ഷമീർ അബ്ദുശുകൂർ
Posted On
date_range Updated On
date_range പ്രവാസി മലയാളിക്ക് ഡോക്ടറേറ്റ്
റിയാദ്: മാനേജ്മെൻറ് വിഷയത്തിൽ, റിയാദിൽ പ്രവാസിയായ മലയാളിക്ക് ഡോക്ടറേറ്റ്. ഭോപാലിലെ ശ്രീ സത്യസായി യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് മെഡിക്കൽ സയൻസിൽനിന്ന് മാനേജ്മെൻറിൽ മലപ്പുറം സ്വദേശി ഷമീർ അബ്ദുശുകൂറിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
വിളയിൽ ചുണ്ടത്ത് കെ.പി. മുഹമ്മദ് - ഖദീജ ടീച്ചർ ദമ്പതികളുടെ മകനാണ്. കോഴിക്കോട് ഫാറൂക്ക് കോളജിൽനിന്നാണ് എം.ബി.എ പൂർത്തിയാക്കിയത്. ലുലു ഗ്രൂപ് ഇൻറർനാഷനൽ സൗദി അറേബ്യയിൽ ട്രെയിനിങ് മാനേജറാണ്. ഭാര്യ ഹെന്ന ഷമീർ വിളയിൽ പറപ്പൂർ സി.ബി.എം.എസ് സ്കൂളിൽ അധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.