Posted On
date_range Updated On
date_range ഷൂ ധരിക്കുമ്പോൾ...
- ലെതർ പോലുള്ള മെറ്റീരിയലുകൾ നനഞ്ഞാൽ പെെട്ടന്ന് ചീത്തയാകാൻ സാധ്യതയുണ്ട്. ഇത്തരം ഷൂവിനു മുകളിൽ മെഴുകുതിരി കൊണ്ട് ഉരച്ച് ഹെയർ ഡ്രൈയർ െവച്ച് ഉരുക്കിയാൽ ഷൂ വാട്ടർ പ്രൂഫാക്കാം.
- മഴക്കാലമായാൽ ഷൂവിന്റെ നാറ്റം കാരണം നാണംകെടാറുേണ്ടാ? രാത്രി ഷൂവിനുള്ളിലേക്ക് സോപ്പോ ടീ ബാഗോ ലെമണോ എടുത്തുെവച്ചാൽ രാവിലെയാകുമ്പോഴേക്കും ഷൂവിന്റെ നാറ്റം പോയി ഫ്രഷ് ആകും.
- വെള്ള ഷൂ വൃത്തിയാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ചാൽ വെള്ള ഷൂ വളരെ പെെട്ടന്ന് വൃത്തിയാകും.
- ഷൂ ഉപയോഗിക്കുമ്പോൾ കാലിൽ കുമിളയുണ്ടാകാറുണ്ട്. ധരിക്കുന്നതിനു മുമ്പ് ഡിയോഡ്രന്റ് ജെൽ ഉപയോഗിച്ച് ഷൂ തുടച്ചാൽ ഇത് ഒഴിവാക്കാം.
- പുതിയ ഷൂ ധരിക്കുമ്പോൾ പോറലുകളുണ്ടാവുന്നത് തടയാൻ ഷൂവിൽ ബേബി പൗഡർ തൂവിയാൽ മതി.
- പുതിയ ഷൂ െടെറ്റ് ആണെങ്കിൽ കട്ടിയുള്ള സോക്സ് ധരിച്ച ശേഷം െഹയർ ൈഡ്രയർ ഉപയോഗിച്ച് ഷൂവിന്റെ വശങ്ങളിൽ ചൂടാക്കിക്കൊടുത്താൽ ഷൂ കുറച്ച് ലൂസാവും.
- ദിവസം മുഴുവൻ ഹീൽ ധരിക്കുന്നവർ വീട്ടിലെത്തിയാൽ പാദങ്ങൾക്കുള്ള എക്സൈസുകൾ ചെയ്യുന്നത് നല്ലതാണ്. ടെന്നിസ്ബാൾ പാദങ്ങൾക്കടിയിൽ െവച്ചുരുട്ടുകയും കാൽ വിരലുകളുപയോഗിച്ച് ചെറിയ വസ്തുക്കൾ െപറുക്കിയെടുക്കുന്നതും നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.