ജ്യൂസ് കുടിക്കൂ...

പഴച്ചാറ് കഴിച്ചാല്‍ ഉന്മേഷം ലഭിക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്? പഴച്ചാറിന് രോഗംമാറ്റാന്‍ കഴിയുമെന്നാണ് ജ്യൂസ് തെറപ്പി പറയുന്നത്. അധികം പ്രചാരത്തിലില്ലാത്ത ഒരു ചികിത്സാ രീതിയാണ്  ജ്യൂസ് തെറപ്പി. പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്ത് അവയവങ്ങളെ പ്രവര്‍ത്തന ക്ഷമമാക്കുകയാണ് ജ്യൂസ് തെറപ്പി. പഴച്ചാറുകളും പച്ചക്കറികളും ആന്തരികാവയവങ്ങളെ ശുദ്ധീകരിക്കുകയാണ്. ശരീരകോശങ്ങളെയും ഗ്രന്ഥികളെയും ഉണര്‍ത്തിയെടുക്കാന്‍ ജ്യൂസ് തെറപ്പിക്ക് കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. 

അസിഡിറ്റി, അലര്‍ജി, ആസ്ത്മ, ബ്രോങ്കൈറ്റിസ,്  ജലദോഷം, പ്രമേഹം, എക്സിമ, രക്തവാതം, ഹൃദ്രോഗങ്ങള്‍, രക്തസമ്മര്‍ദം, വൃക്കതകരാറുകള്‍, സോറിയാസിസ്, വാതം, ടോണ്‍സിലൈറ്റിസ്, സൈനസ് എന്നിങ്ങനെ അനവധി രോഗങ്ങളെ ഭേദമാക്കാന്‍ ജ്യൂസ് തെറപ്പിക്ക് കഴിയുമത്രെ.  

എന്താണ് ജ്യൂസ് തെറപ്പി?  മൂന്നു മണിക്കൂര്‍ ഇടവിട്ട് ഓരോ രോഗത്തിനും നിര്‍ദേശിക്കുന്ന ജ്യൂസ് കഴിക്കുക. നാരങ്ങാനീര് കൃത്യമായ ഇടവേളയില്‍ കഴിക്കുക വഴി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇത് എല്ലാവര്‍ക്കും ചെയ്തു നോക്കാവുന്നതാണ്. രാവിലെ ഉറക്കമുണര്‍ന്ന ഉടനെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളത്തില്‍ 30 ഗ്രാം തേന്‍ ചേര്‍ത്ത് കഴിക്കുക. 

ആദ്യ ദിവസം മൂന്നു മണിക്കൂര്‍ ഇടവിട്ട് 250 മില്ലി വീതം കുറഞ്ഞത് ആറു തവണ കഴിക്കണം. പിന്നീടുള്ള ദിവസങ്ങളില്‍ കുറെശ്ശ വര്‍ധിപ്പിച്ച് ഒരു നേരം അരലിറ്റര്‍ വരെ കഴിക്കാം. ഇത് ഒന്നു മുതല്‍ രണ്ടുമാസം വരെ കഴിച്ചാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കും. 

ചില രോഗങ്ങളും കഴിക്കാവുന്ന ജ്യൂസുകളും: 

  • ജലദോഷം: ഉളളി, കാരറ്റ്, നാരങ്ങ, ഓറഞ്ച്, മുന്തിരി,  പൈനാപ്പിള്‍.
  • സൈനസ്: തക്കാളി, കാരറ്റ്, ഉള്ളി, ആപ്രിക്കോട്ട്, നാരങ്ങ
  • അലര്‍ജി: കാരറ്റ്, ബീറ്റ്റൂട്ട്, ചീര, മുന്തിരി.
  • ആസ്ത്മ: കാരറ്റ്, പൈനാപ്പിള്‍, മുന്തിരി
  • ബ്രോങ്കൈറ്റിസ്: ഉരുളക്കിഴങ്ങ്, ഉളളി, മുന്തിരി, നാരങ്ങ. 
  • ടോണ്‍സിലൈറ്റിസ്: കാരറ്റ്, മുള്ളങ്കി, ആപ്രിക്കോട്ട്, നാരങ്ങ, ഓറഞ്ച്, മുന്തിരി, പൈനാപ്പിള്‍. 
  • അസിഡിറ്റി: കാരറ്റ്, ഓറഞ്ച്, മുസമ്പി, മുന്തിരി. 
  • വാതം: തക്കാളി, മുന്തിരി, ഓറഞ്ച്, നാരങ്ങ. 
  • രക്തവാതം: കാരറ്റ്, ചീര, തക്കാളി, വെള്ളരി, പൈനാപ്പിള്‍, ചെറി 
  • പ്രമേഹം: കാരറ്റ്, പപ്പായ, മുന്തിരി, പൈനാപ്പിള്‍, നാരങ്ങ, ഓറഞ്ച്, മുസമ്പി 
  • ഹൃദ്രോഗങ്ങള്‍: വെള്ളരി, കാരറ്റ്, ചുവന്ന മുന്തിരി, നാരങ്ങ. 
  • വൃക്ക രോഗങ്ങള്‍: കാരറ്റ്, വെള്ളരി, ആപ്പിള്‍, ഓറഞ്ച്, നാരങ്ങ. 
  • എക്സിമ: വെള്ളരി, കാരറ്റ്, ചീര, ചുവന്ന മുന്തിരി
  • സോറിയാസിസ്: കാരറ്റ്, വെള്ളരി,  മുന്തിരി

(ഏതെങ്കിലും പ്രത്യേക രോഗത്തിന് ചികിത്സിക്കുന്നതിനു മുമ്പ് വിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.)

Tags:    
News Summary - juice therapy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.