Posted On
date_range Updated On
date_range ചിക്കൻ ബ്രഡ് റോൾ
ചേരുവകൾ:
- ചിക്കൻ -200 ഗ്രാം
- ബ്രഡ് -15 എണ്ണം
- സവാള -നാല് എണ്ണം
- വെളുത്തുള്ളി -അഞ്ച് അല്ലി
- പച്ചമുളക് -എട്ട് എണ്ണം
- മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
- ഗരം മസാല -അരടീസ്പൂൺ
- മുട്ട -മൂന്ന്
- പാൽ -അൽപ്പം
- വെളിെച്ചണ്ണ- ആവശ്യത്തിന്
- കറിവേപ്പില, മല്ലിയില -അൽപം
- ഉപ്പ് -പാകത്തിന്
- കുരുമുളക് പൊടി -ഒരു ടീസ്പൂൺ
തയ്യാറാക്കേണ്ടത്:
പാനിൽ എണ്ണയൊഴിച്ച് അതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. നല്ലവണ്ണം വാടി ബ്രൗൺ നിറമായാൽ വെള്ളുത്തുള്ളി പച്ചമുളക്ക് എന്നിവ ചതച്ച് ഇട്ടത് ചേർക്കുക. തുടർന്ന് ചിക്കൻ മഞ്ഞൾ പൊടി, ഗറമസാല പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്യുക. പിന്നെ കറിവേപ്പിലയും മല്ലിയിലയും ഇടുക. ഇതിനുശേഷം ബ്രഡ് അരിക് കളഞ്ഞശേഷം ചെറുതായി വെള്ളം കൊണ്ട് നനച്ച് ഒന്ന് പരത്തിയിട്ട് അതിന് നടുവിൽ മസാല വെച്ച് മടക്കി എടുക്കുക. ഇതിനെ പാലിൽ മുട്ട അടിച്ചതിൽ മുക്കി ബ്രഡ് പൊടിയിൽ ഇട്ട തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുക. ചൂടോടെ ഉപയോഗിച്ചാൽ രുചി കൂടും.
തയാറാക്കിയത്: മിനാസ് ഫസ്ലിം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.