അമിത ജോലി സമ്മർദമോ അമിത പ്രതീക്ഷയോ കൊണ്ടുണ്ടാകുന്ന ‘ബേണൗട്ട്’ അല്ല ഇത്. ആവേശം നൽകാതിരിക്കുകയും അതിൽ അർഥം തോന്നാതിരിക്കുകയും ചെയ്യുമ്പോൾ മനസ്സറിയാതെ ചെയ്യുന്ന പ്രവൃത്തിയായി ജോലി മാറുന്ന അവസ്ഥയാണിത്
ജോലിയിൽ ബോറടിക്കുന്നുവെന്ന് എപ്പോഴെങ്കിലുമൊക്കെ തോന്നുന്നത് സ്വാഭാവികം. എന്നാൽ, ഈ ബോറടി തുടർച്ചയായി അനുഭവപ്പെടുകയും നമ്മുടെ പ്രചോദനം കെടുത്തുകയും ശ്രദ്ധ കുറയുകയും ജോലിയോട് വൈകാരിക അകലം തോന്നുകയും ചെയ്താൽ അത് അസ്വാഭാവികമാണ്. എച്ച്.ആർ വിദഗ്ധരും മാനസികാരോഗ്യ പ്രഫഷണലുകളും ഇതിനെ ‘എംപ്ലോയീ ബോറൗട്ട്’ എന്നാണ് വിശേഷിപ്പിക്കുന്നത്.
തളർന്ന് പോകുക എന്നതിനെക്കാൾ, താൽപര്യമില്ലാതാകുന്നതാണ് ഈ അവസ്ഥ. അമിതജോലിയോ സമ്മർദമോ അമിത പ്രതീക്ഷയോ കാരണമുണ്ടാകുന്ന ‘ബേണൗട്ട്’ എന്ന അവസ്ഥപോലെ അല്ല ‘ബോറൗട്ട്’ എന്നത്. ജോലി ആവേശം നൽകാതിരിക്കുകയും അതിലൊരു അർഥം തോന്നാതിരിക്കുകയും വ്യത്യസ്തത അനുഭവപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ അത് മനസ്സറിയാതെ ചെയ്യുന്ന പ്രവൃത്തിയായി മാറും. അങ്ങനെ ജോലി ചെയ്യാൻ കഴിവ് ഉപയോഗിക്കേണ്ടിവരില്ല, വളർച്ചയുമുണ്ടാകില്ല. ഫലമോ, നിസ്സംഗതയും അകൽച്ചയും കൂട്ടുകയും ആത്മവിശ്വാസമില്ലാതാകുകയും ചെയ്യും.
‘‘ബോറൗട്ട് കൂടുതൽ വ്യക്തിഗതമാണ്-അനിവാര്യരല്ലെന്ന തോന്നലാണ്. ജോലിയില്ലായ്മയല്ല, തൊഴിലാളിക്ക് താൻ ചെയ്യുന്നതിനോടുള്ള വൈകാരിക ബന്ധം നഷ്ടപ്പെടലാണത്. കൗതുകം/ആവേശം കുറയൽ, വളരണമെന്ന ചർച്ചകൾ ഒഴിവാക്കൽ, തിരക്കാണെന്ന് കാണിക്കാൻ ജോലികൾ നീട്ടിവെക്കൽ തുടങ്ങിയ ബോറൗട്ടിന്റെ ലക്ഷങ്ങണങ്ങളാണ്.
മികവോടെചെയ്യുന്നു’ എന്ന കാരണത്തിൽ അവരെ പ്രവചനീയവും ഒരേതരത്തിലുള്ളതുമായ ചുമതലകളിൽതന്നെ നിലനിർത്തുകയും കാലക്രമേണ കഴിവ് ഒരു തടവറയായി മാറും. ഇത് ബോറൗട്ടിന് വഴിവെക്കുന്നു. കൂടുതൽ ജോലിയല്ല അവർക്ക് വേണ്ടത്. തങ്ങൾ കരുത്തരായതും താൽപര്യം കൂടുതലുള്ളതുമായ മേഖലകളിൽ റോൾ കൂട്ടാൻ അവർക്ക് സ്വാതന്ത്ര്യം നൽകുകയാണ് വേണ്ടത് - -കൗൺസലിങ് സൈക്കോളജിസ്റ്റ് അതുൽ രാജ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.