശി കൃഷ്ണ നായ്ക്ക്.
ഒക്ടോബർ 16ന് മൈസൂരു പാലസിന് സമീപത്തെ ആഞ്ജനേയസ്വാമി ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച പദയാത്ര 28 സംസ്ഥാനങ്ങളിലൂടെ 15,000 കിലോമീറ്റർ താണ്ടുമെന്ന് കൃഷ്ണനായ്ക്ക് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
24ന് കേരളത്തിൽ പ്രവേശിച്ച യാത്ര ചൊവ്വാഴ്ച ജില്ലയിലെത്തി. ദിവസം 30 കിലോമീറ്റർ താണ്ടിയാണ് യാത്ര. യോഗയിൽ ബിരുദം നേടിയ കൃഷ്ണനായ്ക്ക് മൈസൂരുവിൽ യോഗ ഇൻസ്ട്രക്ടറാണ്. മുമ്പ് രണ്ടുതവണ പദയാത്ര നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.