Posted On
date_range Updated On
date_range ലക്ഷദ്വീപിന് പോകേണ്ട യാത്രക്കാർ നെടുമ്പാശേരിയിൽ കുടുങ്ങി
നെടുമ്പാശേരി: കനത്ത മഴയെ തുടർന്ന് ലക്ഷദ്വീപിന് പോകേണ്ട യാത്രക്കാർ നെടുമ്പാശേരിയിൽ കുടുങ്ങി. ഉച്ചക്ക് 12.08ന് 65 യാത്രക്കാരുമായി അഗത്തിയിലേക്ക് പുറപ്പെട്ട അലൈൻസ് എയർവിമാനമാണ് കനത്ത മഴയെ തുടർന്ന് അഗത്തിയിലിറങ്ങാനാവാതെ 2.29ന് നെടുമ്പാശേരിയിൽ മടങ്ങിയെത്തിയത്.
വിമാന സർവീസ് ഇന്നത്തേക്ക് റദ്ദാക്കി. യാത്രക്കാരെ എന്ന് അഗത്തിയിലേക്ക് കൊണ്ടു പോകുമെന്നത് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഭക്ഷണമോ താമസസൗകര്യമോ നൽകാൻ വിമാന അധികൃതർ തയാറായില്ലെന്ന് യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.