ഫോട്ടോ ക്രെഡിറ്റ്: ഷിജു വാണി

ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും എവിടെയിരുന്നും ജോലി ചെയ്യാനുള്ള അവസരങ്ങളാണ് ഒരുക്കുന്നത്. ക്ലൗഡ് കമ്പ്യൂട്ടിങ്ങും ഹ്യൂമന്‍ ക്ലൗഡുമൊക്കെ കൊറോണക്കാലത്ത് ട്രെൻഡായി മാറിയിരുന്നു. ജോ​ബ് മാ​ര്‍ക്ക​റ്റി​ല്‍ രൂ​ക്ഷ​മാ​യ മ​ത്സ​ര​മു​ള്ള ഇക്കാ​ല​ത്ത് നേ​ടു​ന്ന ഓ​രോ അ​റി​വും നൈ​പു​ണ്യ​വും മി​ക​ച്ച ജോ​ലി ല​ഭി​ക്കു​ന്ന​തി​ലും അതില്‍ മു​ന്നേ​റു​ന്ന​തി​ലും ഏ​റെ സ​ഹാ​യ​ിക്കും.
കമ്പനികൾ പറയുന്ന ജോലി ചെയ്യാന്‍ തയാറുള്ള ലക്ഷക്കണക്കിനു ഫ്രീലാന്‍സേഴ്സാണ് ലോകമെങ്ങും ഉണര്‍ന്നിരിക്കുന്നത്. അവർക്കായി കാത്തിരിക്കുന്നത്​ നിരവധി ജോലികളും മികച്ച പേമെന്‍റുമാണ്. പഠിക്കാം ഈ സോഫ്​റ്റ്​വെയറുകൾ.

മൈക്രോ സോഫ്റ്റ് 365 (Microsoft 365)

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒഴിച്ച് കൂടാനാവാത്ത നിരവധി സോഫ്റ്റ് വെയറുകള്‍ അടങ്ങിയ പാക്കേജ് ആണ് എംഎസ് ഓഫിസ് അഥവാ മൈക്രോ സോഫ്റ്റ് ഓഫിസ്. അതിപ്പോൾ മൈക്രോ സോഫ്റ്റ് 365 (Microsoft 365) എന്നും അറിയപ്പെടുന്നു. താഴെ പറയുന്ന പ്രോഗ്രാമുകൾ അവയിൽ ചിലതാണ്.

*ഓഫിസ് ആവശ്യങ്ങൾക്കുള്ള ഡോക്യുമെന്റുകള്‍ (ലെറ്ററുകള്‍ /ഡീഡ്... തുടങ്ങിയ) തയാറാക്കേണ്ട മൈക്രോ സോഫ്റ്റ് വേഡ്

*ഓഫിസിലെ കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനും ഡേറ്റകള്‍ സൂക്ഷിക്കുന്നതിനൊക്കെയുള്ള സ്പ്രെഡ് ഷീറ്റ് അധിഷ്ഠിതമായ പ്രോഗ്രാമായ മൈക്രോ സോഫ്റ്റ് എക്സല്‍

* ഒരു ബിസിനസ് / ​പ്രോജക്ട് / പ്രോഡക്ട് ഇവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ചിത്രങ്ങളുടെയും ടെക്സ്റ്റുകളുടെയും വിഷ്വലുകളുടെയും ഒക്കെ സഹായത്തോടെ സ്ലൈഡുകളായി മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ സഹായിക്കുന്ന മൈക്രോ സോഫ്റ്റ് പവര്‍ പോയന്റ്

* ഒാഫിസിലേക്ക് വരുന്നതും അയക്കേണ്ടതുമായ ഇ-മെയിലുകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന മൈക്രോ സോഫ്റ്റ് ഔട്ട് ലുക്ക്


തൊഴിൽ സാധ്യത: ഏകദേശം മൂന്നുമാസം കൊണ്ട് നമുക്ക് മികച്ചരീതിയിൽ പഠിച്ചെടുക്കാന്‍ കഴിയുന്നതാണ് എം.എസ് ഓഫിസ്. അറബി, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ പ്രാവീണ്യവും മികച്ച ടൈപ്പിങ് സ്പീഡും ഉണ്ടെങ്കിൽ ഒട്ടേറെ തൊഴില്‍ അവസരങ്ങളാണ് കാത്തിരിക്കുന്നത്.

എങ്ങനെ പഠിക്കാം: ഇതുസംബന്ധിച്ച് മാത്രമുള്ള ക്ലാസുകള്‍ വിഡിയോകളായി നല്‍കുന്ന ധാരാളം മലയാളം യൂട്യൂബ് ചാനലുകളുണ്ട്.അവയില്‍ ചിലത് :

https://www.youtube.com/c/SkillstoSucceedbyAlFan/videos

https://www.youtube.com/c/XLnCADMalayalam/videos


അഡോബി ഫോട്ടോഷോപ്പ്

ഫോട്ടോകൾ, ചിത്രങ്ങൾ എന്നിവ എഡിറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറാണ് അഡോബിയുടെ ഫോട്ടോഷോപ്പ്. അടിസ്ഥാന ഇമേജ് എഡിറ്റിങ് മുതൽ സങ്കീർണമായ എഡിറ്റിങ് വരെ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ചെയ്യാം. പഠിച്ചു കഴിഞ്ഞാല്‍ എക്സ്പീരിയന്‍സ് ഉള്ളവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ധാരാളം തൊഴില്‍ അവസരങ്ങളാണുള്ളത്. വീട്ടില്‍ ഇരുന്ന് ജോലി ചെയ്ത് വരുമാനം നേടാനും സഹായിക്കും.

യൂട്യൂബിലൊക്കെ വിഡിയോകള്‍ക്ക് നമ്മള്‍ കാണുന്ന ഇമേജ് (തമ്പ് നെയില്‍) ഉണ്ടാക്കി കൊടുത്ത് മാസം 50,000 രൂപ വരെ സമ്പാദിക്കുന്ന മലയാളികളുണ്ടെന്ന് കേൾക്കുമ്പോൾ ആശ്ചര്യം ഉണ്ടായേക്കാം, സംഗതി യാഥാർഥ്യമാണ്.

പഠിക്കാന്‍ ഏറെ ഇന്ററസ്റ്റിങ് ആയ ഫോട്ടോഷോപ് അഡോബി എന്ന കമ്പനിയുടേതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വളരെ പെട്ടെന്ന് വര്‍ക്ക് ചെയ്യാവുന്ന രീതിയിലേക്ക് ഫോട്ടോഷോപ് ഇന്നുയര്‍ന്നു. ഫോട്ടോ സ്റ്റുഡിയോകളിലെ ആല്‍ബം വര്‍ക്ക് വീട്ടിലിരുന്നു ചെയ്ത് വരുമാനം ഉണ്ടാക്കുന്നവർ, സ്വന്തമായി ഡി.ടി.പി സെന്റര്‍, ഫ്ലക്സ് പ്രിന്റിങ്ങ് സെന്റര്‍ തുടങ്ങുന്നവർ, വെബ് ഡിസൈനർമാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് ഫോട്ടോഷോപ് ഏറെ ഉപകാരപ്രദമാണ്.


എങ്ങനെ പഠിക്കാം: ഫോട്ടോഷോപ് നമുക്ക് കമ്പ്യൂട്ടര്‍ സെന്ററില്‍ നിന്നും ബേസിക് മാത്രമെ പഠിക്കാന്‍ കഴിയൂ. ബാക്കി നമ്മള്‍ നിത്യേന അതില്‍ ചെയ്തുതന്നെ പഠിക്കണം. ഈ മേഖലകളിൽ കഴിവും താൽപര്യവും ഉള്ളവരാണെങ്കിൽ കാര്യങ്ങൾ എളുപ്പമായി.

യോഗ്യത: ഫോട്ടോഷോപ് പഠിക്കാന്‍ പ്രത്യേക വിദ്യാഭ്യാസമോ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമോ അറിവോ വേണ്ട. മാത്രമല്ല ഫോട്ടോഷോപ് അറിയുന്നയാള്‍ക്ക് ജോലി കിട്ടാനും പ്രത്യേകിച്ച് വിദ്യാഭ്യാസ യോഗ്യതയുടെ ആവശ്യമില്ല. വര്‍ക്ക് ചെയ്യാനുള്ള കഴിവ് മാത്രമാണ് യോഗ്യത.

എങ്ങനെ പഠിക്കാം: https://www.youtube.com/c/DesignerTips/videos പോലെയുള്ള ഒട്ടേറെ മലയാളം യൂ ട്യൂബ് ചാനലുകളില്‍ എളുപ്പം ഫോട്ടോഷോപ് പഠിക്കാനുള്ള വിഡിയോകള്‍ നമുക്ക് കാണാം


വിഡിയോ എഡിറ്റിങ് അഡോബി പ്രീമിയര്‍, ഫിലിമോറ

മുമ്പ് വിഡിയോ എഡിറ്റിങ് എന്നത് കല്യാണത്തിനു വിഡിയോ എടുക്കുന്ന കാമറമാന്മാരും സിനിമ മേഖലയില്‍ ഉള്ളവരും മാത്രമാണു പഠിച്ചിരുന്നത്. ഇന്നു ഒട്ടേറെ മേഖലകളില്‍ വിഡിയോ എഡിറ്റിങ് സ്കില്‍ വേണം. നിങ്ങള്‍ക്ക് സ്വന്തമായി ഒരു​ പ്രോഡക്ടോ ഷോപ്പോ ഉണ്ടെങ്കില്‍ വിഡിയോ എഡിറ്റിങ് പഠിക്കുന്നത് അതിന്റെ വളർച്ചക്ക് സഹായകരമാകും.

കാരണം ഒരു ചിത്രത്തിനു പറയാവുന്നതിന്റെ നൂറിരട്ടി വ്യക്തതയോടെ ഒരു വിഡിയോയിലൂടെ ജനങ്ങളിലേക്ക്​ എത്തിക്കാന്‍ കഴിയും. സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് പ്രത്യേകിച്ചും. അഡോബിയുടെ പ്രീമിയര്‍ (adobe premiere) ആണു ഏറ്റവും അധികം ആളുകള്‍ വിഡിയോ എഡിറ്റിങ്ങിന്​ ഉപയോഗിക്കുന്നത്. കൂടാതെ മാക് ബുക്കില്‍ ഫൈനല്‍ കട്ട് പ്രോയും (Final Cut Pro). അഡ്വാന്‍സ്ഡ് ആയ എഡിറ്റിങ്ങുകള്‍ക്കും എഫക്റ്റുകള്‍ക്കും അഡോബിയുടെ തന്നെ ആഫ്റ്റര്‍ എഫക്റ്റ്സും (Adobe After Effects) കൂടാതെ വെഗാസ് പ്രൊ (Vegas Pro), ഡാവിഞ്ചി റിസോള്‍‌വ് (davinci resolve) തുടങ്ങിയവയും ഉപയോഗിക്കുന്നു. ഇതെല്ലാം പഠിച്ചവര്‍ക്ക് മാസം 50,000 രൂപക്ക് മുകളില്‍ വരെ ശമ്പളമാണ് കാത്തിരിക്കുന്നത്.

വിഡിയോ എഡിറ്റിങ്ങും അനിമേഷനും പഠിച്ചവര്‍ക്ക് സിനിമ മേഖലയില്‍ നന്നായി ശോഭിക്കാനും മാസം ലക്ഷങ്ങള്‍ വരുമാനം നേടാനും സാധിക്കും. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഗെയിം നിർമാണം തുടങ്ങിയ മേഖലകളിലും വിഡിയോ എഡിറ്ററുടെ സേവനം ആവശ്യമാണ്.

ഇവ പഠിക്കാന്‍ ശ്രമിക്കും മുമ്പ് ബേസിക് കാര്യങ്ങൾ അറിയണം. അതിനായി നമുക്ക് ഏറ്റവും സഹായകരമാകുന്നത് ഫിലിമോറ (Filmora Video Editor) എന്ന വിഡിയോ എഡിറ്റിങ് സോഫ്റ്റ് വെയര്‍ ആണ്. ക്ഷമയും താൽപര്യവും ഉണ്ടെങ്കിൽ ആർക്കും എളുപ്പം ഇത്​ പഠിക്കാം.

എങ്ങനെ പഠിക്കാം: ഞാന്‍ തന്നെ തയാറാക്കിയ ഒരു വിഡിയോ ഇവിടെ ചേര്‍ക്കുന്നു https://www.youtube.com/watch?v=QHrCZzOQzQk

*അഡോബി പ്രീമിയര്‍ പ്രോ പോലെയുള്ളവ പഠിക്കാന്‍ മനക്കോട്ട (MANAKKOTTA) എന്ന മലയാളം ചാനല്‍ സന്ദര്‍ശിക്കാം. https://www.youtube.com/watch?v=u8Ri6zyXBbc&list=PLaf7IGeq_Tif6oNjxs2beEjQwRHqtF78


വെബ് ഡിസൈനിങ്ങ്

നാം കാണുന്ന ഓരോ വെബ് സൈറ്റുകള്‍ക്കും പിന്നില്‍ അതിന്റെ ഉടമസ്ഥനല്ലാതെ വെബ് ഡെവലപ്പര്‍ എന്ന ഒരാളുടെ അധ്വാനം കൂടിയുണ്ട്. കഴിവുള്ള വെബ് ഡെവലപ്പര്‍ക്ക് മാസം രണ്ട് ലക്ഷം വരെയൊക്കെ വരുമാനം വീട്ടിലിരുന്നു സമ്പാദിക്കാനും കഴിയും.

എങ്ങനെ പഠിക്കാം: പ്ലസ് ടു പഠന കാലത്ത് സി പ്ലസ് ഒക്കെ പഠിച്ച് മറന്നു പോയവര്‍ക്ക് സ്വയം ഒരു വെബ് ഡെവലപ്പര്‍ എന്ന നിലയിലേക്ക് ഉയരാൻ സഹാ​‍യകമായ ഒത്തിരി കോഴ്സുകള്‍ സൗജന്യമായി പഠിപ്പിക്കുന്ന ഒരു വെബ് സൈറ്റാണ് w3schools.com.

ഒരു വെബ് ഡെവലപ്പര്‍ക്ക് ആവശ്യമായ നൂറിലധികം വിഷയങ്ങള്‍, പ്രോഗ്രാമിങ് ലാംഗ്വേജുകള്‍ (HTML and CSS, JavaScript, Python, java, c++, Ai) ഒക്കെ ഇവിടെ നിങ്ങള്‍ക്ക് സൗജന്യമായി പഠിക്കാം. ഫോട്ടോഷോപ് പഠിക്കുന്നത് പോലെ ഈസിയല്ല ഒരു വെബ് ഡെവലപ്പര്‍ ആവുക എന്നത്.


കഴിവിനെ വരുമാനമാക്കാം

'വിഡിയോ എഡിറ്റിങ് അറിയാം, ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും അറിയാം, ഗ്രാഫിക്സ് വര്‍ക്ക് ചെയ്യാനറിയാം, വെബ് ഡിസൈനിങ് ചെയ്യാനറിയാം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അറിയാം, അക്കൗണ്ടിങ് വര്‍ക്ക് ചെയ്യാനറിയാം എന്നിട്ടും ജോലി കിട്ടുന്നില്ല' എന്ന വിഷമമുണ്ടോ. നിങ്ങളുടെ കഴിവിനെ വരുമാനമാക്കാന്‍ സഹായിക്കുന്ന ഒരു വെബ് സൈറ്റാണ്​ www.upwork.com.

നിങ്ങളുടെ കഴിവുകള്‍ വ്യക്തമായി വിവരിച്ച് ഒരു ഫ്രീ പ്രൊഫൈല്‍ അതില്‍ ക്രിയേറ്റ് ചെയ്താൽ ചെയ്തു കിട്ടേണ്ട വര്‍ക്കും അതു ചെയ്യാനായി പരമാവധി പ്രതീക്ഷിക്കുന്ന തുകയും കാണിച്ചു നിരവധി വര്‍ക്കുകള്‍ അവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാം. മറ്റുള്ളവര്‍ ഓഫര്‍ ചെയ്യുന്ന തുകയിലും കുറച്ച് ഒരു പ്രൊപ്പോസല്‍ സമര്‍പ്പിച്ചാൽ ആ വര്‍ക്കുകള്‍ നമുക്ക് നേടാം. കൃത്യസമയത്ത് കൃത്യതയോടെ വര്‍ക്കുകള്‍ സബ്മിറ്റ് ചെയ്ത് വരുമാനവും നേടാം. വളരെ വിശ്വസനീയമായ ഒരു പ്ലാറ്റ്ഫോമാണിത്.


ഓഡിയോ എഡിറ്റിങ് പഠിക്കാം

വി​‍ഡിയോ എഡിറ്റ് ചെയ്യാന്‍ അഡോബി പ്രീമിയറും ചിത്രം എഡിറ്റ് ചെയ്യാന്‍ ഫോട്ടോഷോപ്പും ഉപയോഗിക്കാമെന്നു നമ്മള്‍ മനസ്സിലാക്കി. അതുപോലെ തന്നെ പ്രാധാന്യമുള്ളതാണ്​ ഓഡിയോ. നമ്മള്‍ റെക്കോഡ് ചെയ്യുന്ന ശബ്ദത്തിനു കുറച്ച് ഗാംഭീര്യം വേണം. അല്ലെങ്കില്‍ ആ ശബ്ദത്തിന്റെ ക്വാളിറ്റി കൂട്ടണം.

അതല്ല നമ്മള്‍ റെക്കോഡ് ചെയ്ത ശബ്ദം കുറച്ച് സ്ലോ ആയിപ്പോയി അതിത്തിരി കൂടി ഫാസ്റ്റാക്കണം. ഒരു ശബ്ദത്തിന്റെ ട്രാക്കില്‍ നിന്നും കുറച്ച് മുറിച്ചുമാറ്റി മറ്റൊരു ശബ്ദം ചേര്‍ക്കണം, ശബ്ദം റെക്കോഡ് ചെയ്തപ്പോഴുള്ള നോയ്സ് കുറക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് നമുക്ക് ഉപയോഗിക്കാവുന്ന സോഫ്റ്റ് വെയറുകളാണ് ഒഡാസിറ്റിയും (audacity ) അഡോബിയുടെ ഒഡിഷനും (adobe audition).

ഇന്നു ധാരാളം വീട്ടമ്മമാര്‍ യൂട്യൂബിലും ഫേസ്ബുക്കിലും എല്ലാം വിഡിയോ പബ്ലിഷ് ചെയ്യുന്നവരുണ്ട്. അവര്‍ക്ക് അവരുടെ വിഡിയോയിലെ ഓഡിയോ ക്വാളിറ്റി വർധിപ്പിക്കാനും സ്ലൈഡ് ഷോകള്‍ക്ക് ശബ്ദം നല്‍കാനും എല്ലാം ഇവ ഉപയോഗിക്കാം. ഒഡിഷന്‍, ലോജിക് പ്രോ (Logic Pro) പോലെയുള്ളവ നന്നായി കൈകാര്യം ചെയ്യാന്‍ അറിയാവുന്നവര്‍ക്ക് സിനിമ മേഖലയിലൊക്കെ ധാരാളം സാധ്യതകള്‍ ഉണ്ട്.

എങ്ങിനെ പഠിക്കാം: https://www.youtube.com/watch?v=yzJ2VyYkmaA

https://www.youtube.com/watch?v=ZTfX9BxgmC4&list=PL6wGbZVVzENlzXKZJz3D1XmOZeL91GncR (ഇംഗ്ലീഷ്)

https://www.youtube.com/watch?v=dYX1eFGQm0I&list=PL6wGbZVVzENk8Z7knuBOFWGz2aTHk2tex (അഡോബിയുടെ ഒഡിഷന്‍)


ഫയല്‍ റിക്കവറി സോഫ്റ്റ് വെയറുകള്‍

എല്ലാം ഡിജിറ്റലാകുന്ന ഇക്കാലത്ത് ഓർമയില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളും നമ്മുടെ വിലപ്പെട്ട പഴയതും പുതിയതുമായ ഫോട്ടോകളുമൊക്കെ ഡിജിറ്റല്‍ ഉപകരണങ്ങളിലാണ് സൂക്ഷിക്കുന്നത്. നമ്മുടെ വേണ്ടപ്പെട്ട ഫയലുകള്‍ സൂക്ഷിക്കുന്ന എസ്.ഡി കാര്‍ഡുകള്‍, ഹാര്‍ഡ് ഡിസ്ക്കുകള്‍, യു.എസ്.ബി സ്റ്റോറേജുകള്‍ എന്നിവയില്‍ നിന്നും അബദ്ധവശാല്‍ ഫയലുകള്‍ ഡിലീറ്റായിപ്പോയാല്‍ എന്ത് ചെയ്യും?.

അത്തരം സന്ദര്‍ഭത്തില്‍ നമ്മുടെ രക്ഷക്കെത്തുന്നവയാണ് റിക്കവറി സോഫ്റ്റ് വെയറുകള്‍. റിക്കുവ (recuva), ആര്‍ സ്റ്റുഡിയോ (rstudio) എന്നിവ അത്തരത്തില്‍ വളരെ പ്രസിദ്ധമായ സോഫ്റ്റ് വെയറുകള്‍ ആണ്. റിക്കുവ എന്നത് വളരെ സിമ്പിളായി ഉപയോഗിക്കാവുന്നതും ആര്‍ സ്റ്റുഡിയോ കുറച്ച് അഡ്വാന്‍സ് ഫീച്ചേഴ്സുള്ളതുമായ റിക്കവറി സോഫ്റ്റ് വെയറുകളാണ്.

എങ്ങനെ പഠിക്കാം: https://www.youtube.com/watch?v=Hg7Qgl9mSzU

Tags:    
News Summary - Newgen Software Online Courses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.