Posted On
date_range Updated On
date_range നാദിറ അൽ ഹാർത്തി അമാ ദബ്ലം കൊടുമുടി കീഴടക്കി
മസ്കത്ത്: എവറസ്റ്റ് കീഴടക്കിയ ആദ്യ ഒമാനി വനിതയായ നാദിറ അൽ ഹാർത്തി വീണ്ടും നേട്ടത്തിെൻറ കൊടുമുടിയിൽ.
ഇക്കുറിറി നേപ്പാളിൽ സ്ഥിതി ചെയ്യുന്ന ഹിമാലയൻ കൊടുമുടികളിൽ ഒന്നായ മൗണ്ട് അമാ ദബ്ലമാണ് നാദിറയും സംഘവും കീഴടക്കിയത്. 6812 മീറ്ററാണ് അമാ ദബ്ലം കൊടുമുടിയുടെ ഉയരം.
നാദിറയും ഖത്തരി മലകയറ്റക്കാരനായ ഫഹദ് ബദർ, ഇൗജിപ്തിൽനിന്നുള്ള ഷെരീഫ് ഇലാബ്ദ് എന്നിവരടങ്ങുന്ന സംഘം ഇക്കഴിഞ്ഞ ജനുവരി 14നാണ് കൊടുമുടിയുടെ ഉച്ചിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.