30 പരിശോധനയിൽ 29ഉം നെഗറ്റീവ്; നിപയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ. മുരളീധരൻ

കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് ഇതുവരെ 30 പരിശോധനകൾ നടത്തിയതിൽ 29ഉം നെഗറ്റീവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ.അവശ്യമായ മരുന്നുകൾ കൃത്യസമയങ്ങളിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്. കോഴിക്കോട് നടന്ന അടിയന്തര അവലോകന യോഗത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

നിപ രോഗബാധ സ്ഥിരീകരിച്ച രോഗിയുടെ നിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ബഹറൈനിൽ നിന്നുള്ള മരുന്ന് ഇന്നലെ എത്തിച്ചിരുന്നു. ആദ്യ ഡോസ് നൽകുകയും ചെയ്തു. 30 പരിശോധനകൾ ഇതുമായി ബന്ധപ്പെട്ട് നടക്കുകയുണ്ടായി. അതിൽ 29 ഫലങ്ങളും നെഗറ്റീവ് ആണെന്നാണ് ആരോഗ്യവിദഗ്ധർ അറിയിച്ചത്- മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 135 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തെന്നും നാല് കുട്ടികൾ ഐസിയുവിൽ ആണെന്നും കെ.മുരളീധരൻ പറഞ്ഞു.

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്കിടെയാണ് ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട്ടെത്തിയത്. ജില്ലയിലെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങൾ മന്ത്രി സ്ഥലത്ത് കാമ്പ് ചെയ്യാത്തത് ആക്ഷേപത്തിനിടയാക്കിയിരുന്നു. സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ, പി.എ മുഹമ്മദ് റിയാസ് എം.എല്‍.എയും രംഗത്ത് എത്തിയിരുന്നു. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം ഇന്നലെ കോഴിക്കോട്ട് എത്തിയിരുന്നു. 

Tags:    
News Summary - Minister K. Muraleedharan says there is no need to worry about Nipah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.